മലിനീകരണ പരിശോധനയിൽ കൃത്രിമത്വം: ഫോക്​സ്​വാഗണ്​ 500 കോടി രൂപ പിഴ




ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്​സ്​വാഗണ്​ 500 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രിബ്യൂണൽ. മലിനീകരണ പരിശോധനകളിൽ കൃത്രിമം കാണിച്ചതിനാണ്​ പിഴ. രണ്ട്​ മാസത്തിനകം പിഴയടക്കാൻ ഹരി​ത ട്രിബ്യുണൽ നിർദേശിച്ചിട്ടുണ്ട്​. കഴിഞ്ഞ നവംബറിലാണ്​ ഡീസൽ കാറുകളിൽ ഫോക്​സ്​വാഗൺ കൃത്രിമം നടത്തിയതായി കണ്ടെത്തിയത്​. 

 

2018 നവംബർ 16ലെ ഉത്തരവനുസരിച്ച്​ 100 കോടി രൂപ ഫോക്​സ്​വാഗണോട്​ ഹരിത ട്രിബ്യൂണൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ വീഴ്​ച വരുത്തിയ കമ്പനിയുടെ നടപടിയേയും ട്രിബ്യൂണൽ വിമർശിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment