ശക്തമായ ഭൂചലനത്തിൽ കുലുങ്ങി ഉത്തരേന്ത്യ
ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഡല്‍ഹിയിലടക്കം വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പഞ്ചാബിലെ അമൃത്സര്‍, ജമ്മു, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഹരിയാണ, യുപിയിലെ നോയ്ഡ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
അമൃത്സറില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സീസ്‌മോളജി സെന്ററിനെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. രാജസ്ഥാനിലെ ആള്‍വാറില്‍ 4.2 രേഖപ്പെടുത്തിയതായി വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാഷ്മീര്‍ താഴ്വരയാണ് പ്രഭവകേന്ദ്രമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment