മെഡിറ്ററേനിയൻ കാറ്റിൽ മലിനമാകുന്ന ഹിമാലയൻ മലനിരകൾ




 

മെഡിറ്ററേനിയൻ രാജ്യങ്ങളിൽ നിന്ന് വീശുന്ന കാറ്റിലൂടെ എത്തുന്ന ബ്ലാക്ക് കാർബൺ ഹിമാലയത്തിന്റെ ആവാസവ്യവസ്ഥയെ ബാധിക്കുന്നതായി പഠനം. ഫോസിൽ ഇന്ധനങ്ങളും,ബയോഫ്യുവലുകളും കൂടിക്കലർന്നാണ് ബ്ലാക്ക് കാർബൺ രൂപപ്പെടുന്നത് .

 

ഉത്തരാഖണ്ഡിലെ മലനിരകളിലായിരുന്നു പഠനം നടത്തിയത് .സമുദ്ര നിരപ്പിൽ നിന്ന് 3600 മീറ്റർ ഉയരത്തിലുള്ള ഗംഗോത്രി മഞ്ഞ് താഴ്വരയിലെ ചിർബാസയിൽ 2016 ജനുവരി മുതൽ ഡിസംബർ വരെ നിരീക്ഷിച്ചതിൽ നിന്നാണ് ഇത് കണ്ടെത്താൻ  കഴിഞ്ഞത്. ടുറിസ്റ്റുകളുടെയും മറ്റും സാന്നിധ്യമില്ലാത്ത ജനുവരി ഫെബ്രുവരി മാസങ്ങളിലും ബ്ലാക് കാർബണിന്റെ അളവ് മേഖലയിൽ അധികരിച്ച തോതിൽ കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു .

 


 ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കൻ  മേഖലയിലേക്ക് മെഡിറ്ററേനിയൻ പ്രദേശത്തു നിന്നെത്തുന്ന അത്യുഷ്ണവാതം  ബ്ലാക്ക് കാർബൺ ഇവിടേക്കെത്തിക്കുകയും അതിന്റെ ഫലമായി ഹിമാലയത്തിന്റെ പാരിസ്ഥിതിക സന്തുലനത്തെ ബാധിക്കുകയും ചെയ്യുന്നുവെന്ന് അന്വേഷണ സംഘത്തിലെ സീനിയർ സയന്റിസ്റ്റ് പി .എസ് നേഗി അഭിപ്രായപ്പെടുന്നു.

 


ജനുവരി ഫെബ്രുവരി മാസങ്ങളിലെത്തുന്ന ബ്ലാക്ക് കാർബണിന്റെ അളവ് മറ്റു മാസങ്ങളെ അപേക്ഷിച്ച്  നാലും അഞ്ചും മടങ്ങ് അധികമാണെന്ന് മനസ്സലാക്കാൻ കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്നതിനു കാരണമായ മനുഷ്യനിർമിത സംഗതികളിൽ  രണ്ടാം സ്ഥാനമാണ് ബ്ലാക്ക് കാർബണിനുള്ളത്. ഗ്ലാസിയറുകൾ ഉരുകുന്നതിന് ബ്ലാക്ക് കാർബണിന്പങ്കുണ്ടെന്നു സമീപകാല പഠനങ്ങൾ തെളിയിക്കുന്നു.ആർട്ടിക് മേഖലയിലെ മഞ്ഞുരുകുന്നതിന്റെ കാരണമായ ചൂടിന്റെ 30 ശതമാനം ബ്ലാക്ക് കാർബണിന്റെ സാന്നിധ്യം വഴിയുണ്ടാകുന്നു .

 

 

പാർട്ടിക്കുലർ മാറ്ററിന്റെ തോത് കൂടുതലുള്ളതു കൊണ്ട് വായു മലിനീകരണമുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഇത് മുഖ്യ പങ്ക് വഹിക്കുന്നു . ഇതിന്റെ കറുത്ത നിറം ചൂടിനെ കൂടുതൽ സ്വീകരിക്കാൻ കഴിവുള്ളതായതു കൊണ്ട് മഞ്ഞു മേലാപ്പിനെ ഇല്ലാതാകാനും അതുവഴി കുടിവെള്ള സ്രോതസ്സുകളെയും , ഹിമാലയത്തിലെ ഔഷധസസ്യങ്ങളുടെ നിലനില്പിനെയും ബാധിക്കുന്നു

 

.
 പ്രാദേശികമായ ഇടപെടലകൾക്കു പുറമെ ആഗോളകാരണങ്ങളും ഹിമാലയൻ  മലനിരകളിലെ  തകർച്ചയ്‌ക്കു കരണമാവുകയാണ്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment