ദേശീയ ഹരിത ട്രൈബ്യൂണല്‍ ഓഫീസിലെ ജീവനക്കാരന് കോവിഡ്




ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍.ജി.ടി) ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിലെ ജീവനക്കാരനാണ് കോവിഡ് ബാധിച്ചതെന്ന് എന്‍.ജി.ടി രജിസ്റ്റാര്‍ ജനറല്‍ അഷു ഗാര്‍ഗ് അറിയിച്ചു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.


മെയ് 19നാണ് ജീവനക്കാരന്‍ അവസാനമായി ഓഫീസില്‍ എത്തിയത്. ഇയാൾക്കൊപ്പം ഇടപഴകിയ മറ്റ് ജീവനക്കാര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.


വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍, അഭിഭാഷകര്‍, ജീവനക്കാര്‍ അടക്കമുള്ളവര്‍ അഡ്മനിസ്ട്രേഷന്‍ ഓഫീസില്‍ എത്തുന്നത് വിലക്കിയിട്ടുണ്ട്. അണുവിമുക്തമാക്കിയ ശേഷം മാത്രമേ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment