കൊറോണക്കാലത്തെ മൂഴിക്കുളം ശാലയുടെ ജൈവ പ്രതിരോധങ്ങൾ - ഭാഗം 2




മൂന്നാം ഘട്ടത്തിൽ എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ പാറക്കടവ് പഞ്ചായത്തതിർത്തിയിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്കായി ഭക്ഷണം, ധാന്യങ്ങൾ, പച്ചക്കറികൾ, മരുന്ന്, ചികിത്സ എന്നിവ എത്തിക്കുന്നതിനായി ഹെൽപ് ഡസ്ക്കിനെ കൂടുതൽ വിപുലമാക്കി. ഫോൺ, വാട്സപ്പ് വഴി ആവശ്യപ്പെടുന്നവർക്ക് സഹായം വീട്ടിൽ എത്തിച്ചു കൊടുക്കുന്നു.


അഞ്ചാം ഘട്ട പ്രവർത്തനത്തിൻ്റെ ഭാഗമായി അതിഥി തൊഴിലാളികളെ കൊണ്ട് നിശ്ചിത അകലം പാലിച്ചുകൊണ്ട്, വൃത്തിഹീനമായി കിടന്നിരുന്ന മൂഴിക്കുളം കവല വൃത്തിയാക്കി. ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റിടങ്ങളിലും ഇത്തരം പ്രവൃത്തികൾക്ക് സഹായം ചെയ്തു കൊടുക്കുന്നതാണ്. വട്ടമ്പറമ്പ്- കോടുശ്ശേരി മേഖലയിലെ ഒരു റസിഡൻൻസ് അസോസിയേഷൻ പ്രചോദനം ഉൾകൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്.


ഇത്തരം പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.കെ വൈ ടോമി, പൊതു പ്രവർത്തകരായ വിനോദ് ടി.ആർ, ഷിബുമോൻ കളത്താംപറമ്പിൽ, മൂഴിക്കുളം ശാലയിലെ ടി.ആർ.പ്രേംകുമാർ എന്നിവർ നേതൃത്വം നൽകിവരുന്നു.

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment