പ്രകൃതിയോടിണങ്ങി നല്ല പാഠം പഠിപ്പിച്ച്‌ മൂഴിക്കുളം ശാല 




സാമൂഹ്യ, സംഘ ജീവിതത്തിന്റെ, പ്രകൃതിയുടെ പ്രാധാന്യം മലയാളികൾക്ക് മനസിലാക്കിക്കൊടുത്ത് കഴിഞ്ഞ 17 വർഷമായി എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിൽ മൂഴിക്കുളം ശാല പ്രവർത്തിച്ച് വരുന്നു. എണ്ണിയാലൊടുങ്ങാത്ത അത്രയും പരിപാടികളും വിത്യസ്ത ആശയവുമായി മുന്നോട്ട് പോകുന്ന മൂഴിക്കുളം ശാല ജൈവ ക്യാമ്പസിനെ കുറിച്ച് അതിന്റെ അമരക്കാരൻ ടി. ആർ. പ്രേംകുമാർ എഴുതുന്നു...


2003 മാർച്ച് 19 ന് ചരിത്രത്തിൽ നിന്ന് ഒരു സമരായുധമായി മൂഴിക്കുളം ശാല പിറവിയെടുക്കുന്നു. അതും മൂഴിക്കുളത്തല്ല, കൊച്ചി നഗരത്തിലാണ് പിറവി. ചവറ കൾച്ചറൽ സെൻററിൽ.സി.ആർ, ജിയോ ജോസ്, ശരത് എന്നിവരായിരുന്നു മുഖ്യാതിഥികൾ. പിന്നെ എൻ്റെ സൂഹൃത്തുക്കളും. മുത്തങ്ങ ഡോക്യുമെൻററിയുടെ പ്രദർശനം, ചർച്ച എന്നിവ ഉണ്ടായിരുന്നു.


ഞാറ്റുവേല, സംക്രാന്തി, കളം, ആതിര, റാന്തൽ വെട്ടം, ഞായറാഴ്ച പരിപാടികൾ, കാഴ്ച - ലോക സിനിമയുടെ പ്രദർശനം, ദക്ഷിണായനം, ഉത്തരായനം, മൂഴിക്കുളം രേഖകൾ, ശ്രദ്ധ ചുമർ പത്രം, കാക്കപ്പൂവ്, ഈച്ചപ്പൂവ്, തുമ്പപ്പൂവ്, പാച്ചോറ്റിപ്പൂവ്, ക്ലിൻ്റ് ചിത്രങ്ങളുടെ ഡോക്യുമെൻ്റേഷൻ, ഇക്കോ ഷോപ്പ്, സംഗീത സന്ധ്യകൾ, പൗർണ്ണമി കൂട്ടായ്മ, മലയാളം കലണ്ടർ, ഞാറ്റുവേല കലണ്ടർ, ഇക്കോ കൾച്ചറൽ കലണ്ടർ, പെർ പ്പെച്ച്വൽ കലണ്ടർ, പത്തില ,ഒരു മാസം നീണ്ടു നില്ക്കുന്ന കർണ്ണാടക സംഗീത കച്ചേരി സന്ധ്യകൾ, മാർഗ്ഗി മധുവിൻ്റെ പ്രബന്ധ ക്കൂത്തിൻ്റെ അവതരണം, ഡോക്യുമെൻ്റേഷൻ ( ശരത് ), എം ടിയുടെ വാന പ്രസ്ഥനത്തിൻ്റെ സംഗീതാവിഷ്ക്കാരം (ശ്രീവത്സൻ ജെ മേനോൻ), ഋതുസംക്രാന്തി ., ഋതു വന്ദനം - മഴ രാഗങ്ങൾ, സാംരഗ് യാത്ര, ചാലക്കുടിപ്പുഴ തീരത്തുള്ള ജൈവ കാമ്പസ്, ഭൂമിപൂജ. വാന നിരീക്ഷണം, 'കട്ടികളുടെ സഹവാസ ക്യാമ്പുകൾ ,നാടക കളരികൾ, ശത മോഹനം, പൊതു അടുക്കള, വാരം സംസക്കാരിക കൂട്ടായ്മ, ചാലക്കുടിപ്പുഴ സംരക്ഷണ സമിതി, കാതിക്കുടം വിളിക്കുന്നു, പശ്ചിമഘട്ട സംരക്ഷണ സമിതി, നില്ക്കുന്ന ജനതയുടെ ജൈവ പ്രതിരോധം, നമ്മാഴ് വാർ സംഗീത സന്ധ്യകൾ,സംഗീത സഭ, വിലാസിനി ചന്ദ്രിക , അന്യോന്യം, കാർബൺ ന്യൂട്രൽ പഞ്ചായത്ത്, എർത്ത് സ്ട്രൈക്ക്, ഗ്രീൻ സ്വരാജ്, നിഴൽ മന്ത്രിസഭ, ബജറ്റ് സ്ക്കൂൾ, സോഷ്യൽ ഓഡിറ്റ്, പെറ്റിക്കോട്ട് സമരം, മേശവിളക്ക്, വനിത കൈവേല കളരി, നാട്ടുഭക്ഷണശാല, ഗ്രീൻ പാർലമെൻ്റ്, ജലവിചാരങ്ങൾ ,മണ്ണകം, കുട്ടീം കോലും, അക്ഷരമരം, ഗാന്ധിമരം, മലയാളം പള്ളിക്കൂടം, എസ് ബി ഐ സംരക്ഷണ സമിതി, ഭരണഘടനാ സംരക്ഷണ സമിതി, മൂഴിക്കുളം ശാല ടാക്കീസ്, ഹെറിറ്റേജ് വാക്ക്, വയൽയാത്ര, വഞ്ചിയാത്ര, പ്രതിരോധത്തിൻ്റെ നിലത്തെഴുത്ത് - അക്ഷരങ്ങൾ കൊണ്ടൊരു പ്രതിരോധം, കൊറോണ ഹെൽപ്പ് ഡസ്ക്, ദണ്ഡിയാത്ര, കർക്കിടകം, പഞ്ചഭൂതസ്തവം, പ്രതിരോധ സമരങ്ങൾ, ഐക്യരാഷ്ട്ര പ്രഖ്യാപിച്ച ദിനാചരണ പരിപാടികൾ, കാർബൺ ന്യൂട്രൽ പൊതു അടുക്കള, സ്മൃതി മരങ്ങൾ, പാറക്കടവ് മോഡൽ പഞ്ചായത്ത്, 2018 ലെ മഹാപ്രളയവുമായി ബന്ധപ്പെട്ട അതിജീവന കൂട്ടായ്മ, ഉപവാസം, ജൈവ കല്യാണം, നാട്ടു ചന്തകൾ, പാനകം, കുരുത്തോല, ചാവടി, കളികളായിരം''...... അങ്ങിനെ പോവുന്നു മൂഴിക്കുളം ശാലയുടെ വേറിട്ട പരിപാടികൾ.


ഫ്രീ ലാൻസ് ജേർണലിസ്റ്റ് ബാലഗോപാൽ മാഷ്, രവീന്ദ്രൻ മാഷ്, ശിവദാസ് മാഷ്,'ഉദയകുമാർ, ആലിൻ ചുവട്ടിലെ പ്രേമൻ ചോറ്റാനിക്കരയിലെ ജയശ്രീ ,സഞ്ചരിക്കുന്ന സർവ്വകലാശാലയായ ഗോപൻചേട്ടൻ എന്നിവർ മൂഴിക്കുളം ശാലയെ വിട്ടു പിരിഞ്ഞ കൂടപ്പിറപ്പുകളായിരുന്നു. സ്നേഹവും കരുതലും ഉള്ളവരായിരുന്നു. ചില സൗഹൃദങ്ങൾ ബൗദ്ധികമായിരുന്നു.ഇവരുടെ ജൈവികമായ ഓർമ്മയ്ക്കു വേണ്ടി മരം നട്ടുപിടിപ്പിക്കുന്നു.. ജൈവ സ്മുതി മരങ്ങൾ.


മൂഴിക്കുളം ശാലയ്ക്ക് താങ്ങും തണലുമായി നിന്ന ഒട്ടേറെ പേരുണ്ട്. ഊർജ്ജമായി.ഒപ്പം നിന്നവരുണ്ട്. വിമർശകരുണ്ട്. എല്ലാവരേയും സ്നേഹത്തോടെ ഓർക്കുന്നു. പിന്നെ 1200 വർഷം മുൻപ് ഇവിടെ  ജിവിച്ച മനുഷ്യരുടെ സ്നേഹവായ്പും ആദരവോടെ പങ്കു വയ്ക്കുന്നു. ജൈവ കാമ്പസുമായി  ബന്ധപ്പെട്ട്, അഗാധമായ ഗർത്തത്തിൽ നിന്നും വിരൽ പിടിച്ചുയർത്തിയ മനുഷ്യരുടെ കാൽക്കൽ സാഷ്ടാംഗം നമസ്ക്കരിക്കുന്നു.


ആത്മവിശ്വാസം തകർന്ന സമയങ്ങളിൽ വർദ്ധിച്ച ഊർജ്ജം പകർന്നു തന്ന സി.ആർ പരമേശ്വരൻ്റെ പ്രകൃതി നിയമത്തേയും ഒ.വി വിജയൻ്റെ ഗുരുസാഗരത്തേയും ഗാന്ധിയുടെ ജീവിതത്തേയും സ്നേഹത്തോടെ സ്മരിക്കുന്നു.പിന്നെ ജീവിതം അടിമുടി മാറ്റി മറിച്ച സ്വാമി രാമയുടെ ലിവിംഗ് വിത്ത് ദി ഹിമാലയൻ മാസ്റ്റേഴ്സിൻ്റെ മാന്ത്രിക വിദ്യയ്ക്കു മുമ്പിൽ നമസ്ക്കരിക്കുന്നു.
 

മൂഴിക്കുളം ശാല ജൈവ കാമ്പസിനെ സെക്കൻ്റ് ഹോമായി കണക്കാക്കുന്ന വിദേശ സുഹൃത്തുക്കളുടെ മുഖം തെളിഞ്ഞു വരുന്നതും പറയാതിരിക്കാൻ ആവതില്ല. വിസ്മയം പോലെ നമുക്കു മുന്നിൽ വിടർന്നു നില്ക്കുന്ന ഈ പ്രകൃതിയെ, പ്രപഞ്ചത്തെ അവ പകർന്നു തരുന്ന  പ്രകൃതി പാഠങ്ങളെക്കാൾ വലിയ ഒന്നും എൻ്റെ ജീവിതത്തിലോ മൂഴിക്കുളം ശാലയുടെ ജീവിതത്തിലോ ഇന്നേവരെ ഉണ്ടായിട്ടില്ല. എൻ്റെ പരിഗണനയിൽ പ്രകൃതിയല്ലാതെ മറ്റൊന്നുമില്ല. പ്രകൃതി മാത്രം.


ആദരവോടെ
പ്രേംകുമാർ ടി.ആർ
മൂഴിക്കുളം ശാല
94470 21246 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment