ജലസ്രോതസുകൾ ജനകീയ പങ്കാളിത്തത്തോടെ സംരക്ഷിച്ച്‌ നിലനിര്‍ത്തുമെന്ന് മന്ത്രി എ സി മൊയ്‌തീൻ




തൃശൂര്‍: ജലസ്രോതസുകളെ ജനകീയ പങ്കാളിത്തത്തോടെ സംരക്ഷിച്ച്‌ നിലനിര്‍ത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്‌തീൻ. ജലസ്രോതസുകളിലും പറമ്പുകളിലും തൊടിയിലുമെല്ലാം ജനങ്ങള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ ജനങ്ങള്‍ക്കിടയില്‍ തന്നെ അവബോധമുണ്ടാക്കും. ഇതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി തൃശൂരിൽ നീര്‍ച്ചാല്‍ പുനരുജ്ജീവന യജ്ഞമായ 'ഇനി ഞാന്‍ ഒഴുക്കട്ടെ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിനിടെ പറഞ്ഞു.


ജനങ്ങള്‍ മാലിന്യങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ സൂക്ഷിക്കണം. അത് സ്വീകരിച്ച്‌ നല്ല രീതിയില്‍ വേര്‍തിരിച്ച്‌ സംസ്‌കരിച്ചെടുക്കാന്‍ ഉള്ള സംവിധാനങ്ങള്‍ ഇനിയും വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.


പുഴകളും തോടുകളുമെല്ലാം ശുചീകരിക്കുമ്പോൾ നാം വലിച്ചെറിഞ്ഞിട്ടുള്ള ഏറെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ലഭിക്കുന്നത്. ജലാശയങ്ങളിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന രീതി ജനങ്ങള്‍ തിരുത്തണമെന്നും ഇതിനെതിരെ നാട്ടുകാര്‍ തന്നെ മുന്നിട്ടറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment