ചെറുവള്ളി എസ്റ്റേറ്റിൽ നടക്കുന്നത് കേരള സർക്കാരിന്റെ ഭൂമി കുംഭകോണം - ഭാഗം 2




ഹാരിസൺ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ നാല്  ജില്ലകളിൽ കൈവശം വെയ്ക്കുന്ന 38000 ഏക്കർ തോട്ടംഭൂമി  വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായാണും എന്ന് കോടതി കണ്ടെത്തിയതിനെത്തsർന്ന് തോട്ടംഭൂമി ഏറ്റെടുക്കാന്‍ 2013 ഫെബ്രുവരി 16 നാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. 
അന്നത്തെ പബ്ലിക്പ്രോസിക്യൂട്ടർ സുശീല ആർ ഭട്ട് സംസ്ഥാനത്തിന് അനുകൂലമായി നിയമങ്ങൾ വ്യാഖ്യാനിക്കുകയും തെളിവുകൾ യഥാസമയം കോടതിയിൽ ഹാജരാക്കുകയും ചെയ്തതുകൊണ്ടാണ് തോട്ടംഭൂമി ഏറ്റെടുക്കാനുള്ളവിധി സമ്പാദിക്കാൻ കഴിഞ്ഞത്.
എന്നാൽ ഹാരിസണ്‍സ്, കരുണ എസ്റ്റേറ്റുകള്‍ കേസുകളില്‍ സര്‍ക്കാരിന് അനുകൂലമായ വിധി സമ്പാദിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ സുശീല ആര്‍ ഭട്ടിനെ ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ഉടൻ തന്നെ മാറ്റുകയാണല്ലോ ചെയ്തത്. ഹാരിസണ്‍ കൈവശം വെയ്ക്കുന്ന മുഴുവൻ തോട്ടംഭൂമിക്കെതിരായ കേസ് അന്തിമഘട്ടത്തില്‍ ആയിരിക്കെ സുതാര്യമായി പ്രവര്‍ത്തിച്ചിരുന്ന ഒരു പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുക വഴി സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കിയത്?


സുശീല ആര്‍ ഭട്ടിനെ മാറ്റുമ്പോള്‍ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് പറഞ്ഞത് ഇതിനേക്കാള്‍ മികച്ച  അഡ്വക്കേറ്റിനെ കേസ് വാദിക്കാന്‍ നിയമിക്കുമെന്നാണ്. അതിന് ശേഷം സര്‍ക്കാര്‍ ഹാരിസണ്‍സ് കേസുകള്‍ വാദിക്കുവാന്‍ കൊണ്ടുവന്നത് അഡ്വക്കേറ്റ് രഞജിത്ത് തമ്പാനെയാണ്. ഹാരിസണ്‍ തോട്ടംഭൂമി മുറിച്ച വിറ്റ കേസ് വാദിക്കാന്‍ ഹാരിസണ്‍ അനുകൂലമായി 2009 കോടതിയില്‍ ഹാജരാകുകയും ഹാരിസന്റെ ഭൂമി സ്വകാര്യ ഭൂമിയാണെന്ന് വാദിക്കുകയും ചെയ്ത അഡ്വക്കേറ്റ് രഞജിത്ത് തമ്പാനെ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ കൊണ്ടുവരുന്നത് , ഹാരിസണ്‍ ഉള്‍പ്പടെയുള്ള വന്‍കിട കുത്തകളെ കേസില്‍നിന്ന് രക്ഷിക്കാനല്ലാതെ പിന്നെ എന്തിനായിരുന്നു?


ഇന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പാലാ സബ് കോടതിയിൽ ഹാരിസണുമായി കേസുകളിക്കുന്നതു് ആരെ രക്ഷപ്പെടുത്താനാണ്. നിവേദിത പി ഹരൻ മുതൽ രാജ്യമാണിക്യം വരെയുള്ള വർ കണ്ടെത്തിയ തെളിവുകളെ ആശ്രയിക്കാതെ കോടതിയിൽ  എന്താണ് നിങ്ങൾ വാദിക്കാൻ പോകുന്നത്.


ബ്രട്ടിനൽ നൂറിൽ പരം വർഷം മുമ്പ് റജിസ്റ്റർ ചെയ്ത ഹാരിസൺസ് കമ്പനി ഇന്ന് നിലവിലില്ല നിലവിലില്ലാത്ത ഈ കമ്പനിക്കു വേണ്ടി കരമൊടുക്കാൻ കൂട്ടുനിന്ന നിങ്ങൾ എന്തു് വാദമാണു് കോടതിയിൽ ഉന്നയിക്കാൻ പോകുന്നതെന്നു് അറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. കേസിൽ തീർപ്പുണ്ടായിട്ട് പോരെ നാലു വിമാനത്താവ ളങ്ങൾ ഇപ്പോഴേ ഉള്ള കൊച്ചു കേരളത്തിൽ അഞ്ചാമത് ഒരു വിമാനത്താവളം എന്ന ചോദ്യത്തിന് സത്യസന്ധമായ  ഉത്തരം നല്കാനെങ്കിലും നിങ്ങൾക്ക് ബാധ്യതയില്ലേ?


ഇതിലൂടെ സംഭവിക്കാൻ പോകുന്നതെന്താണ്? 
ഉടമസ്ഥത തർക്കപരിഹാരത്തെ തന്നെ പരിഹാസ്യമാക്കുകയാണ് നിങ്ങൾ.  5 ലക്ഷത്തിലധികം ഏക്കർ തോട്ടഭൂമി വ്യജ ആധാരത്തിലൂടെയും മറ്റും നിയമവിരുദ്ധമായി, കയ്യടക്കിവെച്ചിരിക്കുന്ന ശക്തികൾ നിങ്ങളുടെ സഹായത്തോടെ  ഭൂഉടമസ്ഥത ഉറപ്പു വരുത്തും.കോടതി വിധിയിലൂടെ ആ ഉടമസ്ഥത കോർപ്പറേറ്റുകൾ നിയമപരമാക്കി മാറ്റും .


നിയമനിർമ്മാണത്തിലൂടെ ഏറ്റെടുക്കണമെന്ന് രാജമാണിക്യം ഉൾപ്പെടെ കേരള സർക്കാർ തന്നെ പല ഘട്ടങ്ങളിലായി ചുമതലപ്പെടുത്തിയ കമ്മീഷനുകൾ ഒന്നടങ്കം ആവശ്യപ്പെട്ട ഈ ഭൂമി മുഴുവൻ കൊള്ളക്കാരുടെ കൈകളിൽ നിങ്ങൾ ഭദ്രമായി ഏല്പിക്കും.
FERA നിയമത്തിന്റെയും (1973 ), വിദേശ വിനിമയ ചട്ടത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും, കേരള ഭൂ സംരക്ഷണ നിയമത്തിലെയും ( 1957  ) , കേരള ഭൂപരിഷ്‌കരണ നിയമത്തിലേയും (1963) വിവിധ വകുപ്പുകള്‍ പ്രകാരവും, ഇന്ത്യന്‍ കമ്പനീസ് ആക്ട്   കേരള ട്രാന്‍സ്ഫര്‍ ഓഫ് രജിസ്ട്രി പ്രകാരവും  എപ്പൊഴെ കാലഹരണപ്പെട്ട കമ്പനികൾക്ക് കേരളത്തിൽ ഒരു സെന്റഭൂമി പോലും കൈവശം വെക്കാൻ അധികാരമില്ല എന്ന യാഥാർത്ഥ്യങ്ങളാണു് നിങ്ങൾ അങ്ങേയറ്റം ഹീനമായ ,ജനതാൽപര്യങ്ങൾക്ക് വിരുദ്ധമായ നടപടികളിലൂടെ കുത്തകകൾക്ക് വേണ്ടി കുഴിച്ചുമൂടാൻ ശ്രമിക്കുന്നത്.


ചെങ്ങറയിലും, അരിപ്പയിലും, മേപ്പാടിയിലും തൊവരിമലയിലും സമരം ചെയ്ത മണ്ണിന്റെ മക്കളുടെ, കേരളത്തിലെ ഭൂപരിഷ്കരണ നടപടികളിൽ നിന്നു പോലും മാറ്റി നിർത്തപ്പെട്ട അടിസ്ഥാന വർഗ്ഗത്തിന്റെ ചൂണ്ടുവിരലുകൾക്ക് മുന്നിൽ നിങ്ങൾ നാളെ അടിപതറുക തന്നെ ചെയ്യും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment