ആനക്കയം പദ്ധതിയ്ക്കു വേണ്ടി മരങ്ങൾ മുറിച്ചു മാറ്റുന്നതിനെതിരെ കത്തുകളയച്ച് മൂഴിക്കുളം ശാലയിലെ കുട്ടിക്കൂട്ടം




അതിരപ്പിള്ളി വനമേഖലയിൽ ആനക്കയം പദ്ധതിയ്ക്കു വേണ്ടി മരങ്ങൾ മുറിച്ചു മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി മൂഴിക്കുളം ശാല. മൂഴിക്കുളം ശാലയിലെ കുട്ടിക്കൂട്ടം മരങ്ങൾ മുറിച്ചു മാറ്റുന്നതിനെതിരെ നടപടി ആവശ്യപ്പെട്ടു കത്തയച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമാണ് വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് കത്തുകളയച്ചത്. മൂഴിക്കുളം ശാല ഡയറക്ടർ ടി ആർ പ്രേംകുമാറിനെ നേതൃത്വത്തിലാണ് കുട്ടികൾ കത്തുകൾ അയച്ചത്.   

 


ഈ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ഗ്രീൻ റിപ്പോർട്ടറിന്റെ അഭിവാദ്യങ്ങൾ

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment