നിയമം കാറ്റിൽപറത്തി നടത്തുന്ന ഖനനം വരുത്തിവെക്കുന്ന പ്രത്യാഘാതങ്ങൾ




സംസ്ഥാനത്തെ ഖനന രംഗത്ത് ലൈസന്‍സ്സുകള്‍ അനുവദിക്കുവാന്‍ സഹായിക്കുന്ന കേന്ദ്ര നിയമത്തിന്‍റെ(Mines and Minerals(development and regulation) Act 1957)ചുവടു പിടിച്ചാണ് കേരളത്തില്‍ 1967 ലെ THE KERALA MINOR MINERAL CONCESSION റൂൾസ് ഉണ്ടായത്.നിയമത്തില്‍ പറയുന്നപോലെ ഖനനത്തിന് വിട്ടു വീഴ്ച്ച നല്‍കുന്ന നിയമം ലക്ഷ്യം വെക്കുന്നത് ഉത്തരവാദി ത്തത്തോടെയുള്ള പ്രവര്‍ത്തനത്തെയാണ്. 


ഒരു യൂണിറ്റില്‍ നിന്നും പരമാവധി ഒരു ലൈസന്‍സ് കാലാവധിയില്‍ പരാമവധി 10000 ടണ്ണ്‍ലധികം പാറ ഉള്‍പെടുന്ന ഖനിജങ്ങള്‍ എടുക്കുവാന്‍ പാടില്ല. ഖനന ഭൂമിയുടെ നീളം വീതിയുടെ 4 ഇരട്ടി കവിയരുത്. ചില സാഹചര്യങ്ങളില്‍ 2 ഇരട്ടിയും. ചുറ്റളവ്‌ 2 km നു താഴെ മാത്രം. ഖനന കുഴിയുടെ ആഴം 20 അടിയില്‍ താഴരുത്. കുഴിയുടെ പാര്‍ശ്വങ്ങള്‍ തട്ട് തട്ടായി വെക്കുകു, കുഴിയുടെ ചുറ്റും വേലി കെട്ടല്‍. ഖനനം കഴിഞ്ഞാൽ കുഴി മൂടൽ, ഖനനം കൂടുതൽ വിസ്താരത്തിലാണെങ്കിൽ (50 സെന്റിനു മുകളിൽ ) 10% കുഴി ജലസംഭരണിയായി നിലനിർത്തണം. നശിപ്പിക്കപെടുന്ന മരത്തിന്റെ 10 ഇരട്ടി നട്ടം വളർത്തണം. പൊടിപടലങ്ങൾ ,ശബ്ദം എന്നിവയെ നിയന്ത്രിക്കണം.ഖനനം പകൽ സമയം മാത്രം മുതലായ മുൻ കരുതലുകളെ വില കൽപ്പിക്കാതെ ഖനന രംഗത്ത് നിയമങ്ങളുടെ കാറ്റിൽ പറത്തൽ തുടരുകയാണ്.


സംസ്ഥാനത്തെ ഖനനം വരുത്തി വെക്കുന്ന പരിസ്ഥിതിക ആഘാതം എത്ര വി,പുലമാണ് എന്നു തെളിയിക്കുന്നതായിരുന്നു ആഗസ്റ്റിലെ പ്രളയം. പേമാരിയെ തുടർന്നു മരിച്ച ആളുകളിൽ 80 % വും മലയിടിച്ചിനിലാൽ ദുരന്തങ്ങൾക്ക് ഇരകളായി.ഉരുൾപൊട്ടലുകൾ വ്യാപകമായതിലൂടെ ഭൂഘടനയിൽ തന്നെ മാറ്റമുണ്ടായി. അനിയന്ത്രിതമായ സ്ഫോടനങ്ങൾ മലകളെ പിടിച്ചുകുലുക്കുന്നു. അവിടങ്ങളിൽ ഉണ്ടാകുന്ന  കമ്പനത്തിന്റെ വേഗം സെക്കന്റിൽ 5000 അടി മുതൽ 25000 വരെയാണ്. പശ്ചിമഘട്ടത്തിലെ 1500 ച.കി.മീ. വിസ്താരം ഉരുൾപൊട്ടൽ ഭീഷണിയിൽ പെടുന്നു. 


ഖനനത്തിന്റെ പിന്നിലെ നിയമ ലംഘനങ്ങൾ , സർക്കാരിനു ലഭിക്കുന്ന തുശ്ച വരുമാനം, ഖനന രംഗത്തെ മാഫിയ സംസ്ക്കാരം മുതലായവ നിയന്ത്രിക്കുവാൻ ഖന രംഗം പൊതുമേഖലയിലെത്തിക്കും എന്ന ഇടതുപക്ഷ പ്രകടന പത്രികാ വാഗ്ദാനം ലക്ഷ്യത്തിയിട്ടില്ല. ഇതേ അവസരത്തിൽ ഖനന പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുവാൻ സർക്കാർ മടി കാട്ടാതെ എടുത്ത തീരുമാനങ്ങൾ വേനൽകാലത്തെ കടുപ്പിച്ചു.മഴക്കാല അപകടങ്ങൾ  വർദ്ധിച്ചു. ജനവാസ കേന്ദ്രത്തിൽ നിന്നുള്ള ദൂരപരിധി 50 മീറ്ററായി കുറപ്പിച്ചത്, പാട്ട ഭൂമിയിൽ നിന്ന് ഖനനം അനുവദിച്ചത് ഒക്കെ തന്നെ സ്വകാര്യതാൽപ്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി.
 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment