ജലസംരക്ഷണത്തില്‍ ഒന്നാം സ്ഥാനം ഗുജറാത്തിനെന്ന് ദേശീയ ജലവിഭവ വകുപ്പ്




ന്യൂഡല്‍ഹി: ജലസംരക്ഷണത്തില്‍ രാജ്യത്തെ മികച്ച പ്രവര്‍ത്തനം നടത്തിയതിന് ഗുജറാത്തിന് ഒന്നാം സ്ഥാനം. ദേശീയതലത്തില്‍ ജലസംരക്ഷണം, ജലാശയ ശുചീകരണം, ജലവിതരണം അടക്കം നിരവധി മാനദണ്ഡങ്ങള്‍ പാലിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് ഗുജറാത്ത് ഒന്നാം സ്ഥാനത്തെത്തിയത്. ദേശീയ ജലവിഭവ വകുപ്പിന്റെ കണക്ക് പ്രകാരമാണ് പ്രധാനമന്ത്രിയുടെ സംസ്ഥാനം ഒന്നാം സ്ഥാനത്ത് എത്തിയത്.


ഏറ്റവും മോശം ജലവിനിയോഗവും സംരക്ഷണവും നടത്തിയത് ഡല്‍ഹിയാണെന്നും ദേശീയ ജലവിഭവ വകുപ്പ് അറിയിച്ചു. 2019ലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജല ശക്തി മന്ത്രാലയം പട്ടിക തയ്യാറാക്കിയത്. രാജസ്ഥാന്‍ ജലസംരക്ഷണത്തില്‍ മൂന്നാംസ്ഥാനത്ത് എത്തി. കേരളവും പട്ടികയില്‍ ആദ്യ 20നുള്ളില്‍ സ്ഥാനംപിടിച്ചു.


വിവിധ വകുപ്പുകള്‍ക്കിട്ട മാര്‍ക്കില്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഒന്നാംസ്ഥാനത്താണ്. തൊട്ടുപുറകില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി, കേന്ദ്ര ജല കമ്മീഷന്‍, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരും പ്രവര്‍ത്തനമികവിനുള്ള പട്ടികയിലിടം നേടി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment