കേരളത്തിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രണ്ടാമത്തെ ശിക്ഷയും എത്തി !




കേരള സർക്കാരിനെതിരെ ദിവസങ്ങൾക്കുള്ളിൽ ദേശീയ ഹരിത ട്രൈബ്യൂണൽ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ ശിക്ഷ യാണ് വേമ്പനാട് ഉൾപ്പെടുന്ന റംസർ പ്രാദേശവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്.

റംസർ പ്രദേശം എന്ന സാർവ്വദേശീയ അംഗീകാരം നേടി എടു ത്തിട്ടുള്ള വേമ്പനാട് കോൾ കായൽ,അഷ്ടമുടി,ശാസ്താം കോട്ട കായൽ എന്നിവ സംരക്ഷിക്കാൻ പരാജയപ്പെട്ടതിന് സർക്കാർ 10 കോടി കെട്ടിവെക്കണം.ആ പണം കായലിന്റെ സുരക്ഷാ പ്രവർത്തനത്തിന് ഉപയോഗിക്കണം എന്നാണ് ദേശീയ ഹരിത ട്രൈബ്യൂണൽ വിധി.

 ജ.ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ 3 അംഗ ബഞ്ച് (ബ്രഹ്മപുരം വിധിയും ഇതെ വ്യക്തിയുടെത്‌)കേരളത്തിലെ റംസർ ജല തടങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ കാട്ടുന്ന അലംഭാവത്തിനെതിരായിട്ടാണ് വിധി പറഞ്ഞത്.

വിധി പറയുന്നതിങ്ങനെ"The State cannot plead helplessness in implementing guaranteed rights of the citizens and also in taking stringent measures for protection of environment".സമാനമായ രീതിയിലായിരുന്നു ബ്രഹ്മപുരം വിഷയത്തിലെ പ്രതികര ണവും.

ആശുപത്രി മാലിന്യം,പ്ലാസ്റ്റിക്ക്,അറവുശാലാ മാലിന്യം,വീട്ടു മാലിന്യം ഒക്കെ കലർന്നിരിക്കുന്നു.മനുഷ്യർക്കും സസ്യ ജൈവ ജാലങ്ങൾക്കും(Flora & Fauna)ദേശാടന പക്ഷികൾക്കും അപകടം വരുത്തിവെക്കും വിധം മോശമാണ് കാര്യങ്ങൾ .

സുപ്രീം കോടതിയുടെ Paryavaran Suraksha case and M.K. Balakrishnan & Ors. v. Union of India & Ors കേസ്സിന്റെ പശ്ചാത്ത ലത്തിൽ,തണ്ണീർ തട നിയമം 2017നെ മുൻ നിർത്തി 2022 ഫെബ്രുവരി മാസം തന്നെ ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.2022 ആഗസ്റ്റിൽ സംസ്ഥാന മലിനീകരണ ബോർഡ് അഷ്ടമുടി കായലിലെ വിഷയം തിരിച്ചറിഞ്ഞു. അവിടെ ബോട്ടുകൾ പൊളിക്കുന്ന പ്രവർത്തനവും മലിനീക രണത്തിന് കാരണമായി കണ്ടു.വേമ്പനാട്ടു കായലിൽ ഹൗസ് ബോട്ടുകൾ മറ്റൊരു പ്രശ്നമാണ്.എന്നാൽ കേരള സർക്കാർ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിൽ 2023 ജനുവരിയിലും അലം ഭാവം തുടർന്നു.

ട്രൈബ്യൂണൽ തീരുമാനം:അഷ്ടമുടിയിലെ തോപ്പിൽ കടവിൽ BoD(Biochemical Oxygen Demand)13 ppm ആണ്.9 നു മുകളി ലെങ്കിൽ അതിയായി മലിനീകരിച്ച എന്നാണ് അർത്ഥം.കുടി നീരിൽ അളവ് 1-2 ppm ആണ് .സാധാരണ പുഴയിൽ 5 ppm ന് താഴെയാകണം BoD .

ശിക്ഷയായി വിധിച്ച 10 കോടി രൂപ മുകളിൽ പറഞ്ഞ മൂന്ന് റംസർ പ്രദേശത്തിന്റെയും മാലിന്യം നീക്കം ചെയ്തു സംരക്ഷി ക്കുവാൻ ഉപയോഗിക്കണം എന്നാണ് മാർച്ച് 26ലെ ദേശീയ ഹരിത ട്രൈബ്യൂണൽ വിധിയിൽ പറയുന്നത്. 

കേരളത്തിലെ റംസാർ സൈറ്റുകൾ മുന്നെണ്ണമാണ്.വേമ്പനാട് -കോൾ നിലം(VKW),അഷ്ടമുടി,ശാസ്താംകോട്ട എന്നിവ.

തണ്ണീർത്തടങ്ങളുടെ കൺവെൻഷൻ"എന്നു അറിയപ്പെടുന്ന റംസർ കൺവൻഷനിൽ ലോകത്തെ തണ്ണീർ തടങ്ങളുടെ സംരക്ഷണം തീരുമാനിക്കപ്പെട്ടു.1971ഫെബ്രുവരി 2-ന് ഇറാനി ലെ റാംസറിൽ യുനെസ്കോ സ്ഥാപിച്ച അന്തർ സർക്കാർ പരിസ്ഥിതി ഉടമ്പടിയെ പറ്റി ധാരണയുണ്ടായി.1975 ഡിസം ബർ 21മുതൽ തണ്ണീർത്തടങ്ങളുടെ സംരക്ഷണവും അവയു ടെ വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗവും സംബന്ധിച്ച ദേശീയ പ്രവർത്തനത്തിനും അന്താരാഷ്ട്ര സഹകരണ ത്തിനും തീരുമാനം ഉണ്ടായി.

2022 ഓഗസ്റ്റ് വരെ, ലോകമെമ്പാടും2,471റാംസർ സൈറ്റുകൾ ഉണ്ട്.25.58 കോടി ഹെക്ടർ(63.21 കോടി ഏക്കർ)സംരക്ഷിക്ക പ്പെടുന്നു.171ദേശീയ ഗവൺമെന്റുകൾ ഇതിൽ പങ്കെടുക്കു ന്നു.ഇന്ത്യയിൽ അവയുടെ എണ്ണം79 ആണ്.അതിൽ കേരള ത്തിൽ നിന്നുള്ള വേമ്പനാട്ടു കോൾ കായലാണ് വലിപ്പത്തിൽ രണ്ടാമത്(1512.5 ച.കി മീറ്റർ)).ഒന്നാം സ്ഥാനത്ത് സുന്ദർ ബൻസ്(4230 ച.കിമീറ്റർ).

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment