നാട്ടറിവ് പഠന കളരി




ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച 25 ദിവസം നീണ്ടു നിന്ന 50 മണിക്കൂർ ഓൺെലൻ കളരി 17 ഇന കർമ്മ പദ്ധതി നടപ്പാക്കാനുള്ള മൂഴിക്കുളം പ്രഖ്യാപനത്തോടെ സമാപിച്ചു. ശലഭോദ്യാനം, കുട്ടി വനം, ജൈവകൃഷി, കൈവേലകൾ, ഫോക്ക്ലോർ മ്യൂസിയങ്ങൾ, ഔഷധ സസ്യങ്ങൾക്കായി ഫീൽഡ് ബുക്ക് തയ്യാറാക്കൽ, നാട്ടറിവ് പഠന കളരി യുടെ പുസ്തക രൂപത്തിലുള്ളേ ക്രോഡീകരണം തുടങ്ങിയ വഴിക്കുളം പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു. 

 


നാട്ടറിവ് പഠന കളരിയിൽ രണ്ടു പ്രമേയങ്ങൾ പാസ്സാക്കി പാരമ്പര്യ വൈദ്യന്മാരുടെ സർക്കാർ അംഗീകാരം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയും ആനക്കയം പദ്ധതി ഉപേക്ഷിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടും ഉള്ള രണ്ടു പ്രമേയങ്ങൾ ഐകകണ്ഠേന നാട്ടറിവ് പഠന കളരി പാസ്സാക്കി സർക്കാരിന് അയച്ചു കൊടുക്കാൻ തീരുമാനമായി.

 


ആർദ്ര വേലായുധൻ , ഡോ.എം.എച്ച് രമേഷ് കുമാർ , ലതാദേവി എസ് , ജോൺ വി.ജി. എന്നിവരെ. മികച്ച പഠിതാക്കളായി തെരഞെടുത്തു. സമ്മാനം നൽകി. ആദരിച്ചു. എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിനോദ് വയലി, കിട്ടൻ കുമാരൻ ,ഡോ.എം.പി.മത്തായി, ഡോ.ബി.വേണുഗോപാൽ, വി.കെ.ശ്രീധരൻ , ടി.ആർ പ്രേം കുമാർ എന്നിവർ സംസാരിച്ചു. പഠിതാക്കളുടെ പൊതു ചർച്ചയും ഉണ്ടായിരുന്നു.

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment