ലോക ജൈവ വൈവിധ്യ ദിനത്തിൽ മൂഴിക്കുളം ശാലയുടെ വിത്തു കൊട്ട




എറണാകുളം: ലോക ജൈവ വൈവിധ്യ ദിനമായ മെയ് 22 ന് മൂഴിക്കുളം ശാലയുടെ നേതൃത്വത്തിൽ മൂഴിക്കുളം, കുറുമശ്ശേരി, വട്ടപ്പറമ്പ്, പുളിയനം, പൂവ്വത്തുശ്ശേരി തുടങ്ങിയ കവലകളിൽ "വിത്തുകൊട്ട'' സ്ഥാപിക്കുന്നു. വംശനാശം സംഭവിക്കാവുന്ന, അപൂർവ്വമായ,നാടൻ വിത്തിനങ്ങൾ വിത്തു കൊട്ടയിൽ നിക്ഷേപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


വിത്തുകൾ പരസ്പരം ഇടകലരാതിരിക്കാൻ ഓരോരുത്തരും പ്രത്യേകം പ്രത്യേകം കവറിലോ കടലാസിൽ പൊതിഞ്ഞോ ഇടേണ്ടതാണ്. കവറിൽ വിത്ത് നിക്ഷേപിക്കുമ്പോൾ സ്വന്തം പേരു കൂടി എഴുതിയാൽ നന്നായിരുന്നു. ഏറ്റവും കൂടുതൽ വൈവിദ്ധ്യമുള്ള വിത്തുകൾ നിക്ഷേപിക്കുന്നവർക്ക് സമ്മാനം നൽകന്നതാണു്. താല്പര്യമുള്ളവർക്ക്‌ വിത്ത് കൈമാറ്റം ചെയ്യുന്നതാണ്.


ഓരോ കവലകളിൽ വയ്ക്കുന്ന വിത്തു കൊട്ട സ്പോൺസർ ചെയ്യാവുന്നതാണ്. വിത്തുകൊട്ടകൾ സ്പോൺസർ ചെയ്യുന്ന സ്ഥാപനത്തിൻ്റെ, സംഘടനയുടെ പേര് അതിൽ എഴുതി വയ്ക്കുന്നതായിരിക്കും. വിത്തു കൊട്ടയിൽ വിത്ത് നിക്ഷേപിക്കേണ്ട അവസാന തീയതി മെയ് 31.


കടപ്പാട് -ചിത്രം - ഉണ്ണിക്കൃഷ്ണ പാക്കനാർ

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment