അ​രേ കോ​ള​നി​യിലെ മരങ്ങൾ മുറി: പ്രതിഷേധിച്ചതിന് അറസ്റ്റിലായ പരി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ജാ​മ്യം




മും​ബൈ: നഗരത്തിലെ ജീവശ്വാസമായ അ​രേ കോ​ള​നി​യി​ല്‍ ​നി​ന്നു മ​ര​ങ്ങ​ള്‍ മു​റി​ച്ചു മാ​റ്റു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചതിനെ തുടർന്ന് അ​റ​സ്റ്റി​ലാ​യ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ജാ​മ്യം ലഭിച്ചു. ആ​റ് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ 29 പേ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇവര്‍ക്ക് ഉ​പാ​ധി​ക​ളോ​ടെ​ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.


അ​തേ​സ​മ​യം മ​രം മു​റി​ക്ക​ലി​നെ​തി​രെ സ​ര്‍​പ്പി​ച്ച ഹ​ര്‍​ജി സു​പ്രീം​കോ​ട​തി​യു​ടെ പ്ര​ത്യേ​ക ബെ​ഞ്ച് ഇ​ന്ന് പ​രി​ഗ​ണി​ക്കും. മെട്രോ കാ​ര്‍ ഷെ​ഡ് നി​ര്‍​മി​ക്കു​ന്ന​തി​നാ​യി മും​ബൈ മെ​ട്രോ കോ​ര്‍​പ​റേ​ഷ​നാ​ണ് മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റു​ന്ന​ത്. ഏകദേശം 2500 ഓളം മരങ്ങളാണ് ഇവിടെ ഉള്ളത് മരങ്ങൾ മുറിക്കുന്നതിനെതിരെ വൻതോതിലുള്ള പ്രതിഷേധമാണ് സ്ഥലത്ത് പരിസ്ഥിതി പ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രദേശത്ത് നടന്നത്. 


മ​രം മു​റി​ക്കു​ന്ന​തി​നെ​തി​രെ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ള്‍ ബോം​ബെ ഹൈ​ക്കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ര്‍ മ​ര​ങ്ങ​ള്‍ മു​റി​ച്ചു മാ​റ്റു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​യ​ത്. മ​ര​ങ്ങ​ള്‍ വെ​ട്ടി മാ​റ്റു​ന്ന​തി​നെ​തി​രെ നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. ഇതിനെ എതിർത്ത പോലീസും പരിസ്ഥിതി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പോലീസ് പ്രവത്തകരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അതേസമയം, മരം മുറിക്കുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment