നമ്മൾ അറിഞ്ഞിരിക്കേണ്ട കാർബൺ ന്യൂട്രാലിറ്റി - നാട്ടറിവ് പഠന കളരി 




മൂഴിക്കുളം ശാലയിൽ നടന്ന് വരുന്ന ഞാറ്റുവേല ഗ്രാമീണ വിദ്യാപീഠം - നാട്ടറിവ് പഠന കളരിയുടെ മൂന്നാം ദിവസത്തെ റിപ്പോർട്ട്. 
എഴുതിയത് - എസ് ലതാദേവി കുമാർ എഴുതിയ റിപ്പോർട്ട് 


പഴയ അടുക്കളയെ തിരിച്ചു പിടിച്ചുകൊണ്ട് ആരോഗ്യ കേരളത്തെ പടുത്തുയർത്താം എന്ന വലിയ സന്ദേശം നൽകിക്കൊണ്ട്  കാലിക പ്രസക്തവും അർത്ഥപൂർണവും ആയിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലാസ്സ് എന്ന വിലയിരുത്തലിനു ശേഷം ശ്രീ. ഇ. പി. അനിൽ മാഷ് കാർബൺ ന്യൂട്രാലിറ്റി എന്ന വിഷയത്തെക്കുറിച്ച് പ്രൗഡഗംഭീരമായ ഒരു ക്ലാസ് നടത്തി.

 
ജനകീയ സാമ്പത്തിക ചിന്തകനും, പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ. ഇ.  പി. അനിൽ അറിവിലൂടെ ചുറ്റുപാടുകളെ തിരിച്ചറിയാൻ കഴിയണമെന്നും, അറിവിനെ പ്രയോഗവൽകരിക്കണം എന്നും സൂചിപ്പിച്ചുകൊണ്ട് ഭൂമി ഇന്ന് നേരിടുന്ന കാലാവസ്ഥാവ്യതിയാനം, ആഗോളതാപനം എന്നിവയെക്കുറിച്ചും അവയെ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ഉദാഹരണ സഹിതം ലളിതമായി വിവരിച്ചുതന്നു.


അവിചാരിത സംഭവ പരമ്പരകളിലൂടെ രൂപംകൊണ്ടതാണ് നമ്മൾ ഈ കാണുന്ന പ്രപഞ്ചം. അതിന് അതിന്റെ തായ ഒരു താളബോധം ഉണ്ട്. സ്വാഭാവിക പ്രകൃതി നിയമങ്ങൾ ഉണ്ട്. 770 കോടി മനുഷ്യരോ, അസംഖ്യം ജീവ ജന്തു വൈവിധ്യങ്ങ ളോ ഒന്നും തന്നെ ഈ പ്രപഞ്ചത്തെ അലോസരപ്പെടുത്തുന്നില്ല. എന്നാൽ പ്രകൃതി നിയമങ്ങളുടെ ലക്ഷ്മണരേഖ ഭേദിച്ചുകൊണ്ട് വളരെ അസ്വാഭാവികമായ ഇടപെടലുകളിലൂടെ മനുഷ്യൻ ഭൂമിയുടെ സന്തുലിതാവസ്ഥക്ക് ഭംഗം വരുത്തുകയാണ്.

 

 


ഭൂമിയിലുള്ള 80% ഉൽപ്പന്നങ്ങളും കാർബൺ നിർമ്മിതമാണ്. കാർബൺഡയോക്സൈഡ് ഉൾപ്പെടുന്ന ഹരിതവാതകങ്ങൾ മൂലമാണ് ഭൂമിയിൽ ഊഷ്മാവ് നിലനിൽക്കുന്നത്. ഫോട്ടോസിന്തസിസ്,  ശ്വസനം, തുടങ്ങിയ ചാക്രിയ പ്രവർത്തനങ്ങളിലൂടെ മൊത്തം കാർബനിന്റെ  അളവ് സന്തുലിതമായി നിലനിൽക്കും സകല ചരാചരങ്ങളിലും ഉള്ള കാർബൺഡയോക്സൈഡ് ത്വര മൂത്ത മനുഷ്യന്റെ ഇടപെടലുകളിലൂടെ അന്തരീക്ഷത്തിൽ കൂടുതലായി വരുന്നു. ഈ അളവ് വർഷംതോറും കൂടിക്കൂടിവരികയാണ്. ഇത് കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും കാരണമാകുന്നു. 24 ശതമാനം കാർബണിനെ കടലും 30% കാടും പിടിച്ചു വയ്ക്കും. ബാക്കി അന്തരീക്ഷത്തിൽ വരുന്ന അവസ്ഥ ഉണ്ടാവും. ഹരിത വാതകങ്ങളുടെ സാന്നിധ്യം വർദ്ധിച്ചാൽ അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കും. കേരളത്തിലെ ഇടവപ്പാതിക്കും തുലാവർഷ ത്തിനും ഒക്കെ വന്നു കൊണ്ടിരിക്കുന്ന മാറ്റം ഇതുമായി ബന്ധപ്പെട്ടതാണ്. കേരളത്തിന്റെ അനുഗ്രഹമായിരുന്നമഴ ഇന്ന് നാശം വിതയ്ക്കുന്ന പെരുമഴയായി മാറിയിരിക്കുന്നു. പശ്ചിമഘട്ടമേഖലയിലെ നൂൽ മഴയ്ക്കും കടലോരങ്ങളിലെ  വലിയ മഴയ്ക്കും ഇന്ന് മാറ്റം സംഭവിച്ചിരിക്കുന്നു. ഇടവിട്ട് പെയ്തുകൊണ്ടിരുന്ന ചെറിയ മഴയും മഴ കാറുകളും വലിയ കുംബാര മേഘങ്ങൾക്ക് വഴിമാറി.


3000 വർഷങ്ങൾക്കു മുമ്പ് ഭൂമിയിൽ 2% മനുഷ്യ വർഗ്ഗവും 98 ശതമാനം മറ്റു ജീവജാലങ്ങളും ആയിരുന്നു. ഇന്ന് 99 ശതമാനവും മനുഷ്യരായി മാറി. ഈ പ്രതിസന്ധികളെ പരിഹരിക്കുവാൻ ഭൂമിക്ക് തന്നെ ഒട്ടേറെ സംവിധാനങ്ങൾ ഉണ്ട്. ഏറ്റവും വലിയ ജൈവവൈവിധ്യ മേഖലയായ പശ്ചിമഘട്ടം പോലും ഇന്ന് പ്രശ്നങ്ങൾ നേരിടുകയാണ്.


ലോകത്തിലെ വിവിധ രാജ്യങ്ങൾ ഉപയോഗിക്കുന്ന കാർബൺ ഫുഡ് പ്രിന്റ് വ്യത്യസ്തമാണ്. ഇന്ത്യ-1800kg, അമേരിക്ക -15000കെജി, ബംഗ്ലാദേശ് -400kg, ഖത്തർ -40000 ഇങ്ങനെ പോകുന്നു കണക്കുകൾ. ശക്തമായ ഇടപെടലുകളിലൂടെ കാർബൺ ബഹിർഗമനം കുറച്ചെങ്കിൽ  മാത്രമേ ഇതിൽ നിന്നും രക്ഷപെടാൻ സാധിക്കുകയുള്ളൂ. ലളിത ജീവിതം, യാത്രകൾക്ക്പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുക, നിർമ്മാണ മേഖലകളിൽ മിതത്വം പാലിക്കുക, വസ്ത്രം -ഖാദി,  കൈത്തറി, ആക്കുക തുടങ്ങിയ നടപടികൾ തുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
 കടലിലെ മലിനീകരണം നിയന്ത്രിച്ച്, അസിഡിറ്റി കുറച്ച് ph7നു മുകളിൽ നിലനിർത്തിയാൽ കാർബണിനെ കടലിലേക്ക് തിരിച്ചു വിടാം. വനമേഖലയെ തകർക്കാതെ, മുളങ്കാടുകളെ  സംരക്ഷിച്ചാൽ കാടും കാർബൺഡയോക്സൈഡ് സ്വാംശീകരിക്കും. 


Environment overshoot day 1970വരെ കൃത്യമായിരുന്നു. അത് മാറിമാറി വരികയാണ്. 2020 ഇൽ കോവിഡ് മഹാമാരിക്കു മുമ്പിൽ ലോകം പകച്ചു നിന്നപ്പോൾ 2019ലെ -july-29 ഇൽ നിന്നും അത് August-22ലേക്ക് മാറി. നിപ്പാ, കോവിട്, ഡെങ്കി തുടങ്ങിയ മഹാമാരികൾ ഇതിന്റെയൊക്കെ പരിണിതഫലമാണ്. ecological economy യാണ് നമുക്ക് വേണ്ടത്. ജീവിതത്തെ ക്രമപ്പെടുത്തി കൊണ്ട്, ഭൂട്ടാൻ മാതൃകയാക്കി നമ്മുടെ അടുക്കളകൾ കാർബൺ ന്യൂട്രൽ ആക്കികൊണ്ട് നമ്മുടെ പങ്ക് നമുക്കും നിർവഹിക്കാം. വളരെ ഗഹനമായ കാര്യങ്ങൾ ലളിതമായി വിവരിച്ചു തന്നതിന് അനിൽ സാറിന് ഒരായിരം നന്ദി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment