മനുഷ്യര്‍ ഹനുമാന്‍മാരായാല്‍ ? സുപ്രീം കോടതി




 

നൂറിലധികം വരുന്ന രാജസ്ഥാന്‍ സംസ്ഥാനത്തെ ആരവല്ലി കുന്നുകളില്‍ 31 എണ്ണവും നഷ്ടപെട്ട വസ്തുത തിരിച്ചറിഞ്ഞ സുപ്രീംകോടതി 115.34 ഹെക്ടറില്‍ നടക്കുന്ന ഖനനങ്ങള്‍ 48 മണിക്കൂറിനകം നിര്‍ത്തി വെക്കുവാന്‍ സംസ്ഥനത്തിനു നിര്‍ദ്ദേശം നല്‍കി.

 

കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ നഷ്ട്പെട്ട കുന്നുകള്‍ വന്‍ പാരിസ്ഥിക ദുരന്തങ്ങള്‍ക്ക് ഇടയുണ്ടാക്കി എന്ന് കോടതി ഓര്‍മ്മിപ്പിച്ചു. ലോകത്തെ ഏറ്റവും രൂക്ഷമായ വായൂ മലിനീകരണം കൊണ്ട് കുപ്രസിദ്ധി നേടിയ 10 നഗരങ്ങളില്‍ ഒന്നാണ് ന്യൂഡല്‍ഹി. നഗരത്തിന്‍റെ വര്‍ദ്ധിച്ച വായൂ,ശബ്ദ, ജല മലിനീകരണം സാധാരണ ജീവിതത്തെ തന്നെ ബാധിച്ചു കഴിഞ്ഞു. ആരവല്ലി മലനിരകളുടെ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന നമ്മുടെ രാജ്യ തലസ്ഥാനത്തിന്‍റെ പ്രകൃതി ദത്തമായ സംതുലനത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സുപ്രീം കോടതി കഴിഞ്ഞ കുറച്ചു നാളുകളായി ഗൌരവതരമായി മനസ്സിലാക്കുന്നുണ്ട്.

 

 

കഴിഞ്ഞ മാസം ആരവല്ലി താഴ്വരയില്‍ അനധികൃതമായി നിര്‍മ്മിച്ച 1500 നടത്തു കെട്ടിട സമുശ്ചയങ്ങള്‍ പൊളിച്ചു നീക്കുവാനും നഷ്ട പരിഹാരം കൊടുക്കുവാനും ബന്ധപെട്ടവര്‍ക്ക് കോടതി നിര്‍ദ്ദേശങ്ങള്‍ നല്‍കി. പ്രകൃതിയുടെ വരദാനമായ കുന്നുകള്‍ വിശ്വാസികള്‍ക്ക് ദൈവിക പരിവേഷം ഉള്ള ഇടങ്ങള്‍ കൂടിയാണ്. ഓറിസ്സയിലെ നിയാമഗിരി കുന്നുകളെ ആദിവാസികളുടെ പൂങ്കാവനമായി കണ്ട കോടതി വേദാന്ത കമ്പനിക്ക് ഖനന അനുമതി നിക്ഷേധിച്ചു.

 

 

ലോകത്തെ ഏറ്റവും പ്രധാന ഹരിതസമ്പന്ന മലനിരകളില്‍ പെട്ട പശ്ചിമഘട്ട മലനിരകളില്‍ നടക്കുന്ന ഘനനവും മല തുരക്കലും 2018 വെള്ളപൊക്കത്തിന്‍റെ അനുഭവ പശ്ചാത്തലത്തില്‍ എത്രയും പെട്ടന്ന് അവസാനിപ്പിക്കുവാന്‍ കേരള സര്‍ക്കാരിനെ സുപ്രീംകോടതി വിധി പ്രേരിപ്പിക്കും എന്ന് പ്രത്യാശിക്കാം.

 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment