കരിമണൽ കൊള്ളക്കു വേദി ഒരുക്കി സർക്കാർ . തീരങ്ങൾ ശോഷിക്കുന്നു , കൊള്ളക്കാർ സുരക്ഷിതരാണ്
കരിമണൽ കടത്തിന് വേദി ഒരുക്കി സർക്കാർ ...

2014 ൽ ശ്രീമതി.D.Dhaya Devadas ന് കേരളത്തിൽ നിന്നുള്ള കരിമണൽ കള്ളക്കടത്തുമായി ബന്ധപ്പെട്ടു കേരള പോലിസ് ഹെഡ് ക്വർട്ടേഴ്സിൽ നിന്നും വിവരാവകാശ നിയമപ്രകാരം ലഭ്യമായ വിവരങ്ങൾ , വിഷയത്തിലെ അഴിമതിയുടെ വ്യാപ്തി വ്യക്തമാക്കുന്നു.

ഈ റിപ്പോർട്ട്  ഭൂമിയെയും രാഷ്ട്രത്തെയും സ്റ്റേറ്റിനെയും ഒരു ജനതയെയും ഉത്തരവാദിത്തപ്പെട്ടവർ വഞ്ചിച്ച കഥ പറയുന്നുണ്ട്.

CB CID , GOVERNMENT OF KERALA ,  Report 2014 പറയുന്നു അഴീക്കൽ ആറാട്ട് പുഴ ഭാഗങ്ങളിൽ നിന്നുമുള്ള കരിമണൽ നിയമ വിരുദ്ധമായി കടത്ത് വ്യാപകമാണെന്ന് .കടത്തുന്നതാകട്ടെ തൂത്ത്കുടി ആസ്ഥാനമായി പ്രവർത്തിക്കുന്ന VV minerals എന്ന കമ്പനിക്കു വേണ്ടി .

ആറാട്ട് പുഴയിൽ V.V minerals ന് 12.73 ഏക്കർ ഭൂമിയും സിഎംആർഎൽ ശശിധരൻ കർത്തക്ക് 50.97 ഏക്കർ ഭൂമിയും ഉടമസ്ഥതയിൽ ഉണ്ട്. 

VV minerals  കേരള കരിമണൽ വാങ്ങുന്നതിൻ്റെ കാരണവും ഇതിൽ അടങ്ങിയിട്ടുണ്ട്. 50% താഴെയാണ് തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്ന മണലിൽ TiO2 ന്റെ സാനിദ്ധ്യം.ഇതിന് അന്താരാഷ്ട്ര മാർക്കറ്റ് കുറവാണ്.ആയതിലാൽ 60% ,Ti02  ഉള്ള നമ്മുടെ മണലുമായി കൂട്ടി ഇളക്കി  അസംസ്കൃത മണലിന്റെ വിപണന മൂല്യം കൂട്ടുകയാണ് VV മിനറൽസ് ചെയ്യുന്നത്. അതിനായി കരിമണൽ കൊള്ള നടത്തിവരുന്നു.

കണക്കുക്കുകൾ പ്രകാരം 1999 മുതൽ തന്നെ VV minerals ഈ പ്രവൃത്തി തുടരുന്നു.അന്ന് ഖനനം 12000 ടൺ ആയിരുന്നത് 2006 ൽ 5 ലക്ഷം ടൺ ആയി ഉയർന്നു.കരയോഗത്തിന്റെ (വലിയഴീക്കൽ ശ്രീ സുബ്രഹ്മണ്യ ദേവസ്വം)കൂടി സഹായത്തോടെയാണ് മണൽ കടത്തിയത് എന്ന് പറയുന്ന അന്വേഷണ റിപ്പോർട്ടിൽ പോലീസ് സംവിധാനത്തിന് എതിരെയോ,മറ്റു സംവിധാനങ്ങൾക്ക് എതിരെയോ പരാമർശമില്ല.അത് പോലെ  റിപ്പോർട്ട് കർത്തയ്ക്ക് ക്ലീൻ ചിറ്റും നൽകുന്നുണ്ട്.സിഎംആർഎൽ ന് മണൽ ലഭിക്കുന്നത് IRE വഴിയാണ് എന്ന് സത്യത്തോടൊപ്പം IRE എന്ന പൊതു മേഖല സ്ഥാപനത്തിന് നിയമ ലംഘനങ്ങൾ നടത്താൻ അനുവദിക്കുന്ന തരത്തിൽ ഉന്നത രാഷ്ട്രീയ നേതൃത്വങ്ങളെ കെട്ടിയൊരുക്കുന്ന പണികൂടി കർത്ത ഏറ്റെടുത്തു കൊണ്ടാണ് ഇന്നും കടലോര ഗ്രാമങ്ങളെ തുരന്നെടുത്ത് കൊണ്ടിരിക്കുന്നത് എന്ന വസ്തുതയും മറച്ചു പിടിക്കുന്നു.

2005 ൽ ആലപ്പാട് ബ്ലോക്ക് 5(ചെറിയഴീക്കൽ )ഖനനം നടത്താൻ KMML നൽകിയ അപേക്ഷ മത്സ്യ തൊഴിലാളികളുടെ എതിർപ്പിന്റെ പേരിൽ തള്ളി ക്കളഞ്ഞു.അന്ന് ഖനനം നടത്താൻ രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. 1. ഭൂമിക്ക് വില നൽകി അതിൽ ഖനനം. 2. ലീസ് അടിസ്ഥാനത്തിൽ. അതിന് ചില മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നു.അതിൽ പ്രധാപ്പെട്ടത് സ്ത്രീകളെ 35-40 വരെ അംഗങ്ങളുള്ള സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകളായി തിരിച്ച് അവരെ കൊണ്ട് അവരുടെ വീടുകളുടെ ചുവരടിയിൽ നിന്നും മണ്ണു വാരിച്ച്,അവർക്ക് കൂലി നൽകി മണൽ എടുക്കുക എന്ന്. ഇതിലൂടെ സാമൂഹിക സാമ്പത്തിക ഉന്നമനം വരുമത്രേ!

റിപ്പോർട്ടിൽ ചില കാര്യങ്ങൾ ഉറപ്പിച്ചു പറയുന്നു : കരിമണൽ കള്ള ക്കടത്തിനെതിരെ നടപടി സ്വീകരിക്കേണ്ട കേന്ദ്ര- സംസ്ഥാന സർക്കാരും
ഉത്തരവാദപ്പെട്ട  ഉദ്യോഗസ്ഥ മേധാവികളും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുകയോ ശിക്ഷ നടപടികൾ സ്വീകരിക്കാതെയോ മൗനം പാലിച്ചു,1957ലെ MMDR act സെക്ഷൻ 22 ,കോടതികൾക്ക് പോലും നടപടി ആവിശ്യപെടാനോ നിർത്തിവെപ്പിക്കുവാനൊ കഴിയാത്ത തരത്തിലാണ് 

കേന്ദ്ര- സംസ്ഥാന സർക്കാരുകളോ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോ ഇതിനെതിരെ നടപടി സ്വീകരിക്കാൻ രേഖമൂലം നിർദ്ദേശം നൽകിയാലെ നടപടി സ്വീകരിക്കാൻ കഴിയൂ, അത് ഇന്നേ വരെ ചെയ്തിട്ടില്ല.അത് കൊണ്ട് പൊതു ജനങ്ങൾക്കും കോടതികൾക്കും  തടയാനും ചോദ്യം ചെയ്യാനും അധികാരം അനുവദിക്കുന്ന തരത്തിൽ  MMDR ആക്ട് സെക്ഷൻ  22 അമെന്റ് ചെയ്യുകയാണ് വേണ്ടത് എന്ന് ഈ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആവിശ്യപെട്ടിരുന്നു,യഥാർത്ഥ കുറ്റവാളികൾ നമ്മുടെ ഭരണ ഘടന സ്ഥാപനങ്ങൾക്ക് ഉള്ളിൽ ആണ് എന്ന് തന്നെയാണ് റിപ്പോർട്ട് അടിവരയിട്ട് സൂചിപ്പിചിട്ടുള്ളത്.റിപ്പോർട്ടിൽ പറയുംപോലെ 1999ൽ അല്ല 1993 ൽ തന്നെ മണൽ കടത്തിക്കൊണ്ട് പോകാൻ സംസ്ഥാന സർക്കാർ(UDF) അനുമതി നൽകിയിരുന്നു. IRE യിലേക്കും KMML ലെക്കും പ്രതി ദിനം 2000 ടൺ കരിമണൽ കൊണ്ട് പോകുന്നതിനായിരുന്നു ഉത്തരവ് .1997 ലെ സർക്കാർ (LDF )സർക്കാർ( GO (MS )166/97/ID /13/11/1997) 5 വർഷത്തേക്കു കൂടി മണൽ കടത്താൻ അനുമതിപുതുക്കി നൽകി. ഈ ഉത്തരവുകളുടെ മറവിൽ മണൽകടത്തൽ അനുസ്യൂതം തുടർന്ന് കൊണ്ടിരുന്നു,1992ലെ പ്രഥമ ഉത്തരവും പിന്നീട് 1997ലെ പുതുക്കി നൽകലും സർവ്വ മുന്നണിയിലും പെട്ട ചിലരൊക്കെ ചേർന്ന് സ്വകാര്യ കമ്പിനികൾക്ക് തടസം കൂടാതെ മണൽ കള്ളക്കടത്ത് നടത്താനുള്ള വാതിൽ തുറക്കു കയായിരുന്നു. 

നിയമങ്ങളുടെ സാധ്യതയെ മുൻ നിർത്തിയും അല്ലാതെയും കരിമണൽ കടത്തു തുടരുമ്പോൾ സർക്കാർ സംവിധാനങ്ങൾ അവർക്കായി പാത ഒരുക്കുകയാണ്. അത് തീരങ്ങളെ തകർക്കുന്നു. നാടിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment