പൂജയുടെ ബലത്തിൽ  ഫ്ലാറ്റ്കൾ സുരക്ഷിതമായി പൊളിഞ്ഞു വീഴും? 




ഫ്ലാറ്റ് പൊളിച്ചു മാറ്റുവാൻ രംഗത്തുള്ള  Jet Demolition കമ്പനി (South Africa) ശാസ്ത്രീയമായ രീതിയിൽ തയ്യാറെടുപ്പുകൾ നടത്തിയ ശേഷം Amonium sulphate emulsion എന്ന സ്ഫോടക വസ്തു,1500 നടുത്ത് സുഷിരങ്ങൾ  ഓരോ സമുച്ചയത്തിലും ഉണ്ടാക്കി (150 മുതൽ 225 Kg വരെ ഭാരം) പല നിലകളിലായി നിറച്ചു കഴിഞ്ഞു.


കെട്ടിടങ്ങൾ ജിയോ ഷീറ്റുകൾ കൊണ്ട് മറച്ച ശേഷം 200 മീറ്റർ ചുറ്റളവിൽ നിന്നും എല്ലാവരെയും ഒഴിപ്പിക്കുന്നു.പൊളിഞ്ഞു വീഴുന്ന Debris  കഴുകി പൊടിച്ച്, aggrigate/Bitmen macadam ആക്കി മാറ്റും.ഇരുമ്പു കമ്പികൾ സ്ക്രാപ്പാക്കി പുതിയ Steel കമ്പിയാക്കി എടുക്കും.പൊടി പടലങ്ങളെ നിയന്ത്രിക്കുവാൻ കഴിയുന്ന Edge water Building Controlled Demolition രീതി ഇവിടെ അവലംബിക്കുന്നു.85 മീറ്റർ ഉയരത്തിൽ  കുന്നുകൂടുന്ന Debris 30 ദിവസത്തിനകം എടുത്തു മാറ്റുവാൻ പദ്ധതികൾ ആസൂത്രണം ചെയ്തതായി അറിയുവാൻ കഴിഞ്ഞു.


Implosion നടക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തിന്റെ തോത് 130 ഡെസിബലിനു താഴെയായിരിക്കും.250 മീറ്ററിനു പുറത്ത് അത് 80 ഡെസിബലും.( കമ്പക്കെട്ടുകൾ പുറപ്പെടുവിക്കുന്നത് 120 ഡെസിബൽ ) പ്രകമ്പനം (frequency) (Peak Particle Velocity) 25 mm /Second വരെയുള്ളവ  നിർമ്മാണങ്ങളെ  ബാധിക്കില്ല.55 mm/sec ന് മുകളിലാണെങ്കിൽ വിള്ളലുകൾ ഉണ്ടാക്കാം. 


പശ്ചിമഘട്ട മലനിരകളിലും മറ്റു താഴ്വരകളിലും ക്വാറികളിൽ നടത്തുന്ന അനിയന്ത്രി തമായ ഉഗ്ര സ്ഫോടനങ്ങളെ സർക്കാർ സംവിധാനങ്ങൾ കണ്ടില്ല എന്ന് നടിക്കുമ്പോൾ ,  മരടുമായി ബന്ധപ്പെട്ട് പങ്കുവെക്കുന്ന ഉൽക്കണ്ഠകൾക്കു പിന്നിൽ നാട്ടുകാരോടുള്ള ഉത്തരവാദിത്തമല്ല ,പകരം അനധികൃത നിർമ്മാണങ്ങളെ സംരക്ഷിക്കുവാനുള്ള പ്രത്യേക താൽപ്പര്യമാണ് പ്രവർത്തിക്കുന്നത് എന്നു തിരിച്ചറിയണം.


സംസ്ഥാനത്തെ മുപ്പതിനായിരത്തിലധികം കെട്ടിടങ്ങൾ പൊളിച്ചു മാറ്റലിന് യോഗ്യത നേടിയവയാണെന്നു സർക്കാർ സമ്മതിച്ചിരിക്കുന്നു. Jet demolition Companyയുടെ Subisidiary unit സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രൂപീകരിക്കുവാൻ തയ്യാറായാൽ അത് സംസ്ഥാന ഖജനാവിന് മുതൽകൂട്ടാകും.(പാെളിച്ചു മാറ്റേണ്ടി വരുന്നവ : കൊല്ലം 4800, എറണാകുളം 4700,ആലപ്പുഴ 4530, തിരുവനന്തപുരം 3856, തൃശൂർ 3800, കോഴിക്കോട് 3400 ) 


സംസ്ഥാനത്തെ അനധികൃത നിർമ്മാണങ്ങൾക്കെതിരായ Demolition Action   Kerala-2 (ഒന്നാം പദ്ധതി മുന്നാർ പൊളിക്കൽ), നിയമ ലംഘകർക്കെതിരായ താക്കീതായി തിരിച്ചറിയണം.നിയമങ്ങളെ വെല്ലുവിളിച്ച് പ്രകൃതിയെ തകർത്തു കൊണ്ട്, കേരളത്തെ വികസിപ്പിക്കാം എന്ന രാഷ്ട്രീയ /ഉദ്യോഗസ്ഥ ലോബിയിംഗിനെ Demolish ചെയ്യുന്ന പ്രഥമ ഘട്ടമായി മരട് ഫ്ലാറ്റ് പൊളിക്കൽ മാറി തീരണം.


Jet Demolition എന്ന South African സ്ഥാപനം 2944 പൊളിക്കലുകൾ നടത്തി താഴെ പറയുന്ന അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. അവരുടെ ശാസ്ത്രീയമായ  ഉറപ്പുകളെ നമുക്ക്  വിശ്വാസത്തിലെടുക്കാം.


2017 – Explosive Demolition award for the implosion of HG de Witt Building;


2018 – Heavy Industrial Demolition award for the demolition of Eskom Duvha Boiler Unit 3


2019 – Environmental and Recycling award for the demolition and decontamination of radioactive gold and uranium plants.


അപ്പോഴും ശ്രുംഗേരി മഠത്തിലെ പൂജാരിമാരുടെ  ശാസ്ത്രീയ സുരക്ഷാ പദ്ധതി  ശാസ്ത്രലോകത്തെയും കേരളത്തെയും നാണം കെടുത്തുന്നു എന്ന് നമ്മൾ തിരിച്ചറിയുന്നുണ്ടോ ?

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment