മൂഴിക്കുളം ശാല നാട്ടറിവ് പഠന കളരി ഇമാജിനലുകൾക്കായി ഒരിടം തുറക്കുകയാണ്




കാർബൺ ന്യൂട്രലോ നെഗറ്റീവോ ആയ പാലക്കാടൻ ഗ്രാമത്തിലെ 125 വർഷം പഴക്കമുള്ള സുർക്കിയിൽ പണിതീർത്ത മൂന്ന് നിലകളും അതിനു മുകളിൽ ഒരു തട്ടിൻ പുറവുമുള്ള പത്തായപുര (മാളികവീട്) പുന:രുദ്ധരിക്കാൻ പോവുന്നു. കൂടെ ഒരു കുളവും രണ്ടു കിണറുകളും. സെപ്തംബർ രണ്ടാം വാരം പണി തുടങ്ങും. അതിനോട് ചേർന്നും അല്ലാതെയും ആയി കൂനൻ പാറയ്ക്കു കീഴെ 4 ഏക്കർ സ്ഥലവും ഉണ്ട്. അവിടെ കുട്ടികളുടെ ഗ്രാമവും (രക്ഷാകർത്താക്കളുടെയും ) പ്രകൃതി സ്കൂളും ആരംഭിക്കാനുള്ള ശ്രമത്തിലാണ്. 

 


ചിത്രശലഭങ്ങളുടെ, തേനീച്ചകളുടെ, മണ്ണിരയുടെ, തുമ്പികളുടെ, തവളകളുടെ, ചിതലുകളുടെ ലോകം. ഇമാജിനലുകളുടെ ഇടം. സ്വപ്നം കാണാനുള്ള ഇടം. ഓരോ കുട്ടിയേയും ചിറകു മുളപ്പിച്ച്‌ ചിത്രശലങ്ങളാക്കുന്ന ഇടം. ബട്ടർ ഫ്‌ളൈ പ്രഭാവത്തിന്റെ ഇടം. പ്രകൃതിയാണ് പാഠ പുസ്തകം. പഞ്ചഭൂതങ്ങളാണ് അടിസ്ഥാനം.


സൂക്ഷ്മ ജീവികളാണ് ഗുരുക്കന്മാർ. മണ്ണിരയും തേനീച്ചയും ചിതലുമാണ് പ്രധാന ഗുരുക്കന്മാർ. ഞാറ്റുവേല കൃഷി, നാട്ടുഭക്ഷണം, നാട്ടുവൈദ്യം, ഐങ്കുടി കമ്മാളന്മാർ, പറയന്മാർ, യന്ത്രവിദ്യാലയം, ഖാദി-കൈത്തറി നെയ്ത്ത്, നാട്ടുചന്തകൾ, കളരി, യോഗ, പ്രകൃതിജീവനം. 


കളികൾ, സിനിമ, കലകൾ, ബദൽ അറിവുറവിടങ്ങളിലേയ്ക്കുള്ള യാത്രകൾ, കൈ വേല കളരികൾ അങ്ങനെ പലതും ഉണ്ടാകും. ഭക്ഷ്യ മൈൽ പൂജ്യം ആയിരിക്കും. രുചി അധിനിവേശം ഉണ്ടാകില്ല. കാർബൺ ഫുട്ട് പ്രിന്റ്, വാട്ടർ ഫൂട്ടു പ്രിന്റ്, ഇക്കോളജിക്കൽ ഫുട്ട് പ്രിന്റ് എന്നിവയെ പ്രതിരോധിക്കുന്ന ഇടമാണ്.കാർബൺ ന്യൂട്രൽ നാർമ്മിതികളായിരിക്കും.എർത്ത് ഓവർ ഷൂട്ട് ഡേ ഡിസംബർ 31ലേക്ക് എത്തിക്കാനുള്ള ശ്രമം ഉണ്ടാകും.പ്രാദേശിക ടൂറിസത്തിന്റെ സാദ്ധ്യതകൾ ആരായും. 

 


ട്രെക്കിംങ്ങിന്റേയും നാട്ടുകലകളുടെയും ഇടം.നാട്ടറിവുകളും സയൻസും സമന്വയി ക്കുന്ന ഇടമാണ് ലക്ഷ്യം.കെട്ടിടത്തിന്റെ പുനർ നിർമ്മിതിക്കുശേഷം കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വിവിധ തരം ക്യാമ്പുകൾ,കൈവേല കളരികൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവ ആരംഭിക്കുന്നതാണ്.


താല്പര്യമുള്ളവർക്ക് പ്രകൃതി സ്ക്കൂളുമായി സഹകരിക്കാൻ കഴിയും.  ബന്ധപ്പെടുമല്ലോ - 94470 21246.

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment