കുരങ്ങ് പനിയും ആദിവാസി സമൂഹവും




വയനാട് ജില്ലയിലെ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ വനത്തിനോട് ചേർന്നു കിടക്കുന്ന പതി മൂന്ന് ഊരുകളിൽ കുരങ്ങു പനി പടർന്ന് പിടിപിടിച്ചിരിക്കുകയാണ്. നാല് ആദിവാസികൾ ഇതുവരെയായി മരണമടഞ്ഞു .


ഏപ്രിൽ മാസത്തിൽ തന്നെ കുരങ്ങ് പനി റിപ്പോർട്ട് ചെയിതിരുന്നു. കാട്ട് നായ്ക്കർ വിഭാഗത്തിലുള്ളവരും കുറിച്യർ വിഭാഗത്തിൽ നിന്നുള്ളവരുമാണ് രോഗ ബാധിതർ. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 9 -10 - 11 വാർഡുകൾ കടുത്ത നിരീക്ഷണത്തി ലായിട്ടുണ്ട്. ആദിവാസി മേഖലയിൽ ഏറ്റവും വലിയ തൊഴിൽ ദിനങ്ങൾ കിട്ടുന്ന സന്ദർഭമായിരുന്നു ഇത്. ഉൾ വനങ്ങളിൽ പോയി തേൻ ശേഖരിക്കുന്ന  അവസരത്തിൽ വനത്തിൽ നിന്നു വിട്ടു നിൽക്കണമെന്ന സർക്കാർ നിർദ്ദേശം ആദിമവാസികളുടെ പട്ടിണി വർദ്ധിപ്പിക്കുന്നു.  


നാല് വിലപ്പെട്ട മനുഷ്യ ജീവൻ നഷ്ടമായിട്ടും സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ആദിവാസി പ്രവർത്തകയായ ചിത്ര ഉന്നയിക്കുകയുണ്ടായി.ആദിമവാസി മേഖലയിലെ അഴിമതി തുടരുകയാണ്.  ട്രൈബൽ ഡിപ്പാർട്ട്മെന്റും ഈ കാര്യത്തിൽ ഗുരുതരമായ അനാസ്ഥ കാട്ടുന്നു. വയനാട് ജില്ലയിലെ 40% വരുന്ന ആദിവാസികളും സാമാന്യ ജനങ്ങളും വിധക്ത ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിക്കേണ്ട സ്ഥിതിയാണിന്നും.ആധുനിക സൗകര്യത്തോടു കൂടിയ സ്പെഷ്യലൈസ്ഡ് സർക്കാർ ആശുപത്രി എന്ന ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യം ഇന്നും ലക്ഷ്യം കണ്ടിട്ടില്ല.


1990 മുതൽ കർണ്ണാടക,നീലഗിരി കാടുകളിൽ കണ്ടു വന്ന കുരങ്ങുപനി (Kyasanur Forest Disease, KFD) ഒരു തരത്തിലുള്ള വൈറൽ ബാധയാണ്.കുരങ്ങിലും നാൽ കാലികളിലും പടരുന്ന ചെള്ളാണ് രോഗത്തിനാധാരമായ വൈറസ്സിനെ മൃഗങ്ങൾക്കു നൽകുന്നത്.ചെള്ളു നാശിനികൾക്ക് രോഗം നിയന്ത്രിക്കുന്നതിൽ പങ്കാളിത്തം വഹിക്കുവാൻ കഴിയും.മരണനിരക്ക് 20 % വരെ കണ്ടു വരുന്ന രോഗത്തിന് എതിരെ വാക്സിൻ ഉപയോഗിക്കുന്നുണ്ട്.തുടക്കത്തിൽ രണ്ടു ഡോസും പിന്നീട് വർഷത്തിൽ ഒന്നു വീതം 5 വർഷവും നൽകണം.നാൽക്കാലികളിൽ രോഗ പ്രതിരോധത്തിനായി Ivermectin inj കൊടുക്കാം.കാടുകളിലെ വർദ്ധിച്ച മനുഷ്യ സാമിപ്യവും മൃഗങ്ങളുടെ രോഗാതുരതയും മറ്റ് അസുഖങ്ങളെ പോലെ കുരങ്ങുപനി വർദ്ധിക്കുവാൻ കാരണമാകുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment