കടലിനെ തകർക്കുന്ന എണ്ണ കപ്പൽ ദുരന്തം 




മൗറീഷ്യസ് ദ്വീപിനടുത്ത് ഇന്ത്യൻ മഹാ സമുദ്രത്തിൽ ജപ്പാന്റെ ഷിപ്പ് കാർഗോയിലെ ഇന്ധന ടാങ്കർ മുങ്ങി. 4000  ടൺ ഓയിലിൽ നിന്ന് 1000  ടൺ  കടലിൽ പരന്ന് കഴിഞ്ഞു. രാജ്യത്തിന്റെ കിഴക്ക് ഭാഗത്താണ് കപ്പൽ തകർന്നത്. ബ്ലൂ ബേ മറൈൻ പാർക്ക് റിസർവിനും നിരവധി പ്രശസ്ത ടൂറിസ്റ്റ് ബീച്ചുകൾക്കും അടുത്താണ് അപകടം സംഭവിച്ചത്. 


നഗസാക്കി ഷിപ്പിംഗ് കമ്പനിയുടെ M.V. വക്കാഷിയോ എന്ന കപ്പലാണ് മൗറീഷ്യസിന്റെ തെക്ക് കിഴക്കൻ തീരത്ത് ജൂലൈ 25 മുതൽ കുടുങ്ങിക്കിടന്നത്. പാരിസ്ഥിതിക സംഘടനയായ ഗ്രീൻ പീസ് പറയുന്നത് മൗറീഷ്യസ് അഭിമുഖീകരിക്കുന്ന വലിയ പാരിസ്ഥിതിക ദുരന്തമായിരിക്കും എന്നാണ്. ഫ്രഞ്ച് ദ്വീപ് റീയൂണിയനോട് ചേർന്ന് കിടക്കുന്ന മൗറീഷ്യസ് ഫ്രാൻസിനോട് പ്രശ്‌നത്തിൽ സഹായം അഭ്യർത്ഥിച്ചിരുന്നു. ഫ്രാൻസ് മൗറീഷ്യസിലേക്ക് പ്രത്യേക സംഘത്തിനെ അയച്ചു. മറ്റു രാജ്യങ്ങളും സഹായത്തിനെത്തിയിട്ടുണ്ട്. UN വിഷയത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. 


1989ൽ അലാസ്കയിലെ എണ്ണ ടാങ്കർ അപകടത്തിൽ കടലിൽ കലർന്നത് 420 ലക്ഷം ടൺ ക്രൂഡ് ഓയിൽ. ‘എക്സൺ വാൽഡസ് എന്ന പടു കൂറ്റൻ സൂപ്പർ ടാങ്കർ പാറക്കെട്ടിലിടിച്ചു തകർന്നായിരുന്നു അപകടം. എണ്ണപ്പാടം കടലിൽ കിലോമീറ്ററുകളോളം പടർന്നു. 1991ലെ ഗൾഫ് യുദ്ധ കാലത്ത് ലോകം ഭീതിയോടെ നോക്കിക്കണ്ട മറ്റൊരു എണ്ണ ദുരന്തം ഉണ്ടായി. ഇറാഖ് കടലിൽ എണ്ണ കലർത്തിയതാണെന്ന് അമേരിക്കയും എണ്ണ പമ്പിങ് സ്റ്റേഷൻ അമേരിക്ക തകർത്തതാണെന്ന് ഇറാഖും ആരോപണം ഉന്നയിച്ചു. കടലിൽ ടൺ കണക്കിന് എണ്ണ പടർന്നു.1000 Km ദൂരത്ത് എണ്ണ വ്യാപിച്ചു എന്നായിരുന്നു കണക്ക്. ഗൾഫ് മെക്സിക്കോയിലെ ഡീപ് വാട്ടർ ഹൊറൈസൺ എന്ന ഓയിൽ റിഗിൽ 2010ൽ പൊട്ടിത്തെറിച്ച് 21കോടി ഗാലൻ അസംസ്കൃത എണ്ണയാണ് ചോർന്നത്. എണ്ണച്ചോർച്ച് പൂർണമായും മനുഷ്യ നിർമിതിമാകണമമെന്നില്ല. ഭൂവൽക്കത്തിലെ പാളികളുടെ ചലനം വഴിയും ഭൂമിക്കടിയിൽ നിന്ന് എണ്ണച്ചോർച്ച സംഭവിക്കാം. ഇത്തരത്തിൽ സംഭവിക്കുന്ന ചോർച്ച കടൽപ്പക്ഷികളുടെ കൊലക്കളം തീർക്കും. ക്രൂഡ് ഓയിലിൽ മുങ്ങുന്നത് മുട്ടയിടുന്ന സീസണിലോ കൂടുണ്ടാക്കുന്ന സീസണിലോ ആണ് ഇത്തരം അപകടമുണ്ടാകുന്നതെങ്കിൽ വംശ നാശം വരെയും സംഭവിക്കാം. തിമിംഗലം,സീൽ,ഡോൾഫിൻ തുടങ്ങിയ വലിയ ജല ജീവികൾ ഉൾപ്പെടെ  ലക്ഷക്കണക്കിനു ചെറു ജീവികളെയും കൊന്നൊടുക്കാൻ എണ്ണച്ചോർച്ചക്കു കഴിയും. തീര മേഖലയിലെ ചെറു സസ്യങ്ങളും വൃക്ഷങ്ങളും കരിഞ്ഞുണങ്ങുന്നു. കണ്ടൽക്കാടുകൾ വാടിക്കരിയുന്നു. തീരത്തെ മണൽപ്പരപ്പിൽ മുട്ടിയിടുന്ന ആമ ഉൾപ്പെടെയുള്ള ജീവികൾക്കും കടലിലെ എണ്ണച്ചോർച്ച അപകടകരമാണ്. ഇവിടെയെല്ലാം തന്നെ മടങ്ങി വരാൻ കഴിയാത്ത തരത്തിലാണ് തകർന്നടിഞ്ഞിട്ടുള്ളത്.


രാസ വസ്തുക്കൾ വിതറുക, നിയന്ത്രിതമായി കത്തിക്കുക, കോരിമാറ്റുക തുടങ്ങിയ മാർഗങ്ങളിലൂടെയാണ് കടലിലും കരയിലും പടർന്ന എണ്ണ നീക്കം ചെയ്യുക. ഒരു ലീറ്റർ ക്രൂഡ് ഓയിൽ കലർന്നാൽ പത്തു ലക്ഷം ലീറ്റർ ശുദ്ധ ജലം മലിനമാകും എന്നു കണക്കാക്കപ്പെടുന്നു. കടല്‍പ്പരപ്പിലെ എണ്ണപ്പാട ഒരുമിച്ചു കൂട്ടാന്‍ സഹായിക്കുന്ന രാസ പദാര്‍ഥങ്ങളാണ് ഹെര്‍ഡിങ് ഏജന്റ് (Herding agents). എണ്ണ പരന്ന സമുദ്ര ഭാഗത്ത് ഇതു കലർത്തിയാൽ എണ്ണപ്പാട ഒരുമിച്ചു കൂടുന്നതിനാൽ ശേഖരിക്കാനും കത്തിച്ചുകളയാനും കഴിയും.


മൗറീഷ്യസിന്റെ സമ്പത്ത് വ്യവസ്ഥ, ഭക്ഷ്യ സുരക്ഷ, ആരോഗ്യം എന്നീ മേഖലകൾക്ക് ഭീകര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പരിസ്ഥിതി സംഘടനകളും മുന്നറിയിപ്പ് നൽകുന്നു. മൗറീഷ്യസ് ദ്വീപിന് ചുറ്റും നിലനിൽക്കുന്ന പവിഴപ്പുറ്റുകൾ ആണ് ദ്വീപിന്റെ സന്തുലിതാവസ്ഥയെ നില നിർത്തുന്നത് ഇവയെ നശിപ്പിക്കും. ഇതോടെ ആയിരക്കണക്കിന് ടണ്‍ എണ്ണയാണ് കടലിലീടെ ഒഴുകി പ്രദേശത്ത് പരക്കുന്നത്. ഇത് വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ആവാസ കേന്ദ്രത്തിന് കനത്ത വെല്ലുവിളിയായിരിക്കുകയാണ്. മേഖലയിലെ കണ്ടല്‍ കാടുകള്‍ക്കെല്ലാം ഇത് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍.


ടാങ്കറുകൾ വഴിയുള്ള ക്രൂഡ് ഓയിൽ കടത്ത് 1980 നു ശേഷം കുറഞ്ഞിട്ടുണ്ട്. 1970 /80 കളിൽ 100 മുതൽ 120 അപകടങ്ങൾ ഉണ്ടായിരുന്നു. ഇന്നവയുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എങ്കിലും കാലാവസ്ഥ വ്യതിയാനം രൂക്ഷമാകുന്ന സമയത്ത് ഏതൊരു കപ്പൽ ഛേദവു തിരിച്ചടികളുണ്ടാക്കും.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment