കാർബൺ ന്യൂട്രൽ അടുക്കള ഒരുക്കി മൂഴിക്കുളം ശാല
എറണാകുളം: നാളെ കന്നി 1 രാവിലെ (സെപ്റ്റംബർ 17) 11ന് മൂഴിക്കുളം ശാലയിൽ കാർബൺ ന്യൂട്രൽ അടുക്കള (അടുപ്പ് രഹിത അടുക്കള ) ആരംഭിക്കുകയാണ്. വേവിക്കാത്ത ഭക്ഷണത്തിൻ്റെ വിസ്മയകരമായ വൈവിദ്ധ്യവും രുചിയും അനുഭവിച്ചറിയാൻ ക്ഷണിക്കുകയാണ് മൂഴിക്കുളം ശാല ഡയറക്ടർ ടി ആർ പ്രേംകുമാർ.


മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കു മാത്രമായാണ് ഭക്ഷണം ഒരുക്കുന്നത്. ജ്യൂസുകൾ, സൂപ്പുകൾ, കരിക്കിൽ വെള്ളം, കരിക്ക്, നാളികേരം, തളിരലകൾ, ചമ്മന്തികൾ സാലഡുകൾ, പാനീയങ്ങൾ, പായസങ്ങൾ, ഫ്രൂട്ട് സാലഡുകൾ, ഫ്രൂട്ടുകൾ, അവിൽ ഞെരടിയത്, ഡ്രൈ ഫ്രൂട്ട്സുകൾ അങ്ങനെ പോവുന്നു മൂഴിക്കുളം ശാലയുടെ ഭക്ഷണ വിസ്മയങ്ങൾ. 


രാവിലെ 11 നും 6 നും മാത്രമാണ് പ്രവർത്തനം. കൂടെ പ്രകൃതി ഉല്പന്ന കടയും വായനശാലയും പ്രവർത്തിക്കുന്നുണ്ട്. പത്രമാസികകളും ഉണ്ടു്. സംസാരിക്കാനുള്ള ഇടവുമൊരുക്കിയിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment