സൈലന്റ് വാലിയിൽ 40 പുതിയ ചിത്രശലഭങ്ങൾ




സൈലന്റ് വാലിയിൽ 40 പുതിയ ചിത്രശലഭങ്ങളെ പുതിയ സർവേയിൽ കണ്ടെത്തിയിരിക്കുന്നു. ഇതോടെ 220 തരം ചിത്ര ശലഭങ്ങളുടെ സാന്നിധ്യം അവിടെയുണ്ട് എന്ന് വ്യക്തമായിരിക്കുന്നു. 2016ലെ സർവേയിൽ 180 ഇനങ്ങളെയാണു കണ്ടെത്തിയിരുന്നത്. സൈലന്റ്‌വാലി ദേശീയോദ്യാനത്തില്‍ കരുതൽ മേഖലകളിലുമായി 22 മുതൽ 25 വരെ വനം വകുപ്പും മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും ചേർന്നു നടത്തിയ സര്‍വ്വേയിലാണ് പുതിയ കൂട്ടി ചേര്‍ക്കല്‍.


നീലക്കടുവ(ബ്ലൂ ടൈഗർ),അരളി ശലഭം (ക്രോ) എന്നീ വിഭാഗങ്ങളിലെ ആയിര ത്തോളം ചിത്ര ശലഭങ്ങളെ കണ്ടതാണു പ്രധാന ആകർഷണം. സാധാരണ കാണപ്പെടുന്ന നാരക ശലഭം (കോമൺ മർമൺ) അധികം ദൃശ്യമായില്ല. പശ്ചിമഘട്ടത്തിൽ പ്രധാനമായി കണ്ടുവരുന്ന വനദേവത (മലബാർ ട്രീ നിംഫ്),  മലബാർ റോസ് എന്നിവ ധാരാളമാണ്.


ശ്വേതാംബരി (വൈറ്റ് ടഫ്റ്റഡ് നിംഫ്), മലബാർ റോസ് എന്നിവയുംഎണ്ണത്തില്‍ കൂടുതലാണ്. ശ്വേതാം ബരി (വൈറ്റ് ടഫ്റ്റഡ് റോയൽ) ആദ്യമായി സൈലന്റ്‌വാലിയിൽ രേഖപ്പെടുത്തി. 2016ലെ സർവേയിൽ കണ്ട തിരുവിതാംകൂർ കരിയില ശലഭം(ട്രാവൻകൂർ ഈവ്നിങ് ബ്രൗൺ (ട്രാവൻകൂർ ഈവ്നിങ് ബ്രൗൺ) ഇത്തവണയും ദൃശ്യമായി.18 ക്യാംപുകളിലായി 41 പേരാണു സർവേയിൽ പങ്കെടുത്തത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment