കൊറോണ കാലത്തെ മൂഴിക്കുളം ശാലയുടെ ജൈവ പ്രതിരോധങ്ങൾ




മാർച്ച് 11 രാവിലെ 10 മുതൽ മൂഴിക്കുളം കവലയിൽ കൊറോണ ഹെൽപ് ഡസ്ക് തുറന്ന് കൊറോണയ്ക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിന് ആരംഭം കുറിച്ചു. പാറക്കടവ് പഞ്ചായത്തതിർത്തിയിൽ വിദേശത്തു നിന്നു് മടങ്ങി വന്ന മലയാളികളുടെ വിവരശേഖരണവും വീട്ട് നിരീക്ഷണത്തിലിരിക്കാതെ കറങ്ങി നടക്കുന്നവരുടെ ലിസ്റ്റ് ഉണ്ടാക്കലും ആയിരുന്നു ആദ്യ പ്രവർത്തനം.ലിസ്റ്റ് പാറക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറെ ഏല്പിക്കുകയും ചെയ്തു.


ബോധവല്ക്കരണത്തിൻ്റെ ഭാഗമായി ലഘുലേഖകൾ വിതരണം ചെയ്തു കൊണ്ടിരിക്കുന്നു. മൂഴിക്കുളം കവലയിൽ വാർത്താ ബോർഡ് സ്ഥാപിച്ചു. പഞ്ചായത്തു മുതൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ വിവരം അറിയിച്ചിരുന്നു. കളക്ടറേയും. സോഷ്യൽ മീഡിയ വഴിയും ഉത്തരവാദപ്പെട്ടവരെ വിവരമറിയിച്ചിരുന്നു.കറങ്ങി നടക്കുന്നതിന് ഒരു കുറവും വരാത്തതു കൊണ്ട് മാതൃഭൂമി, മനോരമ, മാധ്യമം എന്നീ പത്രങ്ങളിൽ വാർത്തയും കൊടുത്തിരുന്നു.


രണ്ടാം ഘട്ടത്തിൽ പ്രധാനമായും നടന്നത് സാനിറ്റൈസർ നിർമ്മാണവും വിതരണവും ആയിരുന്നു. മൂഴിക്കുളം ,കുറുമശ്ശേരി കവലകളിൽ നൂറ് കണക്കിന് നാട്ടുകാർക്ക് രണ്ടു ദിവസങ്ങളിലായി സാനിറ്റൈസ ർ വിതരണം: ചെയ്യുകയുണ്ടായി.മൂഴിക്കുളം കവലയിൽ സാനിറ്റൈസ് ചെയ്യുന്നതിന് ഒരു സ്ഥിര സംവിധാനം ഏർപ്പെടുത്തി. വളളിയും ക്ലിപ്പുമില്ലാത്ത പേപ്പർ ബാഗുകളാണ് ഉണ്ടാക്കുന്നത്. 2 ലെയർപേപ്പർ ഉപയോഗിച്ചാണ് പേപ്പർ ബാഗുണ്ടാക്കുന്നത്. സാധാ ബാഗുകൾ. കടയിൽ ലൂസായി വാങ്ങുന്ന സാധനങ്ങൾ പൊതിഞ്ഞു കൊടുക്കാൻ കഴിയുന്ന തരത്തിലുള്ള ബാഗുകൾ. പശക്ക് മൈദ കുറുക്കി ഉപയോഗിക്കുന്നു. ഓരോ പേപ്പർ ബാഗിനും 60 പൈസ വീതം നൽകി തിരിച്ചെടുക്കുന്നു.


നൂറോളം ബാഗുകൾ ഇതിനകം മൂഴിക്കുളം കവലയിലെ രണ്ടു പലചരക്കുകടകളിൽ സൗജന്യമായി വീതിച്ചു നൽകി. മൂഴിക്കുളം ശാലയുടെ പ്രവർത്തനങ്ങളിൽ അനുഭാവമുള്ളവർ തരുന്ന ഫണ്ട് ഉപയോഗിച്ചാണ് ഇത്തരം കാര്യങ്ങൾ ചെയ്തു വരുന്നത്. കണക്കുകൾ അപ്പപ്പോൾ 10 വാട്സപ്പ് ഗ്രൂപ്പുകൾ വഴി അവതരിപ്പിച്ചു കൊണ്ടിരിക്കും. മൂഴിക്കുളം ശാലയുടെ പ്രവർത്തനങ്ങൾ സുതാര്യമാവാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ടു്. ഫലവൃക്ഷ തൈകൾ സ്മൃതി മരങ്ങളായി മൂഴിക്കുളം ശാലയിൽ നട്ടു വരുന്നു. മൂഴിക്കുളം ശാലയുടെ പടിപ്പുരയ്ക്ക് മുന്നിൽ ഒരു കുട്ടി വനം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്.


(തുടരും)

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment