മൂഴിക്കുളം ശാല ഭൗമ സമരം തുടരുന്നു
യുഎൻ കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന ഡിസംബർ 2 മുതൽ 13 വരെ മൂഴിക്കുളം ശാലയുടെ നേതൃത്വത്തിൽ മൂഴിക്കുളം കവലയിലെ പാലമരച്ചോട്ടിൽ കാലാവസ്ഥാ സമരത്തിന് കളമൊരുങ്ങുന്നു. ഗ്രീൻ സ്വരാജ് - കാർബൺ ന്യൂട്രൽ പഞ്ചായത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വേദിയാകുന്നു. 


കറുമശ്ശേരി, വട്ടമ്പറമ്പ് കവലകളിലെ വാഹന കണക്കെടുപ്പ്, വൃത്തിയുള്ള പ്ലാസ്റ്റിക്ക് മാലിന്യശേഖരണം, തുണി സഞ്ചിയുടെ വിതരണവും വ്യാപനവും, കുട്ടികൾക്കായുള്ള മരം നടൽ, സൈക്കിൾ വാഹന പ്രചാരണ ജാഥ, സൈക്കിൾ യാത്രികരെ ആദരിക്കൽ, കാർബൺ ക്രഡിറ്റ് സർട്ടിഫിക്കറ്റ് വിതരണം, കാർബൺ ന്യൂട്രൽ പഞ്ചായത്ത് - ഗ്രീൻ സ്വരാജ് മലയാളം കലണ്ടറിന്റെ നിർമ്മാണം, സ്വരാജ് പച്ചക്കറിക്കൂട്ടങ്ങൾ, പൊതുക്കുടക്കള, ഗാന്ധി മരം തയ്യാറാക്കൽ, തൊഴിൽ സംരംഭങ്ങൾ, ജൈവ വിപണി, അടുക്കള ഭക്ഷണ വിതരണം, പരിസ്ഥിതി സൗഹൃദ നിർമ്മിതകൾ, ലേബർബാങ്ക് ,സാമ്പത്തിക സർവ്വേ ,പ്രാദേശിക ചരിത്ര നിർമ്മാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. 


ഡിസംബർ 6 ന് വൈകിട്ട് 4ന് സൈക്കിൾ യാത്രികരെ ആദരിക്കുന്നതാണ്. സൈക്കിൾ യാത്രികരെ ആദരിച്ച് കാർബൺ ക്രഡിറ്റ് സർട്ടിഫിക്കറ്റ് നൽകും. സിസം 7 ന് രാവിലെ 7 മുതൽ രാത്രി 7വരെ കുറുമശ്ശേരി, വട്ടപറമ്പ് കവലകളിലെ വാഹന കണക്കെടുപ്പ് നടത്തും. ഡിസംബർ 8 ന് 2 മണിക്ക് പേരാലിനെ ഗാന്ധി മരമാക്കി മാറ്റുന്നു. ഗാന്ധി സിനിമ ( മലയാളം) പ്രദർശിപ്പിക്കുന്നു. വൃത്തിയുള്ള പ്ലാസ്റ്റിക്ക് മലിന്യങ്ങളുടെ ശേഖരണം ഇന്ന് തുടരുകയാണ്. ഇതോടൊപ്പം, തുണി സഞ്ചി വിതരണം നടന്നുവരുന്നുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment