നരണിപ്പുഴയെ സംരക്ഷിക്കാൻ ശുചീകരണ പദ്ധതി 




മ​ല​പ്പു​റം: ന​ര​ണി​പ്പു​ഴ​യെ (കാ​ഞ്ഞി​ര​മു​ക്ക് പു​ഴ) വീണ്ടെടുക്കാൻ 'ഇ​നി ഞാ​ന്‍ ഒ​ഴു​ക​ട്ടെ' പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ന​കീ​യ ശു​ചീ​ക​ര​ണ യ​ജ്ഞം സ്പീ​ക്ക​ര്‍ പി.​ ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശുചീകരിക്കുന്നു. വെ​ളി​യ​ങ്കോ​ടും ന​ന്നം​മു​ക്കും അ​തി​ര്‍​ത്തി പ​ങ്കി​ട്ട് ഒ​ഴു​കി​യ ന​ര​ണി​പ്പു​ഴ​യെ പെരുമ്പടപ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തിലാണ് തി​രി​ച്ചു പി​ടി​ക്കു​ക​യാ​ണ്.


വൃ​ഷ്ടി പ്ര​ദേ​ശ​ത്തെ കു​ന്നി​ടി​ക്ക​ലി​നെ തു​ട​ര്‍​ന്ന് കൈ​വ​ഴി​ക​ള്‍ ശോ​ഷി​ച്ചും ക​ഴി​ഞ്ഞ ര​ണ്ടു പ്ര​ള​യ​മു​ള്‍​പ്പെ​ടെ കാ​ലാ​കാ​ല​ങ്ങ​ളി​ലു​ള്ള കു​ത്തൊ​ഴു​ക്കു​ക​ളി​ല്‍ ച​ളി​യ​ടി​ഞ്ഞു കൂ​ടി​യും ഒ​പ്പം പ്ലാ​സ്റ്റി​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള​ടി​ഞ്ഞു കൂ​ടി​യും ന​ര​ണി​പു​ഴ മ​ലി​ന​മാ​യി​രി​ക്കു​ക​യാ​ണ്. മ​ല​പ്പു​റ​ത്തി​ന്‍റെ നെ​ല്ല​റ​യാ​യ പൊ​ന്നാ​നി കോ​ളി​ലൂ​ടെ ഒ​ഴു​കു​ന്ന ഈ ​പു​ഴ​യെ ജ​ന​കീ​യ​വും ശാ​സ്ത്രീ​യ​വു​മാ​യ ക​ര്‍​മ പ​ദ്ധ​തി​ക​ളി​ലൂ​ടെ തി​രി​ച്ച്‌ പി​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ള്‍. 


മൂ​ന്ന് ജി​ല്ല​ക​ളി​ലു​മാ​യി 14 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ര​ണ്ട് മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലു​മാ​യി 4200 ഹെ​ക്ട​ര്‍ ഫ്ളെ​ഡ് പ്ലെ​യി​നും 13,000 ഹെ​ക്ട​ര്‍ വൃ​ഷ്ടി പ്ര​ദേ​ശ​വു​മാ​യാ​ണ് ന​ര​ണി​പ്പു​ഴ ഒ​ഴു​കു​ന്ന​ത്. ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍, സം​ഘ​ട​ന​ക​ള്‍, രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക നേ​താ​ക്കന്മാ​ര്‍, നാ​ട്ടു​കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment