കാറുകളിൽ മലിനീകരണ തോത് കുറച്ച് കാട്ടി; ഫോക്സ്‌വാഗൺ കമ്പനിക്ക് 100 കോടി രൂപ പിഴ




ജർമൻ വാഹന നിർമാണ കമ്പനി ഫോക്സ്‌വാഗൺ കമ്പനിക്കുമേൽ ദേശീയ ഹരിത ട്രിബ്യുണൽ ചുമത്തിയ പിഴ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപ് അടക്കാൻ ഉത്തരവിട്ടു. മലിനീകരണ തോത് കുറച്ച് കാട്ടാൻ കാറുകളിൽ കൃത്രിമം നടത്തിയതിനാണ് ഫോക്സ്‌വാഗൺ കമ്പനിക്ക് ദേശീയ ഹരിത ട്രിബ്യുണൽ പിഴ ചുമത്തിയത്. 100 കോടി രൂപയാണ് പിഴയടക്കേണ്ടത്. 


കഴിഞ്ഞ നവംബറിലാണ് പിഴയടക്കാൻ ട്രിബ്യുണൽ നിർദേശിച്ചത്. എന്നാൽ ഇതുവരെയും പിഴയടക്കാൻ കമ്പനി തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് കോടതി കടുത്ത ഭാഷയിൽ കമ്പനിക്കെതിരെ വിമർശനം നടത്തിയിരുന്നു. വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ച് മണിക്ക് അഞ്ചിനുള്ളിൽ പണമടച്ചില്ലെങ്കിൽ ഫോക്സ്‍വാഗന്റെ ഇന്ത്യയിലെ കമ്പനി ഡയറക്ടർമാരെ ജയിലിലടക്കാനും കമ്പനി വസ്തുവകകൾ കണ്ട് കെട്ടാനും നിർദേശം നൽകിയിട്ടുണ്ട്. 


പിഴയൊടുക്കിയതിന് ശേഷം കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. ഉത്തരവിനെതിരെ കമ്പനി സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. അതേസമയം, ഇന്ത്യയിലെ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പാലിച്ചാണ് കാറുകൾ നിർമിക്കുന്നതെന്ന് ഫോക്സ്‌വാഗൺ വക്താവ് പ്രതികരിച്ചു. സുപ്രീം കോടതിയിൽ അപ്പീൽ ഉണ്ടെങ്കിലും പിഴ അടക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment