മോദിയുടെ 5 വര്‍ഷ ഭരണം പരിസ്ഥിതിയോടുള്ള വാഗ്‌ദാനങ്ങൾ നിറവേറ്റിയോ ?




ശ്രീ നരേന്ദ്ര ദാമോദര്‍ ദാസ് മോദി നേതൃത്വം കൊടുത്തുകൊണ്ട് നടന്ന 5 വര്‍ഷ ഭരണം അവസാനിക്കുകയാണ്.വരുന്ന മേയ് 23 ന് ആരായിരിക്കും അടുത്ത നാളുകളില്‍ രാജ്യം ഭരിക്കേണ്ടവര്‍ എന്ന് തീരുമാനിക്കും.2014 ലെ തെരഞ്ഞെടുപ്പില്‍ BJP മുന്നോട്ട് വെച്ച പ്രകടന പത്രിയകയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എന്തൊക്കെയായിരുന്നു,അവയോടു സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ എന്തൊക്കെ എന്ന് അറിയുവാന്‍ നമുക്ക് ബാധ്യതയുണ്ട്.അത്തരം പരിശോധനകള്‍ ജനാധിപത്യത്തില്‍ വളരെ പ്രധാനവും നിസ്സംശയവും നടത്തേണ്ടതുമാണ്.


ഇന്ത്യയുടെ പരിസ്ഥിതി രംഗത്തെ വിഷയങ്ങള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്.ഭൂമിയുടെ പ്രതലത്തില്‍ 2.5% മാത്രമാണ് ഇന്ത്യയുടെ വിസ്താരം എങ്കിലും ഭൂമിയിലെ 7-8% ജനുസ്സുകള്‍ ഇവിടെ ജീവിക്കുന്നു. സസ്യങ്ങള്‍ 45000 തരം.ലോകത്തിന്‍റെ(7%)വരും അവ.15000 തരം പൂക്കളുള്ള  സസ്യങ്ങള്‍(ലോകത്തെ 6%).99000 തരം മൃഗങ്ങള്‍(6.5%).അതില്‍ പ്രാണികള്‍ 60000 തരം.2456 തരം മത്സ്യങ്ങള്‍.1230 വിഭാഗത്തില്‍ പെട്ട പക്ഷികള്‍.372 മുലയൂട്ടുന്ന ജീവികള്‍. 440 തരം ഇഴജന്തുക്കള്‍,200 ഉഭയജീവികള്‍. ഇന്ത്യയില്‍ ഉള്ള ആടുകള്‍ 400 തരം, 27ല്‍ പരം പശുക്കള്‍. ഇവക്കൊക്കെ പുറമേ ബംഗാള്‍ കുറുക്കന്‍, ഏഷ്യന്‍ പുലി, മലബാര്‍ പൂച്ച, ഏഷ്യന്‍ സിംഹം, ഇന്ത്യന്‍ കാണ്ടാമൃഗം,കാട്ടു പോത്തുകള്‍ അങ്ങനെ പോകുന്ന വംശനാശം നേരിടുന്ന തനതു ജീവികളെ രാജ്യത്ത് കാണാം.


രാജ്യത്തിന്‍റെ ജൈവ വൈവിധ്യങ്ങളെ 4 ആയി തിരിച്ചിരിക്കുന്നു.       മലയ ജൈവ മണ്ഡലം രാജ്യത്തിന്‍റെ കിഴക്കന്‍ പ്രദേശവും കടലും ചേരുന്നതാണ്.എത്യോപ്യന്‍ ജൈവമണ്ഡലത്തില്‍ രാജസ്ഥാന്‍ പ്രദേശങ്ങള്‍ പെടും. ഹിമാലയന്‍ നിരകള്‍ ഉള്‍പെടുന്ന പ്രദേശങ്ങള്‍ യൂറോപ്യന്‍ സ്വഭാവത്തില്‍ ഉള്ളതിനാല്‍ യുറോ ജൈവ മണ്ഡലമെന്ന പേരില്‍ അറിയപെടുന്നു. കേരളം പോലെയുള്ള നിത്യ ഹരിത കാടുകളുള്ള പ്രദേശത്തെ ഇന്ത്യന്‍ ജൈവ മണ്ഡലമെന്നാണ് അടയാളപെടുത്തുക. ജൈവ ഭൌവമ മണ്ഡലത്തെ രാജ്യം 10 സോണ്‍ ആയും അവയെ 25 പ്രൊവിന്‍സ്സ്കളുമായി തിരിച്ചു. പശ്ചിമഘട്ടം എന്ന സോണില്‍ രണ്ടു പ്രദേശങ്ങള്‍ മലബാറും പശ്ചിമഘട്ടവും എന്ന് തിരിച്ചിട്ടുണ്ട്.


ലോകത്തെ തന്നെ പ്രകൃതി വിഭവങ്ങള്‍ കൊണ്ടും കാലാവസ്ഥാ വൈവിധ്യം കൊണ്ടും ശ്രദ്ധെയമായ നമ്മുടെ രാജ്യത്തെ കാടുകള്‍ കുറയുന്നു,നദികള്‍ വറ്റി വരളുന്നു.അസേതു-ഹിമാചലം ദിനം പ്രതി തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്നു. ചിലപ്പോളെങ്കിലും ഉണ്ടായ കോടതി വിധികള്‍ ഖനനങ്ങള്‍ളെ നിയന്ത്രിച്ചു എങ്കിലും സ്വകാര്യ കുത്തകകളുടെ കൈകളില്‍ ഖനനം എത്തിയതോടെ മലനിരകള്‍വെട്ടി വെളിപ്പിച്ച് ഗര്‍ത്തങ്ങള്‍ ആയികൊണ്ടിരിക്കുകയാണ്.253 ജീവികളും 135 സസ്യങ്ങളും രാജ്യത്ത് വംശനാശ ഭീഷണിയിലാണ്. കാലാവസ്ഥാ വ്യതിയാനത്താല്‍ ലോകത്തെ ഏറ്റവും അധികം ദുരന്തങ്ങള്‍ ഏറ്റു വാങ്ങുന്ന ഇടമായി മാറി ഇന്ത്യ .സ്റ്റോക്ക് ഹോം  ലോക പരിസ്ഥിതി സമ്മേളനത്തില്‍(1975)ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി നടത്തിയ പ്രസംഗവും അതിന്‍റെ ഭാഗമായി പ്രകൃതി സംരക്ഷണം ഭരണ ഘടനയുടെ ബാധ്യതയാക്കിയ ഭരണ ഘടനാ ഭേതഗതികളും ഇന്ത്യ വിഷയത്തില്‍ എടുത്ത ആശാവഹമായ ഇടപെടലുകള്‍ ആയിരുന്നു. എന്നാല്‍ പില്‍കാലത്ത് അത്തരം ശ്രമങ്ങ്ങളുപേക്ഷിക്കുവാന്‍ സര്‍ക്കാരുകള്‍ മടിച്ചില്ല. ഏറ്റവും അവസാനം നടന്ന പാരീസ് സമ്മേളനം മുന്നോട്ടു വെക്കുന്ന ഉറപ്പുകള്‍ രാജ്യം നേടി എടുക്കണമെങ്കില്‍ ഇന്ത്യന്‍ ഭൂ വിസ്തൃതിയുടെ മൂന്നിലൊന്ന് നിര്‍ബന്ധമായും കാടായി സംരക്ഷിക്കണം ഇപ്പോള്‍ രാജ്യത്തെ കാടുകള്‍ 22% മാത്രം.രാജ്യം വിവിധ രംഗങ്ങളില്‍ നടപ്പിലാക്കേണ്ട പരിസ്ഥിതി സവ്ഹൃത നടപടികള്‍ക്കായി 2030 നകം 150 ലക്ഷം കോടി മാറ്റിവെക്കുവാന്‍ പാരിസ്സ് സമ്മേളനം നിര്‍ബന്ധിതമാക്കുന്നു.എന്നാല്‍ സര്‍ക്കാര്‍ അത്തരം വിഷയങ്ങളെ കണ്ടില്ല എന്ന് നടിക്കുകയാണ്. പ്രതിവര്‍ഷം രാജ്യത്തെ പ്രകൃതി ദുരന്തങ്ങള്‍ ഒരു ലക്ഷം കോടി രൂപക്കടുത്തു നഷ്ട്ടങ്ങള്‍ വരുത്തി വെക്കുന്നു.മരണം  പ്രതിവര്‍ഷം 2000 ത്തോളം.ദൂരവ്യാപകമായ നഷ്ടങ്ങള്‍ വേറെയും.              


16 ആം ലോകസഭാ തെരഞ്ഞടുപ്പില്‍ BJP ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച പരിസ്ഥിതി സംബന്തിയായ വാഗ്ദാനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. അവയോടു BJP സര്‍ക്കാര്‍ കൈകൊണ്ട സമീപനങ്ങള്‍ പരിശോധിക്കുകുകയാണ് Green reporter..   

 
Flora, Fauna and Environment


ജൈവ-സസ്യ-പരിസ്ഥിതി:


 Sustainability at the centre of thoughts and actions - Climate Change mitigation initiatives.


കാലാവസ്ഥാ വ്യതിയാനം:സുസ്ഥിര ചിന്തകളും തീരുമാനവും.                            


 Ecological Audit of projects and pollution indexing of cities and townships. 


പരിസ്ഥിതി ആഡിറ്റിംഗ്: ആവശ്യമായ പദ്ധതികള്‍, നഗരങ്ങളില്‍  മാലിന്യത്തിന്‍റെ അളവുകള്‍ അറിയിക്കുവാന്‍ സംവിധാനം.


 Guidelines for Green buildings and energy efficient work places.


ഹരിത നിര്‍മ്മാണവും ഊര്‍ജ്ജ സംരക്ഷണവും


 Citizen’s participation in reforestation, agro-forestry and social forestry.


ജനകീയ വനവല്‍ക്കരണം.കാര്‍ഷിക/സാമൂഹിക വനവല്‍ക്കരണങ്ങള്‍.


 Himalayan Sustainability Fund and National Mission on Himalayas - inter-governmental partnership for


coordinated policy making and capacity building across states and sectors.


ഹിമാലയന്‍ സുസ്ഥിര ഫണ്ടും ഹിമാലയന്‍ ദേശിയ മിഷന്‍. കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് അന്തര്‍ സംസ്ഥാന പോളിസികള്‍.
 

Water


ജലം


 Pradhan Mantri Gram Sinchayee Yojana with a motto of ‘har khet ko paani’.


എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കുവാന്‍ പദ്ധതി.


 Multi-pronged ‘Water strategy’ for reducing farmer’s dependence on monsoon.


മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷിഇറക്കല്‍ അവസാനിപ്പിക്കല്‍ .


 Increase irrigated land - completing long pending irrigation projects on priority.


ജലസേചനം വര്‍ദ്ധിപ്പിക്കല്‍.മുടങ്ങി കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കല്‍


 Nurture ground water recharge harnessing rain water to reduce dependence on ground water.


മഴവെള്ള സംഭരണം ഭൂ ഗര്‍ഭ അറയില്‍ എത്തിക്കുവാന്‍ പദ്ധതികള്‍.


 Inter-linking of rivers based on feasibility.


നദികളെ ബന്ധിപ്പിക്കല്‍.


 Drinking water to all – driven by water grid infrastructure and decentralized community-management.


ഏവര്‍ക്കും കുടിവെള്ളം. വികേന്ദ്രീകൃത ജനകീയ സമതിക്ക് മേല്‍നോട്ടം.


Natural & National Resources


പ്രകൃതി ,ദേശിയ വിഭങ്ങള്‍


 National policies on critical natural resources like coal, minerals, spectrum etc.


കല്‍ക്കരി മറ്റു ധാതുക്കള്‍ മുതലായവയുടെ വിഷയത്തില്‍ ദേശിയ സമീപനം.


 State Governments taken into confidence for harnessing of natural resources.


സംസ്ഥാനങ്ങളെ വിശ്വാസത്തില്‍ എടുത്തുകൊണ്ടുള്ള പ്രകൃതി സംരക്ഷണം.  


 Resource mapping, exploration and management using technology.


ഉന്നത സാങ്കേതികത ഉപയോഗിച്ചുള്ള റിസോര്‍സ്സ് മാപ്പിംഗ്


 Value addition across all resources, instead of just marketing.


പ്രകൃതി വിഭവങ്ങളെ മൂല്യ വര്‍ദ്ധിത ഉത്പന്നമാക്കി മാറ്റല്‍.


Ram Setu: Part of our cultural heritage and of strategic importance due to its vast thorium deposits.


രാമസേതു സംരക്ഷണം.


 Ganga: Ensure the cleanliness, purity and uninterrupted flow of the Ganga on priority. Massive Clean


ഗംഗാ ശുചീകരണം.


Rivers Programme across the country driven by people’s participation.


രാജ്യത്തെ നദികളുടെ സംരക്ഷണത്തിനായി ജനകീയ പദ്ധതികള്‍


 Cow: Necessary legal framework to protect cow + National Cattle Development Board for improvementof indigenous livestock breeds.


പശുവിനേയും വംശനാശം നേരിടുന്ന നാല്‍ക്കാലികളെയും സംരക്ഷിക്കുവാന്‍ പദ്ധതികള്‍ ..


മുകളില്‍ നടത്തിയ വാഗ്ദാങ്ങളോട്  BJP യുടെ 5 വര്‍ഷ ഭരണം എങ്ങനെ ഒക്കെ നീതി പുലര്‍ത്തി എന്ന് പരിശോധിക്കാം..


(തുടരും)

 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment