മൂഴിക്കുളം ശാലയുടെ ഞാറ്റുവേല കളരിയുടെ ഡോക്കുമെൻ്റേഷൻ പദ്ധതിക്ക് തുടക്കമായി




2021 ഏപ്രിൽ 11-ാം തീയതി ഞായറാഴ്ച, മൂഴിക്കുളം ശാലയിൽ വച്ച് നാട്ടറിവ്: പഠന കളരിയുടെ ഞാറ്റുവേല കൃഷി - നാട്ടുഭക്ഷണം - അടുക്കള വൈദ്യം എന്ന ഡോകുമെന്റേഷന്റേയും ക്ലാസിന്റേയും ഉത്ഘാടനം നടന്നു. വളരെ ലളിതമായ ചടങ്ങുകളായിരുന്നു. നമ്മുടേയും ഭാവിതലമുറയുടേയും ആരോഗ്യം സംരക്ഷിക്കപ്പെടണമെങ്കിൽ പ്രകൃതിയോട് നാം ചെയ്യുന്ന ചൂഷണം നിർത്തി, അതിനോടിണങ്ങി ചേർന്ന് പോയിൽ മാത്രമേ സാധ്യമാകൂ എന്ന് വിളിച്ചോതുന്നതായിരുന്നു ഇവിടെ നടന്ന പ്രഭാഷണങ്ങൾ എല്ലാം തന്നെ.


ഭൂമിയെ സംരക്ഷിച്ചെടുക്കുന്നതിന് പോയ കാല കാർഷിക ജീവിതത്തിന്റെ ഉള്ള റിവുകളേയും ആധുനിക ജൈവ സാങ്കേതിക വിദ്യകളേയും ചേർത്തിണക്കി എടുക്കണം. ഇതിനു വേണ്ടുന്ന പ്രാരംഭ നടപടികൾക്കായുള്ള നല്ല മനസുകളുടെ ഒരു കൂട്ടായ്മയാണ്  മൂഴിക്കുളം ശാലയിൽ നടന്നത്. ചന്ദ്രക്കാരൻ മാങ്ങയും മാങ്ങാ സംഭാരവും നൽകിയുള്ള സ്വീകരണം ഏറ്റവും അനുയോജ്യവും രുചിയേറിയതുമായിരുന്നു. ചെറുതെങ്കിലും പ്രയോഖുനകരമായ 2-3 സ്റ്റാളുകൾ പരിപാടിക്ക് മാറ്റുകൂട്ടി.


രമേഷ് മാഷിന്റെ അർത്ഥ സമ്പൂർണ്ണമായ നാടൻ പാട്ടോടു കൂടി  ചടങ്ങുകൾ ആരംഭിച്ചു. ചന്ദ്രൻ മാഷിന്റെ "കാലവും കൃഷിയും "എന്ന പുസ്തക പ്രകാശനവും ഭംഗിയായി നടന്നു. വാഴയിലയിൽ പൊതിഞ്ഞ് വാഴനാരിട്ട് കെട്ടിയ പുസ്തകമാണ് പ്രകശ്രത്തിന് വച്ചത്. ജോൺ പോൾ മാഷ് പുസ്തകം ഡോ. കേശവൻ വെളുത്താട്ടിന്‌ നൽകുകയായിരുന്നു. നിഷ ടീ ച്ചറിന്റെ  'പാള പൂക്കളും ചന്ദ്രൻ മാഷിന്റെ തവിടുള്ള ചേറ്റാടൻ അരിയും നൽകിയാണ് വിശിഷ്ടാഥിതികളെ സ്വീകരിച്ചത്. നല്ല ചിന്തകളെ ഉണർത്തുന്നതും അറിവേകുന്നതുമായ പ്രഭാഷണങ്ങൾ നടന്നു.


ഉച്ചയൂണ് വളരെ ഗംഭീരമായിരുന്നു. തനി നാടൻ വിഭവങ്ങളായിരുന്നു പ്രേമൻ മാഷ് ഒരുക്കിയിരുന്നത്. മാമ്പഴ പുളിശ്ശേരി, ചക്ക എരിശ്ശേരി, മാങ്ങ ചമ്മന്തി, കായും ചേനയും മെഴുക്കുപുരട്ടി, പപ്പടം മോര് പിന്നെ  ഗോതമ്പ് പായസം. എല്ലാം വളരെ പോഷക സമൃദ്ധവും  സ്വാദിഷ്ടവും. ഊണിന് ശേഷം എല്ലാവരും പരിചയപ്പെടുകയും സാധനങ്ങൾ വാങ്ങുകയും ചെയ്തു.


2.30 ന് ചന്ദ്രൻ മാഷിന്റെ ഞാറ്റുവേല കൃഷിയെ കുറിച്ചുള്ള ആദ്യ ക്ലാസ് ആരംഭിച്ചു. കൃഷിയുടെ അടിസ്ഥാനപരമായ കാര്യങ്ങൾ ആദ്യം പറഞ്ഞു തന്നു. സൂര്യനാക്കുന്ന ഊർജ്ജ സ്രോതസും ഭൂമിയും കാലാവസ്ഥയും എങ്ങിനെ പരസ്പര പൂരകങ്ങളാകുന്നു എന്ന്. ഞാറ്റുവേലകളുടെ അടിസ്ഥാനം , ഞാറ്റുവേല കലണ്ടർ, ഞാറ്റുവേല അനുസരിച്ച് കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും എന്നിവ ചർച്ച ചെയ്തു.  അശ്വതി, ഭരണി ,കാർത്തിക എന്നീ ഞാറ്റുവേലകൾ ചേർന്നു വരുന്ന മേടമാസത്തിൽ ചെയ്യേണ്ടതായ കാർഷിക പ്രവൃത്തികൾ മാഷ് വിശദീകരിച്ചു. ധാരാളം പഴഞ്ചൊല്ലുകളും നാട്ടറിവുകളും പങ്കുവച്ചു.


നമ്മുടെ പൂർവ്വികർ പകർന്നു തന്ന കൃഷി പാഠങ്ങളും - അനുഭവത്തിലൂടെ - കൈമാറിക്കിട്ടിയ വിത്തുകൾക്കും പകരം വയ്ക്കാൻ ഇന്നത്തെ ഒരു രീതിയ്കും ആവില്ല. ഭാരതത്തിന്റെ തനതായ കാർഷിക സംസ്കാരം, പ്രകൃതിയെ ചൂഷണം ചെയ്ത് കഴിയാവുന്ന ത്ര ഊറ്റിയെടുക്കുക എന്നതായിരുന്നില്ല, മറിച്ച് പ്രകൃതിയിലുള്ള  സൂക്ഷ ജീവികൾ , പ്രാണികൾ , പക്ഷികൾ, മൃഗങ്ങൾ എന്നിവയോടും കാലാവസ്ഥയോടും അതത് സ്ഥലത്തിന് യോജിച്ചതുമായ ഒരു ചാക്രിക വ്യവസ്ഥയായിരുന്നു. എന്നാൽ ബ്രിട്ടീഷ് ഭരണത്തോടെ Agri business ഉം പിന്നീട് Agri industry യും ആയി മാറുകയും പ്രകൃതി നശിപ്പിക്കപ്പെടുകയും ചെയ്തു . ഇതു മാറ്റി കൃഷിയെ തിരിച്ചു പിടിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്.

 
അശ്വതി ഞാറ്റുവേലയിൽ മഴ പെയ്തിരിക്കും. അതിനാൽ കാർഷിക പ്രവൃത്തിക തുടങ്ങും നെല്ല് കൃഷി ചെയ്യുന്നവക്ക് നിലം ഒരുക്കൽ ,കലീവിത , പൊടി ഞാർ , വിരിപ്പ് , കരനെല്ല് കൃഷി എന്നിവയ്ക്ക് ആരംഭം. പ്രാദേശികമായി വിത്തുകളും രീതികളും മാറും. പറമ്പു കൃഷികളായ കാച്ചിൽ , കൂവ , കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ നടുന്നു. ചപ്പുചവറുകൾ കുഴിയിൽ ഇട്ട് ചവിട്ടിതാഴ്ത്തിയ ശേഷമാണ് നടുന്നത് ചേനയും ചേമ്പും കുഭത്തിൽ നടാം. വർഷക്കാല പച്ചകറികൾക്കുള്ള നേഴ്സറി ജോലികൾ തുടങ്ങാം വിത്ത് പാകി കിളിപ്പിക്കുക , സ്ഥലം ഒരുക്കുക. മധുര കിഴങ്ങും കൂർക്കയും തിരുവാതിരക്ക് നടുന്നതിന് വള്ളി പിടിപ്പിക്കുകയും തല തയ്യാറാക്കുകയും ചെയ്യണം . ചാമ , തുടങ്ങിയ ചെറു ധാന്യങ്ങൾ വിതക്കാം. 


വിതക്കാൻ ഭരണി
പാകാൻ മകയിരം
പറിച്ചു നടാൻ തീരുവത്രിര
ചാമ കരിച്ചു നടണം - നിലം ഒരുക്കുമ്പോൾ ചെറുതായി തീയിട്ട് കത്തിച്ചു കളയണം ചാരം  ചാമക്ക് കൂടുതൽ ആവശ്യമാണ്
ചേന ചുട്ടു നടണം -- വിത്ത് പുകയത്ത് വച്ചാൽ മോശമാണെങ്കിലും കിളിക്കുo. കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുത് പൂക്കുമ്പോൾ പട്ടിണി വിരിപ്പ് വിതച്ചു കളയുക നട്ടു നേടുക.


കാർത്തിക ഞാറ്റുവേലയിൽ വേണം വെണ്ട , ചീര , പയറ് മത്തൻ , കുമ്പളം തുടങ്ങിയവ നടാൻ . ഇഞ്ചിയും മഞ്ഞളും നടാം ഇഞ്ചി കാർത്തിക കാല് , കാലടി അകലം, കരിമ്പട പുതപ്പ്.. ഇഞ്ചിപ്ലാവിൻ ചുവട്ടിൽ നടണം. മഞ്ഞൾ മാവിൻ ചുവട്ടിൽ നടണം. കാർത്തികയിൽ കാശോളം വച്ചാൽ മതി വിളവേറും. മാതാവിനെ പ്രണമിച്ച് മക്കൾക്കായ് പ്രാർത്ഥിച്ച് മണ്ണിനെ പ്രണയിച്ച് ഏറ്റവും സർഗ്ഗാത്മകമായി ചെയ്യുന്ന പ്രവൃത്തിയാണ് കൃഷി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment