മുംബൈയിൽ കനത്ത മഴ, വെള്ളപ്പൊക്കം;​ റെഡ്​ അലർട്ട്​




മുംബൈ: കോവിഡ് മഹാമാരിക്ക് പിന്നാലെ കനത്ത മഴയിൽ മുങ്ങി മുംബൈ. പത്തുമണിക്കൂറായി തുടരുന്ന മഴയിൽ റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് മുംബൈയുടെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം. ഇതേതുടർന്ന് നഗരത്തിലും സമീപ ജില്ലകളിലും രണ്ടുദിവസത്തേക്ക്​ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചു. മുംബൈക്ക്​ പുറമെ താനെ, പുണെ, റായ്​ഗഡ്​, രത്​നഗിരി എന്നീ ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന്​ കാലവസ്​ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകി. 


വെള്ളപ്പൊക്കത്തെ തുടർന്ന്​ അവശ്യ സർവിസുകൾ ഒഴികെ എല്ലാത്തിനും അവധി പ്രഖ്യാപിച്ചു. മുംബൈ നഗരത്തിലെ ഓഫിസുകളും അടക്കുകയും ചെയ്​തു. മുംബൈ നഗരത്തിൽ തിങ്കളാഴ്ച​ രാവിലെ എട്ടുമുതൽ ചൊവ്വാഴ്​ച രാവിലെ ആറുവരെ 230.06 മില്ലി മീറ്റർ മഴയാണ്​ ലഭിച്ചത്​. ഇതോടെ പ്രദേശം മുഴുവൻ വെള്ളം കയറുകയായിരുന്നു. 


മഹാരാഷ്​ട്രയുടെ തീരപ്രദേശങ്ങളിൽ മൂന്നു ദിവത്തേക്ക്​ കനത്ത കാറ്റ്​ വീശുമെന്നും മുന്നറിയിപ്പ്​ നൽകി. കുറച്ചുവർഷങ്ങളായി മു​ംബൈ നഗരം കനത്ത മഴയിൽ സ്​ഥിരമായി വെള്ളത്തിൽ മുങ്ങാറുണ്ട്​. ജൂ​ൺ, സെപ്​റ്റംബർ, ഒക്​ടോബർ മാസങ്ങളിലാണ്​ ഇവിടെ വെള്ളപ്പൊക്കം പതിവ്​. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment