ഞാറ്റുവേല വട്ടെഴുത്ത് ക്ലോക്കിന്റെ ആദ്യ മോഡൽ പുറത്തിറങ്ങി




മൂഴിക്കുളം ശാല ഞാറ്റുവേല വട്ടെഴുത്ത് ക്ലോക്കിന്റെ ആദ്യ മോഡൽ പുറത്തിറങ്ങി. എന്നാൽ ഇത് ഡ്രാഫ്റ്റ് രൂപമാണ്. ചില മാറ്റങ്ങളോടെ ഇത് വൈകാതെ പുറത്തിറങ്ങും. ദാരുശില്പങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കുമിഴ് മരത്തിലാണ് ലേസർ എൻഗ്രേവ് ചെയ്ത് ഇത്തരത്തിൽ ഒരു ക്ലോക്ക് ഉണ്ടാക്കിയത്. 


തെളിച്ചവും വലിപ്പവും വര്ധിപ്പിച്ചാകും പുതിയ മോഡൽ മൂഴിക്കുളം ശാല പുറത്തിറക്കുക. കുമിഴ് മരത്തിന് പുറമെ ചിതലെടുക്കാത്ത കരിഞ്ഞോട്ട മരത്തിൽ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. എന്തായാലും അധികം വൈകാതെ പുറത്തിറക്കാൻ കഴിയും. 

 


കിൻഫ്രയുടെ സ്റ്റാർട്ട് അപ്പ് മിഷന്റെ ഭാഗമായ ഫാബ് ലാബിലാണ് ഞാറ്റുവേല ക്ലോക്ക് യാഥാർത്ഥ്യമായത്. ഏതൊരു സ്വപ്നത്തേയും നാക്ഷാത്‌ക്കരിക്കുന്ന ഇടമാണ് ഫാബ് ലാബ് . ഒരാശയവുമായി ചെന്നാൽ ഒരു ഉല്പന്നവുമായി തിരിച്ചു പോരാൻ കഴിയും. ഫാബ് ലാബിനോട് ചേർന്ന് മേക്കർ വില്ലേജ് പ്രവർത്തിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment