ഒരു അസ്വാഭാവിക ഇടവപ്പാതികൂടി പിന്നിടുമ്പോൾ




2019ലെ ഇടവപ്പാതി സെപ്റ്റംബർ 29 കൊണ്ട് അവസാനിച്ചപ്പോൾ  കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച് 20 ശതമാനം മഴയിൽ വർദ്ധനവ് ഉണ്ടായതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. 2018 നേക്കാൾ ശക്തമായിരുന്നു മഴക്കാലമെങ്കിലും രാജ്യത്തെ 40 ശതമാനം വരുന്ന ജില്ലകളിൽ മഴ കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം  അത് 254 ജില്ലകളെയാണ് (38 ശതമാനം) പ്രതികൂലമായി ബാധിച്ചത്.


25 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ ലഭിച്ച ഇടവപ്പാതിയാണ് ഇപ്പോൾ അവസാനിച്ചത്. 1901 നു ശേഷം ഏറ്റവും അധികം മഴ ലഭിച്ച സെപ്റ്റംബർ മാസമായിരുന്നു 2019 ലേത്. ജൂൺ മാസത്തിൽ 33 ശതമാനം മഴ കുറഞ്ഞു. ജൂലൈ മാസത്തിൽ 33 ശതമാനം അധികം ലഭിച്ചു. ആഗസ്റ്റിൽ 15 ശതമാനം കൂടുതൽ കിട്ടി. മഹാരാഷ്ട്ര, ബീഹാർ ഉത്തർ പ്രദേശ് ,കേരളം, തമിഴ്നാട്, ആസാം മുതലായ  സംസ്ഥാനങ്ങളിൽ അധിക വൃഷ്ടി എല്ലാ വർഷവും ആവർത്തിക്കുക യാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ  മഴ കുറഞ്ഞു വരുന്നു. മധ്യ ഇന്ത്യയിൽ 13% വും  തെക്കൻ സംസ്ഥാനങ്ങളിൽ ശരാശരി 6 ശതമാനം മഴ അധികം ലഭിച്ചു. 


കേരളത്തിലെ മൊത്തം മഴയിൽ വർദ്ധനവ് ഉണ്ടായി എന്നു പറയുമ്പോൾ, കോഴിക്കോട് ജില്ലയിൽ 44 ശതമാനം, പാലക്കാട്  39 ശതമാനവും എറണാകുളത്ത് 38 ശതമാനവും തിരുവനന്തപുരത്ത് 20 ശതമാനം അധിക മഴ കിട്ടി. ഇടുക്കിയിൽ 11 ശതമാനവും വയനാട്ടിൽ ആറ് ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയത്. 


ഇടവപ്പാതിയും തുലാവർഷവും കഴിഞ്ഞ കുറെ നാളുകളായി സമയം തെറ്റിയും അസ്വാഭാവികമായും സംഭവിക്കുന്നു. 1981 മുതൽ 2014 വരെയുള്ള കണക്കെടു ത്താൽ 24 മില്ലിമീറ്റർ മഴക്കുറവ് 1871 മുതൽ 1980 വരെയുള്ള ശരാശരിയുമായി തട്ടിച്ചുനോക്കുമ്പോൾ ഉണ്ടായിട്ടുണ്ട്.. 2017 18 ലെ വരൾച്ച കാർഷിക രംഗത്തെ 14% ശതമാനത്തിന്റെ കുറവ് ഉൽപ്പാദനക്ഷമതയിൽ വരുത്തി.  


ഹരിത വാതകത്തിന്റെ തോതു വർദ്ധിച്ചതും ബ്രൗൺ നിറമുള്ള കാർമേഘങ്ങളും  അന്തരീക്ഷത്തിൽ ആന്ത്രാേ പോളജിക്കൽ എയ്റോസോൾ (Anthropological Aerosole) സാനിധ്യത്താൽ ഉണ്ടാകുന്നതാണ്,. പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷം, ജൂൺ / സെപ്റ്റംബർ മൺസൂൺ മേഘങ്ങൾ അസ്വഭാവകമായി രൂപപ്പെട്ടത് (ക്യു മുലസ്സ് നിംബസ്സ് എന്ന കൂമ്പാര മേഘം) മഴയുടെ സ്വഭാവത്തെ മാറ്റി കുറിക്കുന്നു. കടലിന്റെ ഉപരിതല ചൂടും കരയിലെ ചൂടു വർദ്ധനവും ബാഷ്പീകരണ തോതിൽ മാറ്റങ്ങൾ വരുത്തി. ഇത് മേഘങ്ങളുടെ രൂപീകരണത്തെ വളരെയധികം സ്വാധീനിച്ചു.
ഇതുവഴി മഴയുടെ വിതരണത്തിൽ  വൻ മാറ്റങ്ങൾ സംഭവിച്ചു.മണിക്കൂറിൽ 100 mm ലധികം ലഭിക്കുന്ന അനുഭവങ്ങൾ  വിരളമല്ലാതെയായി. (അതിനെ മേഘ സ്ഫോടനം എന്നു വിളിക്കുന്നു.) ചാറ്റൽ മഴ,നൂൽ മഴ, വയനാട്ടിലെയും ഇടുക്കിയിലെയും വിവിധ നമ്പറിൽ അറിയപ്പെടുന്ന മഴകൾക്ക് കൃഷിയിലും മറ്റും നേരിട്ട് പ്രാധാന്യമുണ്ട്. അത്തരം പ്രത്യേകതകൾ നഷ്ട്ടപ്പെടുകയും വരൾച്ചയും അതി വൃഷ്ടിയും വ്യാപകമാകുന്ന സാഹചര്യങ്ങൾ വർദ്ധിച്ചു.


ഇടവപ്പാതിക്കു ശേഷം October മാസത്തിലാരംഭിക്കുന്ന തുലാവർഷം പശ്ചിമ ഘട്ടത്തിന്റെ ഉയരം കുറഞ്ഞ മലകൾക്ക് പടിഞ്ഞാറ് കൂടുതലായി ലഭിക്കുന്നു. പൊതുവേ തെക്കൻ കേരളത്തിൽ (വടക്കൻ ജില്ലകളേക്കാൾ) അധികം ലഭിക്കുന്ന മഴക്കൊപ്പം ഉണ്ടാകുന്ന ഇടിമിന്നൽ, മഴയുടെ തീവൃത എന്നിവയിലെ മാറ്റങ്ങളും കാലാവസ്ഥയിലെ പ്രതിസന്ധി വർദ്ധിപ്പിക്കുവാൻ ഇട ഒരുക്കും.


Conventional Rain, Orographic Rain , Frontal Rain, Monsoon Rain എന്നീ 4 തരം മഴയും വ്യത്യസ്ഥ സ്വഭാവങ്ങൾ പുലർത്തി വരുന്നു. കാലാവസ്ഥയിലെ മാറ്റങ്ങൾ ഇത്തരം മഴകളുടെ പ്രത്യേകതകളെ പ്രതികൂലമാക്കി മാറ്റി എന്നതിന് ഒരു തെളിവാണ് ഇടവപ്പാതിയിൽ ഇടിമിന്നൽ വർദ്ധിച്ചു വരുന്നത്. വരും വർഷങ്ങളിലെ  മഴക്കാല ദുരന്തങ്ങളെ പ്രത്യേകം പരിഗണിക്കുവാൻ കഴിയുമാറ് സർക്കാർ സംവിധാനവും പൊതുജനവും വികസന വിഷയത്തിലും ജീവിത ശൈലിയിലും ഗുണപരമായ പൊളിച്ചെഴുത്തുകൾ നടത്തേണ്ടതുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment