വിൻഡ് മാപ്പിംങിന് മാത്രമായുള്ള ആദ്യ ഉപഗ്രഹം ;എയ്‌ലോസ്




 കാറ്റിന്റെ ഗതിപിന്തുടരാൻ കഴിയുന്ന ഉപഗ്രഹം എയ്‌ലോസ്  യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ചു .ഹ്രസ്വകാലത്തിനുള്ളിലെ കാലാവസ്ഥാപ്രവചനത്തിനും മനുഷ്യനിർമ്മിത കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചറിയാനുംഉപകരിക്കുന്നതാണ് ഈ ഉപഗ്രഹം .

 

വിദഗ്ധരായ എൻജിനീയർമാരുടെയും ശാസ്ത്രജ്ഞടെയും 16 വർഷത്തെ തീവ്ര പരിശ്രമത്തിന് സമാപ്തികുറിച്ചുകൊണ്ടാണ് എയ്‌ലസ് പുറത്തിറങ്ങുന്നതെന്ന് സ്പേസ് ക്രാഫ്റ്റ് ഓപ്പറേഷൻസ് മാനേജർ ജുവാൻ പിനെയ്‌റോ പറയുന്നു

 

 പരിസ്ഥിതിനാശത്തെയും ദുരന്ത നിവാരണ പ്രവർത്തനങ്ങളേയും മുൻനിർത്തിയുള്ള യൂറോപ്യൻ യൂണിയന്റെയും യൂറോപ്പ്യൻ സ്പേസ് ഏജൻസിയുടെയും സംയുക്ത സംരംഭമായ കോപ്പർനിക്കസ്സിന്റെ ഭാഗമായാണ് എയ്‌ലോസ് വിക്ഷേപിക്കുന്നത്.കാറ്റിന്റെ ഗതിയറിയുന്നതിനുവേണ്ടി വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹമാണിത് കാലാവസ്ഥാപ്രവചനത്തിന്റെ വ്യക്തതയ്ക്ക് വിൻഡ് പ്രൊഫൈൽ ഡാറ്റ അനിവാര്യമാണ്
 .നേരിട്ടുള്ള നിരീക്ഷണങ്ങൾ സാധ്യമാവാത്തതിനാൽ ധ്രുവക്കാറ്റുകളുടെ മാപ്പിംഗ് നടത്തതാൻ വളരെക്കുറച്ചേ കഴിഞ്ഞിട്ടൂള്ളൂ .വിൻഡ് മാപ്പിംഗ് ഫലപ്രദമാക്കി കാലാവസ്ഥാപ്രവചനം കുറ്റമറ്റതാക്കാൻ ഈ ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങൾ ഉപകരിക്കും 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment