അപൂർവ ഇനത്തിൽപെട്ട  രണ്ടിനം ഉറുമ്പുകളെ ഇന്ത്യയിൽ പുതുതായി കണ്ടെത്തി; ഒന്ന് കേരളത്തിൽ




ഊസറെ ( Ooceraea ) എന്ന അപൂർവ ഇനത്തിൽപ്പെട്ട രണ്ടിനം ഉറുമ്പുകളെ ഇന്ത്യയിൽ പുതുതായി കണ്ടെത്തി. കേരളത്തിലും തമിഴ്നാട്ടിലും ആണ് ഇവയെ കണ്ടെത്തിയത്.  ഊസറെ ജോഷി ( Ooceraea joshii ) എന്നാണ് കേരളത്തിൽ നിന്ന് കണ്ടെത്തിയ ഉറുമ്പിൻ നൽകിയ പേര്. ഊസറെ ഡെകാമറ ( Ooceraea decamera ) എന്ന ഇനമാണ് തമിഴ്നാട്ടിൽനിന്നും കണ്ടെത്തിയത്. 


കൊമ്പിലെ ഖണ്ഡങ്ങളുടെ എണ്ണമാണ് ഈ ജനുസ്സിലെ മറ്റ് സ്പീഷീസുകളിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത് . കേരളത്തിൽ പെരിയാർ ടൈഗർ റിസർവിൽ നിന്ന് കണ്ടെത്തിയ ഒരു ഇനത്തിന് ഊസറെ ജോഷി എന്ന് പേര് നൽകിയത് പ്രൊഫസർ അമിതാഭ് ജോഷിയോടുള്ള ബഹുമാനാർത്ഥമാണ്. ഇന്ത്യാ ഗവൺമെന്റിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിലെ ജവഹർലാൽനെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചി (JNCASR) ലെ വിഖ്യാത പരിണാമ ജീവ ശാസ്ത്രജ്ഞനാണ്  പ്രൊഫസർ അമിതാഭ് ജോഷി.


ഇതാദ്യമായാണ് ഈ ഇനത്തിൽ നിന്നും, കൊമ്പിൽ 10 ഖണ്ഡങ്ങളോട് കൂടിയ 2 സ്പീഷീസുകളെ കണ്ടെത്തിയത്. പട്യാലയിലെ പഞ്ചാബി സർവകലാശാലയിലെ പ്രൊഫസർ ഹിമേന്തർ ഭാരതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ ഇനം കണ്ടെത്തിയത്. സൂകീസ് ജേണലിൽ കണ്ടുപിടിത്തം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 


ഈ ജനുസ്സിൽ ഇതുവരെ 14 സ്പീഷീസുകൾ ആണുള്ളത്. ഇതിൽ 8 എണ്ണം 9 ഖണ്ഡങ്ങൾ ഉള്ളതും, 5 എണ്ണം 11 ഖണ്ഡങ്ങൾ ഉള്ളതും, ഒരെണ്ണം 8 ഖണ്ഡങ്ങൾ ഉള്ളതുമാണ്. ഇന്ത്യയിൽ  ഇതിനുമുൻപ് കണ്ടെത്തിയ രണ്ട് സ്പീഷീസുകൾ ഒമ്പതും പതിനൊന്നും ഖണ്ഡങ്ങൾ ഉള്ളവയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment