ഒരു കൊമ്പ് മുറിക്കാൻ നൽകിയ അനുമതിയിൽ മുറിച്ചത് വൻവൃക്ഷം




ഒരു കൊമ്പ് മുറിക്കാൻ അനുവാദം നൽകിയ ഉത്തരവിൽ ഒരു വടവൃക്ഷം തന്നെ മുറിച്ചു മാറ്റുന്ന നിയമ ലംഘനത്തിന്റെ നേർക്കാഴ്ച്ച നെന്മാറയിൽ. അളുവശ്ശേരിയിലെ ബത്‌ലഹേം സ്ക്കൂളിനു മുന്നിലാണിത്. സ്ക്കൂളിലെ കിണറ്റിൽ ഇലവീഴുന്നു എന്ന കാരണം പറഞ്ഞ്  ബത്‌ലഹേം സ്ക്കൂൾ മാനേജ്മെന്റാണ് കൊമ്പ് മുറിക്കാൻ പരാതി നൽകിയത്. സോഷ്യൽ ഫോറസ്റ്ററി കൊമ്പ് മുറിക്കാൻ അനുവാദം നൽകി. ഇതിന്റെ മറവിലാണ് മരം തന്നെ മുറിച്ച് മാറ്റിയത്.

 


  

PWD ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥരുടെ ഒത്താശയും ഇതിന് ഉണ്ടായിരുന്നു. മരംമുറിക്കുന്നതിനെ എതിർത്തപ്പോൾ ഉടൻ തന്നെ വെട്ടിയ മരങ്ങൾ വാഹനത്തിൽ കടത്തി. പരിസ്ഥിതി പ്രവർത്തനം ജീവിത വ്രതമാണെന്ന് പറയുന്ന സ്ക്കൂൾ അധികൃതരുടെ മുന്നിൽ മരംമുറി നടന്നിട്ടും ഇതിനെതിരെ ശബ്ദമുയർത്താതെ വെട്ടാൻ  സ്ക്കൂൾ അധികൃതരും കൂട്ടുനിൽക്കുകയായിരുന്നു. അതിനെകുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത് സോഷ്യൽ ഫോറസ്റ്ററിയുടെ ഭാഗമായി കുറച്ച് മരങ്ങൾ ഞങ്ങൾ വച്ചിട്ടുണ്ട് ഒരു മരം പോയാലും വേറെ ഉണ്ടല്ലോ എന്നായിരുന്നു.

 


കിണറ്റിൽ ഇല വീഴുന്നു എന്ന കാരണം പറഞ്ഞ് മുറിച്ച് മാറ്റപ്പെട്ടത് 70 വർഷത്തിലേറെ പ്രായമായ ഒരു ആഞ്ഞിലിമരത്തെയാണ്. എന്നാൽ കുറച്ച് കാലം മുൻപാണ് കിണർ ഇവിടെ കുഴിച്ചത് എന്നതാണ് ഇതിലെ വൈരുധ്യം. അതേസമയം, ഒരു വലയിട്ടാൽ തീരാവുന്ന പ്രശ്നത്തിനാണു ഒരു വൻമരം മുറിച്ച് മാറ്റിയത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment