മരടില്‍ പൊളിക്കാനുള്ള ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നത് ഇന്നും തുടരും




കൊച്ചി: മരടില്‍ പൊളിക്കാനുള്ള ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നത് ഇന്നും തുടരും. ജെയിന്‍ കോറല്‍ കോവിലും ആല്‍ഫ സെറീന്‍ ഫ്‌ളാറ്റിന്റെ ഒരു ടവറിലുമാണ് ഇപ്പോള്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നത്. അതേസമയം,  ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് പഴയ സമയക്രമം പോലെ വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.


ജെയിന്‍ കോറല്‍ കോവില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നത് ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തിയായേക്കും. ആല്‍ഫ സെറീനിലേത് പൂര്‍ത്തിയാകാന്‍ രണ്ട് ദിവസം കൂടി വേണ്ടി വരും.


അതേസമയം,  ഹോളിഫെയ്ത്ത് പൊളിച്ച്‌ അതിന്റെ ആഘാതം മനസിലാക്കിയ ശേഷമേ ആല്‍ഫാ സെറീന്‍ പൊളിക്കാന്‍ പാടുള്ളൂ എന്ന ആവശ്യവുമായി  നാട്ടുകാർ രംഗത്തെത്തി. ഹോളിഫെയ്ത്ത് പൊളിച്ച ശേഷമുള്ള ആഘാതം മനസിലാക്കാന്‍ നിലവിലുള്ള അഞ്ച് മിനിറ്റിന്റെ ഇടവേള മതിയാകില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ നാട്ടുകാര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചു. 


നിലവില്‍ ശനിയാഴ്ച രാവിലെ 11 നും 11.05നുമാണ് ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത്. ഇത് ആദ്യം നിശ്ചയിച്ചിരുന്നത് പോലെ 11 നും 11.30 നും ആക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment