മലിനീകരണമുണ്ടാക്കും വിധം പുക തുപ്പുന്ന വാഹനങ്ങളെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് 




പരിസ്ഥിതി മലിനീകരണമുണ്ടാക്കും വിധം പുക തുപ്പുന്ന വാഹനങ്ങളെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക പരിശോധന തുടങ്ങി. എല്ലാ വാഹനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത കേന്ദ്രങ്ങളില്‍ പരിശോധിച്ച പുക പരിശോധന സര്‍ട്ടിഫിക്കറ്റുണ്ടോ എന്നതാണ് പരിശോധനയില്‍ ഉറപ്പുവരുത്തുന്നത്.


അമിതമായ പുക തള്ളുന്ന വാഹനങ്ങള്‍ക്ക് കൈയോടെ 2000 പിഴ കിട്ടും. മറ്റ് വാഹനങ്ങളില്‍ പരിരോധന ഉദ്യോഗസ്ഥന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടാല്‍ വാഹന പരിശോധന ദിവസം മുതല്‍ ഏഴ് ദിവസത്തിനകം ഹാജരാക്കിയിരിക്കണം.


നിശ്ചിത സമയപരിധിക്കുള്ളില്‍ ഹാജരാക്കാത്തവര്‍ക്കും പരാജയപ്പെട്ട സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കുമാണ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് ആദ്യതവണ 2000 രൂപ പിഴയോ മൂന്ന് മാസം വരെ തടവോ അല്ലെങ്കില്‍ ഇവ രണ്ട് കൂടിയോ ശിക്ഷയായി ലഭിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.


ഇതിനുപുറമേ മൂന്ന് മാസം വരെ ലൈസന്‍സിന് അയോഗ്യത കല്‍പിക്കുകയും ചെയ്യാം. കുറ്റം ആവര്‍ത്തിച്ചാല്‍ 10000 രൂപ പിഴയോ 6 മാസം വരെ ഉള്ള തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും. നിശ്ചിത സമയ പരിധിക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ ആ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരവും രജിസ്റ്ററിങ് അതോറിറ്റിക്കുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശപ്രകാരം ഈമാസം 30 വരെയാണ് പരിശോധന.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment