ബുള്ളറ്റ് ട്രെയിനിൻറെ ആഘാതങ്ങൾ




സാമൂഹിക-സാമ്പത്തിക -പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വേണ്ടവിധം പരിഗണിക്കാത്തതാണ് ബോംബെ മഹാരാഷ്ട ബുള്ളറ്റ് ട്രയിൻ പദ്ധതിതിരിച്ചടിയായത്.1400 ഹെക്ടർ ഗുജറാത്തിൽ നിന്നും 1200 ഹെക്ടർ മഹർഷ്‌ട്രയിൽ നിന്നും കണ്ടെത്തിക്കൊണ്ടാണ് പദ്ധതി മുന്നോട്ടുപോകേണ്ടത് 6000 വസ്തു ഉടമകൾക്ക് നഷ്ടപരിഹാരം നൽകി വേണം പദ്ധതി പൂർത്തിയാക്കാൻ.രണ്ടു സംസ്ഥാനങ്ങളിൽ നിന്നായി എൺപതു ഹെക്ടർ വനപ്രദേശമാണ്ഇതിലൂടെ നഷ്ടമാകുന്നത് 


 

മുംബൈ -അഹമ്മദാബാദ് ബുള്ളറ്റ് ട്രയിൻ കടന്നു പോകാനിരുന്ന പ്രദേശങ്ങളിൽ താനെ പക്ഷിസങ്കേതത്തിന് സവിശേഷ പ്രാധാന്യമുണ്ട്.ഫ്ലാമിങ്ങോ പക്ഷികളുടെ ദേശാടന കേന്ദ്രമാണ്  താനെ പക്ഷി സങ്കേതം.കണ്ടൽ കാടുകൾ സമൃദ്ധമായ ഇവിടെ 95 സ്പീഷീസുകളിൽ പെട്ട പക്ഷികൾഎത്തുന്നു.100 വ്യത്യസ്തമായ മത്സ്യ വർഗ്ഗങ്ങളും ഉള്ള ഇവിടം ഇപ്പോൾത്തന്നെ വ്യവസായ ശാലകൾ ഒഴുക്കിവിടുന്ന രാസ മാലിന്യങ്ങൾ കൊണ്ട് ഭീഷണിയിലാണ്.കാർഷിക മേഖലയിൽ ഉണ്ടാക്കിയേക്കാവുന്ന നഷ്ടം 500 കോടിവരും .

 

 

മുൻകാലത്ത് ഒരു ഡാം പദ്ധതിയ്ക്കുവേണ്ടി ഒഴിപ്പിച്ചവരെ പുനരധിവധിപ്പിച്ച മേഖലയിൽ നിന്ന് വീണ്ടും അവർ കുടിയൊഴിയേണ്ടി വരുന്ന അവസ്ഥയുണ്ടായിരുന്നു .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment