അതിവേഗ തീവണ്ടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് എൻഎപിഎം 




മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് അതിവേഗ തീവണ്ടിയുമായി NAPM നൽകുന്നത്. 


സെമി ഹൈ സ്പീഡ് തീവണ്ടി പദ്ധതി അടിയന്തിരമായി പുന:പരിശോധിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും പരിസ്ഥിതി, സമ്പദ്ഘടന, ജന ക്ഷേമം എന്നിവ പരിഗണിച്ചു കൊണ്ടുള്ള തീരുമാനം കൈ കൊള്ളുന്നതിലേക്ക് അങ്ങയുടെ ശ്രദ്ധ വേണമെന്നഭ്യർഥിക്കുന്നു.


കോവിഡ് 19 എന്ന മഹാവ്യാധിയെ ചെറുക്കുവാൻ താങ്കൾ കാണിക്കുന്ന ശുഷ്കാന്തിയും കർമ്മ പദ്ധതിയും മാതൃകാപരം തന്നെ.ശ്രീമതി ശൈലജ ടീച്ചറും ആരോഗ്യ വകുപ്പും വളരെ ജാഗ്രതയോടേയും കാര്യക്ഷമമായും നടപ്പിലാക്കുന്ന തീരുമാനങ്ങൾ പ്രശംസനീയം തന്നെ.2018ലെ വെള്ളപ്പൊക്ക വും ശബരിമല പ്രശ്നവും സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളികൾ തന്നെയായിരുന്നു.പ്രളയകാലത്ത് സംസ്ഥാന സർക്കാർ കേരള ജനതക്ക് പകർന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല.ശബരി മല പ്രശ്നത്തിൽ സർക്കാരിന്റെ ധീരവും പുരോഗമനപരവുമായ നിലപാട് ശ്ലാഘനീയം തന്നെ. ഈയിടെ തുടങ്ങിവെച്ച Kerala Dialogue Conversation ഉം പ്രതീക്ഷ നൽകുന്നു.അഭിവാദ്യങ്ങൾ !!! 

സർക്കാർ  ഈയിടെ മുന്നോട്ടു വെച്ച ചില വികസന സമീപനങ്ങളോട് ഞങ്ങളിൽ ചില ആശങ്കകൾ ഉളവാക്കിയിട്ടുണ്ട്.ഇടതു സർക്കാരിന്റെ വികസന കാഴ്ച്ചപ്പാട് രാജ്യത്തെ മറ്റു മുഖ്യധാരാ കക്ഷികളിൽ നിന്നും വ്യത്യസ്തമായിരിക്കേണ്ടതാണെന്നാണ് ഞങ്ങളുടെ വിശ്വാസം. അത് അങ്ങനെ തന്നെയായിരിക്കുമെന്ന് ഞങ്ങൾ ഇപ്പോഴും വിശ്വസിക്കുകയും ചെയ്യുന്നു.പ്രളയാനന്തര പുനർ നിർമിതികൾ,വീണ്ടു വിചാരമില്ലാത്ത നിർമ്മാണ പദ്ധതികൾ മൂലം ഭീഷണിയിലായിരിക്കുന്ന പശ്ചിമഘട്ടം,ആലപ്പാട്ട് കരിമണൽ ഖനനം,NH 66 ന്റെ വലിയ തോതിലുള്ള വീതി കൂട്ടൽ,നാശം വിതക്കുന്ന അതിരപ്പിള്ളി പദ്ധതിയുടെ പൊടുന്നനെയുള്ള ഉയിർപ്പ്. ഒടുവിലിതാ(അർദ്ധ അതി) വേഗ തീവണ്ടി പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനം.  ഇവയെല്ലാം തന്നെ സർക്കാരിന്റെ പരിസ്ഥിതിയോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയെ സംശയമുനയിൽ നിറുത്തുന്നു.ഇവ രണ്ടും സുസ്ഥിര വികസനത്തിന്റെ ഭാഗങ്ങളുമാണല്ലൊ ?ഞങ്ങളുടെ വിവിധ ആശങ്കകൾ താങ്കളുടെ ശ്രദ്ധയിൽ പെടുത്തുകയാണ്‌.യുക്തിസഹമായ ഒരു നിലപാട്  നിന്നും പ്രതീക്ഷിക്കുകയും ചെയ്യുന്നു.


കാസർഗോഡ് (വടക്ക്) മുതൽ തിരുവനന്തപുരം(തെക്ക്) വരെ 67,000 കോടിയോളം മുതൽ മുടക്കി നിർമ്മിക്കുവാൻ പോകുന്ന Semi High Speed Train corridor അഥവാ Silver Line Project മായി ബന്ധപ്പെട്ട വിഷയങ്ങൾ താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ കത്തെഴുതുന്നത്.


സംസ്ഥാന സർക്കാരിന്റേയും കേന്ദ്ര സർക്കാരിന്റേയും സംയുക്ത സംരംഭമായ KRD CLസംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ 532 k.m. നീളത്തിലുള്ള ട്രാക്ക് നിർമ്മിക്കാൻ പോകുന്നുവെന്നാണ് ഞങ്ങൾ മനസ്സിലാക്കിയത്.ഇതിനായി 3000 ഏക്കറോളം ഭൂമി ട്രാക്കിനായും 2500 ഏക്കറോളം വരുന്ന സ്ഥലം പത്തു സ്റ്റേഷനുകളിലായി വികസിപ്പിച്ചെടുക്കാൻ പദ്ധതിയിടുന്ന സ്മാർട്ട് സിറ്റികൾക്കും അതിനോട് ചുറ്റിപ്പറ്റി നിർമ്മിക്കുവാൻ പോകുന്ന വാണിജ്യ സ്ഥാപനങ്ങൾക്കുമായി പോവുമെന്നും മനസ്സിലാക്കുന്നു.എന്നാൽ ഇതിലേക്കായി അളന്നെടുക്കുന്ന ഭൂമി എത്രയെന്ന് ക്യത്യമായി വ്യക്തമാക്കുന്നുമില്ല.പദ്ധതി കേന്ദ്രാനുമതിക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്.ആയിട്ടില്ലെന്നാണറിയാൻ കഴിഞ്ഞത്.ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ഇതിനകം തുടങ്ങി വെച്ചെന്നും മനസ്സിലാക്കുന്നു.


6395 കുടുംബാംഗങ്ങളേ കുടിയൊഴിപ്പിക്കേണ്ടി വരികയുള്ളുവെന്ന് സംസ്ഥാന സർക്കാർ.എന്നാൽ ശ്രീ. ഇ.ശ്രീധരന്റെ അഭിപ്രായത്തിൽ 20,000 കുടുംബങ്ങളെ അതായത് 80,000 ആൾക്കാരെ മാറ്റി പാർപ്പിക്കേണ്ടതായി വരുമെന്നാണ് വസ്തുത.വല്ലാർപ്പാടം കണ്ടെയിനറിനായി കുടിയൊഴി പ്പിക്കപ്പെട്ട 326 കുടുംബങ്ങളിൽ വെറും 76 കുടുംബങ്ങളെ മാത്രമെ പുനരധിവസിപ്പിക്കാൻ കഴിഞ്ഞുള്ളുവെന്ന വസ്തുത മറക്കരുത്.ആയതിനാൽ 80,000 ത്തോളം വരുന്ന ആളുകളെ മാറ്റി പാർപ്പിക്കുക എന്ന തീരുമാനത്തിൽ നിന്നും പിന്നോട്ട് മാറുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടതാണ്.


132 k.m നെല്പാടങ്ങൾ ഇതിന് വേണ്ടി ഉപയോഗിക്കേണ്ടി വരുമെന്നാണ് ഞങ്ങളുടെ പഠനത്തിൽ നിന്നും മനസ്സിലായത്.വലിയ തോതിലുള്ള  പാടം നികത്തലുകൾ വെള്ളത്തിന്റെ സ്വച്ഛമായ ഒഴുക്കിന് തടസ്സമുണ്ടാക്കുമെന്ന് മാത്രമല്ല വരൾച്ച പോലുള്ള അവസ്ഥാവിശേഷം സംജാതമാകുകയും ചെയ്യും.തണ്ണീർത്തടങ്ങൾ മുഖ്യ വൈദ്യുതോർജ്ജ സ്രോതസ്സുകളാണെന്ന് ശാസ്ത്ര പഠനങ്ങൾ വെളിപ്പെടുത്തുന്നു.വികസനത്തിന്റെ മറയിൽ നടത്തുന്ന തണ്ണീർത്തടങ്ങൾ നികത്തുന്നത് ദൂര വ്യാപകമായ ദോഷഫലങ്ങൾക്കിടവരുമെന്നതിൽ സംശയം ഇല്ല.നഗര പ്രദേശങ്ങളിലൊഴിച്ച് 532 k.m. ഓളം വരുന്ന ട്രാക്കിന്റെ ഇരുവശങ്ങളിലും കൂറ്റൻ മതിലുകളാണത്രെ പടുത്തുയർത്തേണ്ടി വരിക.500 മീറ്റർ ഇടവിട്ട് 1000 RoB / കീഴ്പ്പാലങ്ങൾ നിർമ്മിക്കുമെന്ന് KR DCL ന്റെ പ്രഖ്യാപനവും ഇതിനകം വന്നുകഴിഞ്ഞു.എന്നു വെച്ചാൽ ട്രാക്ക് മുറിച്ച് കടക്കണമെങ്കിൽ ഒരാൾക്ക് ഒരു കി.മീ റോളം സഞ്ചരിക്കേണ്ടിവരുമെന്ന് ! മാത്രവുമല്ല നിർമ്മിക്കവാൻ പോകുന്ന RoB കളുടെ എണ്ണം പര്യാപ്തമാണോ എന്നതിന് ഒരു നിശ്ചയവുമില്ല.പാലാരി വട്ടം ഫ്ലൈ ഓവർ ഇന്നും ജനങ്ങളുടെ മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ല.ആയതിനാൽ എല്ലാവർക്കും അതിൽ ഏറെ ആശങ്കയുണ്ട്. വെള്ളക്കെട്ടുള്ള സ്ഥലത്തോ ചതുപ്പ് നിലത്തോ ഒറ്റവരിപ്പാതയോ മേല്പാലമോ പണിയുന്നത് ഉപദേശാർഹവുമല്ല.ഒരു ചെറു മഴക്കു പോലും വെള്ള പൊക്കത്തിനുള്ള സാധ്യത കൂടുതലാണവിടെ.കഴിഞ്ഞ രണ്ടു പ്രളയത്തിനും തൃശൂർ ,കോട്ടയം,എറണാകുളം,പത്തനംത്തിട്ട ജില്ലകളിലൂടെ പോകുന്ന alignment പാസ്സിൽ 25 അടിയോളം വെള്ളം പൊങ്ങിയിരുന്നു.ഭാവിയിൽ  വെള്ളപൊക്കമുണ്ടാവുമെങ്കിൽ ഇരു വശങ്ങളിലുമുള്ള കൂറ്റൻ മതിലുകൾ രക്ഷാ പ്രവർത്തനത്തിന് തടസ്സമായേക്കാം.നെൽ പാടത്തിൽ തടസ്സമില്ലാതെ ട്രാക്ടറും ഉഴുവു യന്ത്രങ്ങളും കൊയ്ത്തു യന്ത്രങ്ങളും ഉപയോഗിക്കു ന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കും.ചുരുക്കം പറഞ്ഞാൽ ഈ 532 k.m.റോളം നീളത്തിൽ പടുത്തുയർത്തുന്ന വൻ മതിലുകൾ സംസ്ഥാനത്തെ തന്നെ രണ്ടായി പിളർത്തും.ഇതേ കാരണത്താൽ തന്നെ കഴിഞ്ഞ സർക്കാരിന്റെ പദ്ധതി  തകർത്തു കളഞ്ഞതുമാണ്.അന്നത്തെ പ്രതിപക്ഷം ഇന്നു അതുമായി മുന്നോട്ടു പോകുകയെന്നത് ആശ്ചര്യം തന്നെ!


67,000 കോടി രൂപ ചെലവിൽ 10% വീതം മാത്രമാണ് കേരളത്തിന്റേയും കേന്ദ്രത്തിന്റേയും വിഹിതം.ബാക്കി വരുന്ന 80% ആഭ്യന്തര വിദേശ സാമ്പത്തിക ഏജൻസികളിൽ നിന്നുമായി വായ്പ എടുക്കുവാനാണ് ആലോചനയെന്നറിഞ്ഞു.പ്രത്യേകിച്ചു ജപ്പാനിൽ നിന്നും.ഇതു കാലാന്തരേ ജനങ്ങളെ വലിയൊരു കടക്കെണിയിലെത്തിക്കുമെന്നതിൽ യാതൊരു സംശയവും വേണ്ട പദ്ധതി ചെലവ് ഒരു ലക്ഷം കോടി വരെ വന്നേക്കാ മെന്നാണ് ചില സ്വതന്ത്ര ഏജൻസികളുടെ നിഗമനം.Railway Board survey ക്കുള്ള അനുമതി മാത്രമേ കൊടുത്തിട്ടുള്ളുവത്രേ.DPR ന് കൊടുത്തി ട്ടുമില്ല.എന്നിട്ടും മുഖ്യമന്ത്രിയുടെ സന്ദർശന വേളയിൽ 55000 കോടി രൂപ ലോൺ ഉപയോഗിക്കാനുള്ള fesibility report ഉം അനുബന്ധ രേഖകളും അവിടെ ഹാജരാക്കിയത്രേ ഇന്ത്യ തന്നെ S.Africa യിലേക്കും മറ്റും rolling Stocks കയറ്റുമതി ചെയ്യുമ്പോൾ, അത് ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്യുന്നതിന്റെ അനൗചിത്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു വരുന്നുണ്ട്.


എത്ര യാത്രക്കാരെ ഉൾക്കൊള്ളിക്കാവുന്ന രീതിയിലാണ് ട്രെയിനിന്റെ നിർമ്മാണമെന്നതിനെക്കുറിച്ച് KRDCL ഇതുവരെ വെളിപ്പെടുത്തയിട്ടില്ല. ജനങ്ങളുടെ നികുതിപ്പണമെടുത്ത് വ്യയം ചെയ്യുമ്പോൾ KR DCL എല്ലാ വസ്തുതകളും വെളിപ്പെടുത്തേണ്ടതാണ്.അതിന്റെ സാധ്യതകളെക്കുറിച്ച് ജനങ്ങൾക്കുള്ള സന്ദേഹങ്ങളും ദൂരീകരിക്കാനവർ ബാധ്യസ്ഥരാണ്.പത്ത് സ്മാർട്ട് സിറ്റികളും അതിനെ ചുറ്റിപ്പറ്റിയുള്ള അനേകം റിയൽ എസ്റ്റേറ്റുകളും വാണിജ്യ സ്ഥാപനങ്ങളുമാണ് പദ്ധതിയിൽ പറഞ്ഞിരിക്കുന്നത്.അതിലേക്കായി ടെണ്ടറുകളും വിളിക്കാൻ തുടങ്ങിയിരിക്കുന്നു. 


ഇത്തരം പദ്ധതികളുടെ ഗുണ ഭോക്താക്കൾ ശരിക്കും സാധാരണക്കാരോ അതോ ബിസിനസ്സ് ക്ലാസോ ?


അതിവേഗ പദ്ധതിയുടെ 3% ചെലവ് മാത്രം വരുന്ന ശബരി പദ്ധതിക്കായി 253 കോടി ചെലവാക്കി പാതിവഴിയിലിട്ടുവെന്നാണ് സംസ്ഥാനത്തെ സാമൂഹിക പ്രവർത്തകർ പറയുന്നത് . 2011 ൽ തുടങ്ങിയ സമാനമായ  പദ്ധതി 30 കോടിയോളം ചെലവാക്കിയ ശേഷം കമ്പനിയെ പിരിച്ചു വിട്ടിരിക്കുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് മുന്നോട്ട് വെച്ച സ്മാർട്ട് പദ്ധതി ഒരു ദശാബ്ദത്തിനു ശേഷവും സാക്ഷാത്ക്കരിക്കപ്പെട്ടിട്ടില്ല. അപ്പോൾ പത്ത് സ്‌റ്റേഷനരികിൽ പത്ത് Smart സിറ്റികൾ എന്ന ആശയം എത്ര അസംബന്ധമാണെന്നോർക്കുക!!


പദ്ധതിയുടെ പൂർത്തീകരണം 2035 ലാണെന്നാണ് അനുമാനിക്കുന്നത്. അപ്പോഴേക്കും ഗതാഗത മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ വന്നേക്കാം. മണിക്കൂറിൽ 160 - 200 km വേഗതയിലോടുന്ന തീവണ്ടികൾക്ക് റയിൽവേ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.(നിസാമുദ്ദീൻ ജാൻസി റൂട്ടിലെ ഗതിമാൻ). കേരളത്തിലും അത് താമസിയാതെ തുടങ്ങുമെന്നാണറിയാൻ കഴിഞ്ഞത്.ദേശീയ പാതയിൽ നിലവിൽ 90 km /hour എന്നുള്ളതിന് ഗണ്യമായ വർദ്ധനയുണ്ടാവുമെന്നുള്ളതാണിതിൽ നിന്നും മനസ്സിലാക്കേണ്ടത്. അതുകൊണ്ട് തന്നെ 2035 ൽ180-200 km hour എന്ന നിർദ്ദേശം വെച്ചുള്ള  പദ്ധതി കാലഹരണപ്പെട്ട ഒന്നാവും. ഇതിനകം അത്രക്കും പുരോഗമനം ആ മേഖല കൈവരിച്ചിരിക്കുമപ്പോഴേക്കും.


എറണാകുളം-കായംകുളം വഴി ആലപ്പുഴ സെക്ട്ടർ ഇരട്ടിപ്പിക്കുന്നതിനായുള്ള അനുമതി കേന്ദ്ര സർക്കാർ ഇതിനകം തന്നു കഴിഞ്ഞിരിക്കുന്നു. 1500 കോടി രൂപഇതിനായി അനുവദിക്കുകയും ചെയ്തു.അപ്പോൾ 67,000 കോടി മുതൽ1,00,000 കോടി രൂപ മുടക്കി 80,000 മുതൽ 100,000 ആളുകളെ മാറ്റി പാർപ്പിച്ച് കൊണ്ട് മറ്റൊരു ലൈനിന്റെ ആവശ്യകത എന്ത്? ഇനി ഈ പദ്ധതി കൊണ്ടുള്ള തൊഴിലവസര സാദ്ധ്യതകൾ വളരെ നേർത്തതുമാണ്. നിർമ്മാണ ദിശയിൽ അതിഥി തൊഴിലാളികൾക്ക് കുറച്ചവസരമുണ്ടാവുമെന്നല്ലാതെ, അതും ഹ്രസ്വകാലയളവിൽ മാത്രം.കൊച്ചി മെട്രോ നിർമ്മാണ കാലത്തെ കാര്യം നമുക്ക് അനുഭവമുണ്ടല്ലൊ?


അതിവേഗ തീവണ്ടിയുടെ Environment impact Assessment നടന്നുവെന്ന് പറയപ്പെടുന്നു.ഇതിന്റെ വിപരീത ഫലങ്ങൾ അനുഭവിക്കുന്നവരുമായി ആലോചിച്ചിട്ടല്ല ഈ assessment നടത്തിയതെന്നാരോപണവുമുണ്ട്. അങ്ങനെയെങ്കിൽ അതു ഗൗരവമായ നിയമ ലംഘനവുമാണ്.ഈ  ട്രാക്ക് നിർദ്ദേശിച്ചിരിക്കുന്നത് പ്രകൃതി ലോല പ്രദേശത്തിലൂടെയുമാണ്.മണ്ണിടിച്ചിലും മറ്റു സാധ്യതകളുമുള്ള ഇടങ്ങളിലാണ്.


കൊറോണ മൂലമുള്ള സാമ്പത്തിക മാന്ദ്യം മാറാൻ ഏകദേശം അഞ്ച് വർഷത്തോളമെടുക്കുമെന്നാണ് അനുമാനിക്കുന്നത്. മഹാമാരിയുമായി ജനങ്ങൾ പൊരുതുന്ന ഈ ഘട്ടത്തിൽ ജന പ്രതിനിധികളുമായും പ്രാദേശിക നേതാക്കളുമായും വേണ്ടവണ്ണം ചർച്ചകൾ നടത്താതെയും ബന്ധപ്പെട്ട ഗ്രാമങ്ങളോട് ആരായാതേയും ചെലവും ലാഭവും യുക്തിസഹമായി വിശകലനം ചെയ്യാതെയുമുള്ള Environment and financial feasibility assessment തീർത്തും ദൗർഭാഗ്യകരവും അന്യായവുമാണ്. ആയതിനാൽ ഈ പദ്ധതിയുടെ വിജയ സാധ്യതയെ  സംബന്ധിച്ചുള്ള വിശദാംശങ്ങൾ പുന: പരിശോധിച്ച് വേണ്ടതു ചെയ്യാൻ താത്പര്യപ്പെടുന്നു.


കേരള ജനതയുടെ ക്ഷേമവും പരിസ്ഥിതി സുരക്ഷയും സമ്പദ്ഘടനയുടെ സുസ്ഥിരതയും മുൻനിറുത്തിയുള്ള ഒരു തീരുമാനമുണ്ടാവുമെന്ന് പ്രത്യാശിക്കട്ടെ.


NAPM നു വേണ്ടി ദേശീയ സമിതി. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment