മരടിലെ നിയമലംഘനങ്ങൾ തകർന്നു വീണു; ഇത് താക്കീത്!




കൊച്ചി: മിനിറ്റുകള്‍ വൈകിയത് ഒഴിച്ചാല്‍എല്ലാം നിശ്ചിയിച്ചുറപ്പിച്ചത് പോലെ നടന്നു. തീരദേശ നിയമം ലംഘിച്ചതിനെ തുടർന്ന് സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട ഹോളിഫെയ്ത്ത് എച്ച്‌.ടു.ഒ ഫ്‌ളാറ്റ്, ആൽഫാ സരിൻ ഫ്ലാറ്റുകൾ തകർന്നു വീണു. 11.15-ന്‌ ബ്ലാസ്റ്റര്‍ വിരലമര്‍ന്നതോടെ ഹോളി ഫെയ്ത്തും, 11.43 ന് ആൽഫാ സരിനും തകർന്ന് വീണു. 


11 മണിയോടെ സ്‌ഫോടനം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറണ്‍ 10.30 നായിരുന്നു നിശ്ചയിച്ചത്. 10.32-ന് സൈറണ്‍ മുഴങ്ങി. സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് രണ്ടാമത്തെ സൈറണ്‍ വൈകി. 10.55-ന് നിശ്ചയിച്ച രണ്ടാമത്തെ സൈറണ്‍ 11.10-നാണ് മുഴങ്ങിയത്. അവസാനത്തേതും മൂന്നമത്തേതുമായ സൈറണ്‍11.15 ന് മുഴങ്ങിയതിന്‌പിന്നാലെ സ്‌ഫോടനം.


രാവിലെ എട്ട് മുതല്‍ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment