മുംബൈ മാലിന്യസംസ്കരണം പരാജയം നിർമാണപ്രവർത്തനങ്ങൾ രണ്ട് വർഷത്തേയ്ക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു




മാലിന്യസംസ്കരണം പരാജയമായതിനെത്തുടർന്ന് മുംബൈയിൽ നിർമാണപ്രവർത്തനങ്ങൾ രണ്ടുവർഷത്തയ്ക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു.മാലിന്യസംസ്കരത്തിന് നയം രൂപീകരിക്കാത്ത തിന്റെ പേരിൽ ബോംബെ മുൻസിപ്പൽ കൗൺസിലിന് 3 ലക്ഷത്തിന്റെ പിഴയും വിധിച്ചിട്ടുണ്ട് .നഗരമാലിന്യങ്ങൾ ഉണ്ടാക്കുന്ന ഗുരുതരമായ  പ്രശ്നത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്ന വിധിയാണ് ഉണ്ടായിരിക്കുന്നത്

 

റിയൽ എസ്റ്റേറ്റ് നിർമാണ മേഖലകളെയും ബോംബെ മുൻസിപ്പൽ  കൗൺസിലിനെയും ഒരുപോലെ സമ്മർദധത്തിലാക്കുന്ന വിധിയാണ്ജസ്റ്റിസ് മോഹൻ ലോകുർ ,ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവരുടെ ഡിവിഷൻ ബഞ്ചിൽനിന്നുണ്ടായിരിക്കുന്നത് .700 നുമുകളിൽ പ്രോജക്ടുകളെ ഈ വിധി ബാധിക്കുന്നു .നിർമാണമേഖലയിൽനിനിന്ന് ലഭിക്കുന്ന ഭീമമായ തുക ഇല്ലാതാവുന്നത് മാലിന്യനയം രൂപീകരിക്കാൻ മുൻസിപ്പൽ കൗൺസിൽ നിർബന്ധിതമാകും .ഇത് കൂടുതൽ ഡംബിങ് പ്രദേശങ്ങളെ സൃഷ്ടിക്കുമെന്നതാണ് മറ്റൊരു പ്രശ്നം. ഡെനോർ ,കഞ്ചൂർ മാർഗ് ,മുലുണ്ട്പ്രദേശങ്ങളാണ് ഇപ്പോഴത്തെ മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ 8 പുതിയ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ  കണ്ടെത്താൻസുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു .ഇത് സാധിക്കാത്തതാണ് പുതിയ പ്രതിസന്ധിക്കുപിന്നിൽ

 

മുംബയിലെ മാലിന്യവിഷയം കോടതിയിലെത്തുന്നത് ഇത് ആദ്യമായല്ല .2013 ൽ 9400 ടൺ മാലിന്യമായിരുന്നു മഹാനഗരം പുറം തള്ളിയിരുന്നത് സമീപ ഭാവിയിൽ അത് 10000 -11000 ആയി വർധിക്കുമെന്ന് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു .2016 ൽ ഹൈക്കോടതി മാലിന്യപ്രശ്നത്തിന്റെ പേരിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റേ ഏർപ്പെടുത്തിയിരുന്നു 
2019 പ്രതിദിനം മഹാനഗരം 14000 -15000 ടൺ മാലിന്യം പുറന്തള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത് 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment