ഒമൗയി ഒരു പൂച്ച നിരോധിത മേഖലയാണ്




ന്യൂസിലന്റിലെ ഓമൗയി വില്ലേജിൽ വളർത്തു പൂച്ചകളെ നിരോധിച്ചിരിക്കുകയാണ് പ്രാദേശിക ഭരണകൂടം. നിലവിൽ ഉള്ള പൂച്ചകളെ ഉടമസ്ഥർ രെജിസ്റ്റർ ചെയ്യണം അവയ്ക്ക് ചിപ്പ് ഘടിപ്പിക്കും  അവയുടെ കാലം കഴിഞ്ഞാൽ അടുത്ത തലമുറയെ വളർത്തരുതെന്നാണ് നിയമം .


ഓമൗയിയുടെ  ജൈവവൈവിധ്യത്തിന് പൂച്ചകൾ ഭീഷണിയായതോടെയാണ്  അധികൃതർ ഇങ്ങനെ ഒരു തീരുമാനമെടുത്തത്.ഫാൻ ടെയിൽ,ഗ്രേ വാൽബ്രെർ,ബ്രൗൺ ക്രീപ്പർ,ഷൈനിങ് കുക്കൂ,കിംഗ് ഫിഷർ തുടങ്ങിയപക്ഷികൾക്ക് പൂച്ച ഭീഷണിയാണ്. ജൈവവൈവിധ്യങ്ങളുട ജൈവവൈവിധ്യങ്ങളുടെ കലവറയാണ്ഇവിടുത്തെ 230 ഹെക്ടർ പ്രദേശം.ഒൻപത് തദ്ദേശീയ സ്‌പീഷീസുകളെയാണ് പൂച്ചകൾ കൊന്നൊടുക്കിയത്.33 സ്പീഷീസുകൾ ഭീഷണിയിലാണ് .ലോകത്തെവിടെയുമില്ലാത്ത ജൈവവൈവിധ്യത്തിന്റെ നിലനിൽപ്പിന് നിരോധനം അത്യാവശ്യമായ ഘട്ടത്തിലാണ് അധികാരികൾ കർശനമായ  നിലപട് സ്വീകരിച്ചത് 

ഇത് പോലീസ് സ്റ്റേറ്റ് ആണോ എന്ന് നാട്ടുകാർ ചോദിക്കുന്നു .പൂച്ചകൾ ഇല്ലാതായാൽ എലികൾ വളരും എന്ന് അവർ വാദിക്കുന്നു .


ഞങ്ങൾ പൂച്ചവിരോധികളല്ല ,ജൈവ വൈവിധ്യം സമ്പന്നമായിക്കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു .പൂച്ചകൾ പൊതുവെ അധിനിവേശ ജീവികളാണ്,അവ തദ്ദേശീയ ജീവികളെ വേട്ടയാടുന്നു .എലികൾ മനുഷ്യന് ദോഷകരമാവും വിധം പെരുകിയാൽ അതിനെ നിയന്ത്രിക്കാൻ പൂച്ചകൾക്ക് കഴിയുകയുമില്ല എന്നാണ് നിരോധനത്തെ അനുകൂലിക്കുന്നവർക്ക് പറയാനുള്ളത് .

സമയപരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്യാത്തപക്ഷം അധികൃതരെത്തി പൂച്ചകളെ കൊണ്ടുപോയി സംരക്ഷിക്കാനാണ് തീരുമാനം 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment