മോദി മറന്ന ഹരിത നിര്‍മ്മാണവും ഊര്‍ജ്ജ സംരക്ഷണവും




Guidelines for Green buildings and energy efficient workplaces.

ഹരിത നിര്‍മ്മാണവും ഊര്‍ജ്ജ സംരക്ഷണവും


2014 മെയ് മാസത്തിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിൽ വരുമ്പോൾ വാഗ്‌ദാനം നൽകിയതാണ് ഹരിത നിർമ്മാണവും ഊർജ സംരക്ഷണവും. അതിന്റെ പ്രാധാന്യം മനസ്സിലാക്കി ജനങ്ങൾ മറ്റുള്ള വാഗ്ദാനങ്ങളെ പോലെ ശിരസ്സിലേറ്റി മോദിയെ  അധികാരത്തിലേറ്റി. എന്നിട്ട് ?

 
നമ്മുടെ രാഷ്ട്രപിതാവ് പറഞ്ഞതുപോലെ   " ഈ ഭൂമിയും വായുവും ജലവുമെല്ലാം നമ്മൾ നമ്മുടെ കുട്ടികളിൽ നിന്നും കടമാട്ടെടുത്തതാണ്, അതുകൊണ്ടതു അതേപോലെ നമുക്ക് തിരുച്ചു നൽകേണ്ടതാണ്. മനുഷ്യന്റെ ആവശ്യത്തിനുള്ളത് ഈ ഭൂമിയിലുണ്ട് എന്നാൽ അവന്റെ അത്യാഗ്രഹത്തിനുള്ളതില്ല "

 
വാഗ്ദാനo  ചെയ്തത് നിറവേറ്റും എന്ന് വിചാരിച്ച  കോടിക്കണക്കിനാൾക്കാരെ ചതിച്ച് കോർപ്പറേറ്റ് സുഹൃത്തുക്കളെ സഹായിക്കാൻവേണ്ടി ഹരിത നിർമ്മാണവും  ഊർജ സംരക്ഷണവും കുപ്പിയിലാക്കി അഞ്ചുവര്ഷം അതിന്മേലിരുന്ന മോഡി യ്ക്ക് അടുത്ത തെരെഞ്ഞെടുപ്പിൽ വോട്ടു നൽകോണോയെന്ന് നമ്മുടെ ജനങ്ങൾ  തീരുമാനിക്കട്ടെ. ഇതിന്റെ പ്രധാന്യം മനസ്സിലാക്കാൻ എന്താണ് ഹരിത നിർമ്മാണമെന്നും എങ്ങനെയാണു ഊർജം സംരക്ഷിക്കേണ്ടതെന്നും അതിന്റെ ആവശ്യകതയെന്തെന്നും  മനസ്സിലാക്കേണ്ടതാണ്.


നമ്മുടെ ഭൂമിയിൽ ചൂട് കൂടിവരുകയും അതിനാൽ ജീവന്റെ നിലനിൽപ്പ് അസാധ്യമായി  വരുകയുമാണെന്നുള്ളകണ്ടെത്തൽ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ  ആവശ്യകതയും  ചൂട് കൂടുന്നത് നിയന്ത്രിക്കാനും അതിന്റെ കാരണങ്ങളും എല്ലാം മനസ്സിലാക്കി  യുണൈറ്റഡ്  നേഷൻസിന്റെ  നേതൃത്വത്തിൽ  മൂന്നാമത്തെ  ഉച്ചകോടി  1992 ഇൽ ബ്രസീലിലെ    റിയോയിൽ  വച്ച് നടത്തി. ഓസോൺ പാളിയിലുണ്ടട്ടുള്ള വിടവുകൾ  സൂര്യന്റെ  അതീവ ഗുരുതരമായ  ആൾട്രാവയലെറ് രശ്മികൾ ഭൂമിയിൽ പതിച്ചു ജീവജാലങ്ങൾക്ക്   ജീവഹാനിയുണ്ടാകു കയും കാർബൺ എമിഷൻ മൂലം ഗ്രീൻഹോക്സ് എഫക്ടിലൂടെ ഭൂമിയുടെ ചൂട് കൂടി കൊണ്ടിരിക്കുന്നതിനാൽ  ഐസുരുകി ജലവിതാനം ഉയർന്നു പല ഭൂ പ്രദേശങ്ങളും വെള്ളത്തിനടിയിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇത് ഒരു രജ്യത്തിന്റെ  അതിർത്തി യിൽ ഒതുങ്ങു്ന്നതല്ല. അതുകൊണ്ടാണ് UN തന്നെ നേരിട്ട് ഉച്ചകോടി വിളിച് കാർബൺ   എമിഷൻ എങ്ങനെ കുറക്കാം എന്ന് അംഗരാജ്യങ്ങളുമായി കൂടിയാലോചിച്ചു കൊണ്ട് താഴെ  പറയുന്ന സുപ്രധാന തീരുമാനങ്ങൾ എടുത്തു. അതിൽ ഭാരതവും ഒപ്പിട്ടുണ്ട് .

 

  1. Human beings are entitled to lead a healthy and productive life in harmony with nature
  2. States must ensure that their developmental and environmental policies not damaging beyond their jurisdiction.
  3. All states shall cooperate for sustainable development for eradicating poverty and maintain the standard of living.
  4. All states shall cooperate to conserve, protect and restore the earth’s ecosystem.
  5. All states to enact environmental legislation to protect the environment and standards and precautionary measures to be adopted for the same
  6. States shall notify other states regarding natural disasters or other emergencies likely to produce harmful effects on the environment on those states.
  7. All states shall resolve their respective environmental disputes peacefully in accordance with the UN charter.


UN ന്റെ ഒന്നും രണ്ടും മൂന്നും ഉച്ചകോടിയുടെ ഫലമായി  ഭാരതത്തിൽ  പല പുതിയ നിയമങ്ങളും  പരിസ്ഥിതിയെ സംരക്ഷിക്കാൻ വേണ്ടി  നിർമിച്ചു. അവയിൽ പ്രാധാന്യമുള്ളവ താഴെപറന്നവയാണ്

 

  1. The Wild Life ( Protection ) Act, 1972
  2. The Water (prevention and control of pollution) Act, 1974
  3. The Forest ( Conservation ) Act, 1980
  4. The Air ( prevention and control of pollution) Act, 1981
  5. The Environmental (protection) Act, 1986
  6. The National  Green Tribunal Act, 2010
     

ഇതൊടൊപ്പം  ഇൻഡ്യൻ പീനൽ കോഡിലെ  സെക്ഷന്സ് 277 ,278  ജല മലിനീകരണത്തിനും വായു മലീനീകരണത്തിനും തടവുശിക്ഷയുൾപ്പെടെ നൽകാവുന്നതാണ് . സെക്ഷൻ 268, 290   പ്രകാരം പബ്ലിക് നൂയിസൻസിന് കേസെടുക്കാവുന്നതാണ്. സെക്ഷൻസ് 284 -286  സ്ഫോടകവസ്തുക്കളുടെ ദുരുപയോഗത്തിനും കേസെടുക്കാവുന്നതാണ്. സെക്ഷൻസ് 426 ,430 ,431, 432 പ്രകാരം പരിസ്ഥിതി മലിനീകരണത്തി നും കേസെടുക്കാവുന്നതാണ്. 


ഇന്ത്യയിലെ  ക്രിമിനൽ CrPC പ്രകാരം സെക്ഷൻസ് 133 മുതൽ 144  വരെ യുള്ള വയിൽ  ജില്ലാകളക്ടറിനും ഡെപ്യൂട്ടി കലക്ടറിനും തഹസിൽദാർക്കും വായു മലിനീകരണത്തിനും , ശബ്ദ മലിനീകരണത്തിനും മറ്റു പരിസ്ഥിതി മലിനീകരണത്തിനും എതിരായി നടപടിയെടുക്കാവുന്നതാണ്.


CPC പ്രകാരം സെക്ഷൻ 91 യിൽ പറയുന്നത് പൊതുജനത്തിന് ശല്യമുണ്ടാകുന്ന രീതിയിൽ മലിനീകരണം ഉണ്ടാകുന്നെങ്കിൽ AG ( അഡ്വക്കേറ്റ് ജനറൽ ) യ്ക്ക്  നേരിട്ട് കോടതിയെ സമീപിക്കാവുന്നതാണ് അല്ലെങ്കിൽ കോടതിയുടെ അനുവാദത്തോടെ രണ്ടോ അതിലധികം പേർക്കോ കോടതിയെ സമീപിക്കാവുന്നതാണ്


നമ്മുടെ ഭരണഘടന പ്രകാരം 1976 ലെ 42 മത്തെ  ഭേദഗതി പ്രകാരം ഇന്ത്യയിലെ ഓരോ പൗരനും സ്‌റ്റേറ്റും പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ചുമതലയുണ്ട്. അതിനാവശ്യമായ നിയമ ഭേദഗതികൾ നിയമനിർമ്മാണ സഭകളിലും പാർലമെന്റിലും കൊണ്ടുവരേണ്ടതാണ്. അവിടെയാണ് മോദി പരാജയപ്പെട്ടത്.  ഹരിത നിര്മ്മാണവും ഊര്ജ്ജ സംരക്ഷണവും പാർലമെന്റിൽ  നിയമം മൂലം പാസ്സാക്കിയെങ്കിൽ അതിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കേണ്ടിവരുമായിരുന്നു. പരിലമെന്റിൽ പാസ്സാകേണ്ടുന്നതിനു പകരം തന്റെ കോര്പറേറ്റ് സുഹൃത്തുക്കളെ യും അവരുടെ പ്രതിനിധികളെയും IGBC (ഇന്ത്യൻ  ഗ്രീൻ  ബിൽഡിംഗ് കൗൺസിൽ ) യിൽ തിരുകികയറ്റി അതിനെ കോര്പറേറ്റ് കളുടെ സാധനങ്ങൾ പ്രമോട്ട് ചെയ്യുന്ന സ്ഥാപനമായി തരാം താഴ്ത്തി   ഹരിത നിര്മ്മാണവും ഊര്ജ്ജ സംരക്ഷണവും എന്നതിൽ വിപഷിക്കുന്നത് താഴെപ്പറയുന്നവയാണ്.


ആഗോള താപനത്തിനും ഓസോൺ പാളിയിലെ വിടവിനും കാരണമായ കാർബൺ എമിഷന്റെ 40 % വും വരുന്നത് കെട്ടിടനിർമ്മാണ മേഖലയിൽനിന്നും അവയുടെ ഓപ്പറേഷനും പരിപാലനവും നടത്തുമ്പോഴാണ്. അതുകൊണ്ടു കൂടിയാണ് നിർമ്മാണവേളയിൽ  ഹരിത നിര്മ്മാണവും ഊര്ജ്ജ സംരക്ഷണവും വളരെ പ്രാധാന്യമേറുന്നത്.


ഹരിത നിർമ്മാണത്തിലൂടെ പരിസ്ഥിതിക്കിണങ്ങുന്ന രീതിയിൽ നിർമ്മാണം നടത്തുന്നതിലൂടെ വളരെ കുറച്ചു സാധനങ്ങൾ മാത്രമേ പ്രകൃതിയിൽ നിന്നും  എടുക്കുന്നുള്ളു. അതുകൊണ്ടു പരിസ്ഥിതി ശോഷണം  ഉണ്ടാ കുന്നില്ല. 


ഹരിത നിർമ്മാണങ്ങൾ കൃഷിസ്ഥലങ്ങളിലും തണ്ണീര്തടങ്ങളുടെ അടുത്തും പുരാവസ്തുക്കൾ/ ചരിത്രാതീത സ്ഥാപനങ്ങള   നിലനിൽക്കുന്ന സ്ഥലത്തോ വംശനാശം വന്നു കൊണ്ടിരിക്കുന്ന ജീവികളുടെ ആവാസകേന്ദ്രങ്ങളിലോ തീരദേശത്തോ  നടത്താൻ പാടില്ല.
 

നല്ല ഡിസൈനിലൂടെയും, സൈറ്റ് പ്ലാനിങ്ങിലൂടെയും കോസ്റ്റ ബെനെഫിറ്റ് അനാലിസിസ് നടത്തിയും നിർമ്മാണം ഹരിതപൂർണമാക്കാം.
 

സാധനങ്ങളുടെ പുനരുപയോഗം, ബദൽ നിർമ്മാണ വസ്തുക്കൾ പ്രകൃതിദത്തമായ  പ്രകാശത്തിന്റെ ഉപയോഗം, ജലത്തിന്റെയും വായുവിന്റെയും കാര്യക്ഷമമായ ഉപയോഗം ,വിഷമയമില്ലാത്ത പെയിന്റിന്റെയും ഫ്ലോറിന്റെയും മറ്റു ഗൃഹോപകരണങ്ങളും  ഉപയോഗം എന്നിവയിലൂടെ കാർബൺ എമിഷൻ കുറക്കാവുന്നതാണ്. അതിലൂടെ ശുദ്ധ മായ വായു സഞ്ചാരമുള്ള  ബിൽഡിങ്ങുകൾ  നമുക്ക് ലഭിക്കുന്നതാണ്


ഇപ്പോൾ മിക്കവാറും എല്ലാ വൻകിട പ്രൊജെക്ടുകളും നിർമിക്കുന്നത് കൃഷിയിടങ്ങളിലോ തണ്ണീർത്തടം നികത്തിയോ മാത്രമാണ് .വിവിധ സർക്കാരുകൾ തുച്ഛമായ വില ക്കുവാങ്ങി  കോര്പറേറ്റുക)ൾക്കു നൽകുന്നതാണ് പതിവ് . ഇത്തരം ബിൽഡിങ്ങുകളെല്ലാം നിർമിക്കുന്നത് മാക്സിമം പ്രകൃതിയെ മനിലമാക്കുന്ന കാർബൺ എമിഷൻ കൂടുതലുള്ള പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള  സ്വയം ഊർജം ഉല്പാദിപ്പിക്കാത്ത വസ്തുക്കൾ കൊണ്ടുണ്ടാക്കിയതും ആണ് . ഇത്തരം ബിൽഡിങ്‌ലെല്ലാം CFC ( Carbon Flouro Carbon അല്ലെങ്കിൽ HCFC (Hydrochlorofluorocarbon) ഉപയോഗിച്ചുള്ള റെഫ്രിജറേൻറ്സ് ഉപയോഗിക്കുന്ന എയർ കണ്ടിഷനിംഗ് സിസ്റ്റം ഉപയോഗിക്കുന്നു. അതുകാരണം സാമ്പത്തികമായി ലാഭവും പരിസ്ഥിതി നശീകരണവും ഫലമാണ്.ഹരിത നിർമ്മാണവും ഊർജ സംരക്ഷണവും നടപ്പാക്കിയാൽ ആദ്യം കുറച്ചു കൂടുതൽ പണം ചിലവഴിക്കേണ്ടിവന്നാലും, പിന്നീട് ഓപ്പറേഷനും പരിപാലനത്തിനും കുറച്ചു പണം മാത്രം ചിലവാഴൽ മതിയാകും. അതോടൊപ്പം പരിസ്ഥിതു സുരക്ഷിതമായ  ആഗോള താപനത്തെ പിടിച്ചുനിർത്തുന്നതുമാകും.


ജലത്തിന്റെ ഉപയോഗവും അവയുടെ പുനരുപയോഗവും മഴവെള്ളം സംഭരിക്കുന്നതിലൂടെ ഭൂഗർഭ ജലവിതാനത്തിന്റെ ഉയർച്ചയും കാറ്റാടിയെന്ത്രങ്ങളിലൂടെയും സൗരോർജ പാനലിലൂടെയും ഊർജ സംരക്ഷണം നടത്തി പുതിയ റെഫ്രിജറന്റുകളുപയോഗിച്ചുള്ള അതിർകണ്ടീഷനിംഗ് സിസ്റ്റം ഉപയോഗിച്ചും ഹരിത നിർമ്മാണവും ഊർജ സംരക്ഷണവും നടത്താവുന്നതാണ്.


മഴവെള്ളം കിണറുകളിലും  കുളങ്ങളിലും ചെറിയ കനാലുകളിലും ശേഖരിച്ചു അവക്കുചുറ്റും മരങ്ങളും നടപ്പാതകളും നിർമിച്ചു മനോഹരമാക്കി പരിസ്ഥിതിയെ സംരക്ഷിച്ചാൽ  ജലത്തിന്റെ ലഭ്യത കൂടുന്നതാണ്.


പൊതു ഗതാഗത സൗകര്യങ്ങൾ  വർധിപ്പിച്ചാൽ റോഡുകളുടെ എണ്ണവും വീതിയും പാർക്കിംഗ് കളുടെ  എണ്ണവും കുറക്കാൻ കഴിയും. അതോടൊപ്പം നടപ്പാതകളും സൈക്കിൾ പാതകളും നിർമ്മിച്ച് മരങ്ങളുടെ നിഴലിൽ കൂടുതൽ ഹരിത നിർമ്മാണങ്ങൾ നടത്തി കാർബൺ എമിഷൻ കുറക്കാവുന്നതാണ്


നിർമ്മാണ വസ്തുക്കൾ മാക്സിമം നിർമ്മാണ സ്ഥലത്തുനിന്നും ശേഖരിച്ചു നിർമ്മിക്കേണ്ടതാണ്. പാഴ് വസ്തുക്കൾ പുനരുപയോഗിക്കേണ്ടതാണ്. ( നേരിട്ടും റീഎൻജിനീറിങ്ങിലൂടെയും )


ജോലിസ്ഥലത്തിനടുത്തു തന്നെ താമസസൗകര്യം ഒരുക്കിയാൽ യാത്ര സമയവും വാഹനങ്ങളുടെ  തിരക്കും ഒഴുവാക്കാനാവുന്നതാണ്


പഴയ കെട്ടിടങ്ങൾ  പൊളിച്ചുകളയാതെ  ഹരിത വസ്തുക്കൾ ഉപയോഗിച്ച് പുതുക്കി പണിതു പയോഗിക്കേണ്ടതാണ്.


ഹരിത നിർമ്മാണങ്ങളെയും ഊർജ സംരക്ഷണത്തെയും പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഹരിത നിർമ്മാണ സാമഗ്രികളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചു കൊണ്ട്  ജീവനക്കാർക്ക് ആരോഗ്യകരമായതും സുരക്ഷിതവുമായ ജോലിസ്ഥലം നിർമ്മിക്കേണ്ടതാണ്


ജനക്ഷേമ കാര്യങ്ങൾ സർക്കാരുകൾ ജനങളുടെ വീടുകളിലേക്കെത്തിക്കുക. അതിലൂടെ ആയിരങ്ങൾ ഓഗിസുകളിലേക്കു പോകുന്നതിനു പകരം ഒരാൾ വീടുകളിലേക്ക് വന്നാൽ മതിയല്ലോ.
 

ഇൻഡ്യൻ ഗ്രീൻ ബിൽഡിങ് കൌൺസിൽ, IGBC ,പരാമർശിച്ച ദേശീയ മുൻഗണനകൾ ഇവയാണ്
പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, സുസ്ഥിരമായ അടിസ്ഥാനസൗകര്യങ്ങൾ, ജല ദക്ഷത, ഊർജ്ജ കാര്യക്ഷമത, മാലിന്യനിർമാർജനം, കൈകാര്യം ചെയ്യൽ, ആരോഗ്യം, ആത്യന്തികമായി ജനങ്ങളുടെ ക്ഷേമം നടപ്പിലാക്കുക 


മുകളിൽ പറഞ്ഞിരിക്കുന്ന തത്വങ്ങളെ അടിസ്ഥാനപ്പെടുത്തി, ഐജിബിസി,നിർദ്ദിഷ്ട ലക്ഷ്യങ്ങളോടെ 20 ഗ്രീൻ റേറ്റിംഗ് വിവിധ പദ്ധതികൾകായ് രൂപപ്പെടുത്തി


1.  IGBC –Green New Building
2.  IGBC Green Existing Building
3.  IGBC Green Homes
4.  IGBC Green Schools
5.  IGBC Green affordable housing
6.  IGBC Green Residential Societies
7.  IGBC Green Factory Buildings
8.  IGBC Green Interiors
9.  IGBC Green Townships
10. IGBC Green Cities
11. IGBC Green Villages
12. IGBC Green campuses
13. IGBC Green Healthcare Facilities
14. IGBC Green Health and Wellbeing
15. IGBC Green Data Center
16. IGBC Green Landscapes
17. IGBC Green SEZs
18. IGBC Green MRTS ( Mass Rapid Transit systems)
19. IGBC Green Existing MRTS
20. IGBC Green Railway Stations

 
ഗ്രീൻ ബിൽഡിംഗ് കൗൺസിൽ ഗ്രീൻ ബിൽഡിംഗ് കോഡ് പുറത്തിറക്കിയിട്ടും  ഗവൺമെൻറ്റു പല ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടും ( നികുതി ഇളവുകൾ , അധിക FAR ),GRIHA സെർറ്റിഫിക്കേഷൻ (ഗ്രീൻ റേറ്റിങ് ഫോർ ഇൻറഗ്രേറ്റഡ് ഹബാറ്ററ്റ് അസ്സസ്സ്മെന്റ്),  എന്നിവ  നിർമാതാക്കൾക്ക് നൽകിയിട്ടും ഫലവത്തല്ല. നിയമനിർമ്മാണത്തിന്റെ അഭാവം മൂലം ഭൂരിഭാഗം നിർമ്മാതാക്കളും ഗവൺമെൻറ് പാസാക്കിയ നിയമനിയന്ത്രണമില്ലാത്തതിനാൽ  ഹരിതനിർമ്മാണവും ഊർജ സംരക്ഷണവും പിന്തുടരുന്നതിന് വിമുഖത കാട്ടുന്നു.

 

തയ്യാറാക്കിയത്: പ്രസാദ് സോമരാജൻ

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment