മരട് ഫ്‌ളാറ്റ് പാരിസ്ഥിതികമായി പൊളിച്ച് മാറ്റൽ സാധ്യമാണ്  




നിയമത്തെ പറ്റിയുള്ള അറിവില്ലായ്മ നിയമ ലംഘനത്തിനുള്ള അവകാശമല്ല. മരടിലെ ഫ്ലാറ്റു നിർമ്മാണ കമ്പനിക്കാർ ഹോളി ഫെയ്ത് H20.(18 നില 90 ഫ്ലാറ്റുകൾ) , ആൽഫാ സെറിൻ(16 നില. 94 ഫ്ലാറ്റുകൾ), ഗോൾഡൻ കായലോരം (15 നില  40 ഫ്ലാറ്റുകൾ) ജെയിൻ കോറൽ കോവ് (18 നില 125 ഫ്ലാറ്റുകൾ)എന്നിവരാണ്.


വൻകിട നിർമ്മാണ അനുമതിക്കുവേണ്ടി Planner ന്റെ ബോധ്യപ്പെടലിനൊപ്പം (Eng ൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള Licence നേടിയ വ്യക്തി) Architect ന്റെ കൂടി അംഗീകാരത്തോടൊപ്പം ത്രിതല പഞ്ചായത്തിനു മുന്നിൽ അവതരിപ്പിക്കുന്നു. Town Planner ന്റെ അനുവാദത്തിനു ശേഷം ബന്ധപ്പെട്ട മറ്റു വകുപ്പുകളും രേഖകൾ പരിശോധിച്ച് നിയമ ലംഘനങ്ങൾ ഉണ്ടെങ്കിൽ നിർത്തിവെക്കുവാൻ ആവശ്യപ്പെടാം. കെട്ടിടങ്ങൾ നിർമ്മിക്കുവാൻ ആവശ്യമായ Legal Consultency നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നില്ല എന്നുറപ്പു നൽകുന്നു നിർമ്മാണങ്ങൾ നടക്കുന്ന വിവിധ ഘട്ടങ്ങളിൽ ത്രിതല പഞ്ചായത്തു മുതൽ വിവിധ സർക്കാർ വകുപ്പുകൾ നിയമ ലംഘനങ്ങൾ മനസ്സിലാക്കി നിർമ്മാണങ്ങൾ നിർത്തി വെപ്പിക്കുവാൻ അധികാരമുള്ളവരാണ്. സംസ്ഥാനത്തെ എല്ലാ അധികാര കേന്ദ്രങ്ങളും നിയമ ലംഘനങ്ങളോടു മൗനം പാലിച്ചു ഹൈക്കോടതി നൽകിയ  സ്റ്റേയുടെ മറവിൽ നിർമ്മാണങ്ങൾ തുടർന്നവരെ നിയന്ത്രിക്കുവാൻ മടിച്ചു നിന്ന സർക്കാർ സംവിധാനങ്ങൾ കുറ്റവാളികൾക്ക് കൂട്ടുനിൽക്കുകയായിരുന്നു.


തീരദേശ പരിപാലന നിയമത്തിലെ ഭേദഗതികൾ  തീരങ്ങളുടെ സംരക്ഷണത്തെയും അവിടുത്തെ പരമ്പരാഗത താമസക്കാരെയും മറന്ന് (എന്നാൽ അവരുടെ പേരു പറഞ്ഞ്) നിർമ്മാണ ലോബികളെ നഹായിക്കുവാൻ അര ശതകം ഭേദഗതികൾ വരുത്തിയിട്ടുണ്ട്. അതിൽ കേരള സർക്കാർ ആവുന്നത്ര സംഭാവനകൾ നൽകി. നിയമങ്ങളെ വെല്ലുവിളിച്ച് വയനാട്ടിലും ഇടുക്കിയിലും കുട്ടനാട്ടിലും പരിസ്ഥിതി പ്രധാന മേഖലകളിൽ നടന്ന നിർമ്മാണങ്ങൾ, കൈയ്യേറ്റങ്ങൾ , ഖനനങ്ങൾ എന്നിവക്ക് അകമഴിഞ്ഞ പിൻ തുണ നൽകിയ രാഷ്ട്രീയ, ഉദ്യോഗസ്ഥ ലോകത്തിന് മരട് ഫ്ലാറ്റു പൊളിക്കൽ ഭാവിയിൽ വൻ തിരിച്ചടി ഉണ്ടാക്കും. അതു കൊണ്ട് അനധികൃത നിർമ്മാണങ്ങൾ പൊളിക്കുന്നതിലെ പാരിസ്ഥിതിക ആഘാതങ്ങളെ  പറ്റി വലിയ ആകുലതകൾ അവർ പങ്കുവെക്കുന്നു. അവരെ സഹായിക്കുവാൻ മാധ്യമങ്ങളും രംഗത്തുണ്ട്. 


വീടു നിർമ്മാണങ്ങൾ പോലെ പൊളിക്കലും ഒരു വ്യവസായമായി മാറിയിട്ടുണ്ട്. മരടിലെ 4 ഫ്ലാറ്റുകൾക്കുമായി 80000  Cu.m reinforce cement concrete ഉപയോഗിച്ചിട്ടുണ്ടാകാം. അവയുടെ മൊത്തം ഭാരം 1.25 ലക്ഷം ടൺ വരും. (1 cu m Concrete with Steel = 2.5 tonnes ). 


പൊളിക്കുവാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിലെ ഇലക്ട്രിക്കൽ, മലിനീകരണ നിയന്ത്രണ പ്ലാന്റ് മറ്റ്  ഉപകരണങ്ങൾ, ജനൽ, കതകുകൾ, സമാന സ്വഭാവമുള്ള തടി / സ്റ്റീൽ വിഭവങ്ങൾ ഊരി മാറ്റുക,.അവയെ പുനരുപയോഗിക്കാം.,മറ്റു ഭാഗങ്ങൾ Controlled Implosion (പാെടി പടലങ്ങൾ പുറത്തു വരാത്ത Edge water Building Controlled Demolition) വഴി പൊളിച്ചടുക്കാം. അങ്ങനെ ഉണ്ടാകുന്ന Debris  crushing unit സഹായത്താൽ ഉടച്ചെടുത്ത്, കഴുകിയ ശേഷം റോഡ് നിർമ്മാണ ത്തിലെ Sub base/wet mix ആയി aggregate / Bitmen macadam  രൂപത്തിൽ ഉപയോഗിക്കാം. കോൺക്രീറ്റിനുള്ളിലെ സ്റ്റീൽ കമ്പികൾ സ്ക്രാപ്പാക്കി പുതിയ സ്റ്റീൽ കമ്പികളാക്കി മാറ്റാം. പൊളിച്ചുമാറ്റിയ ഇടത്തെ പൈലിങ് എടുത്തു മാറ്റേണ്ടതില്ല. പ്രദേശത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ (CRZ) പച്ച തുരുത്തുകളായ പൊതു സ്ഥലങ്ങളായി നിലനിർത്തണം. മുൻപ് നിലനിന്ന കെട്ടിടത്തിന്റെ ചിത്രങ്ങളും പിൽക്കാലത്ത് പാെളിച്ചടുക്കിയ സംഭവങ്ങളും വിശദമാക്കുന്ന രേഖകൾ പ്രദർശിപ്പിച്ച് നിയമ ലംഘനങ്ങൾക്കുള്ള താക്കീതായി സ്ഥലത്തെ അവതരിപ്പിക്കാം.

 

കെട്ടിടം പൊളിക്കുന്നതിന്റെ ഉദാഹരണങ്ങൾ ഇവിടെ ക്ലിക്ക് ചെയ്‌താൽ കാണാം (Edgewater Building Controlled Demolition)

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment