ഉത്തര കര്‍ണാടകയില്‍ വീണ്ടും വെള്ളപ്പൊക്കം




കനത്ത മഴയില്‍ കര്‍ണാടകയില്‍ വീണ്ടും വെള്ളപ്പൊക്കം. ഉത്തര കര്‍ണാടകയിലെ ബെലഗവി, കലബുര്‍ഗി, റെയ്ച്ചൂര്‍, യാദ്ഗീര്‍, കോപ്പല്‍, ഗഡാഗ്, ധാര്‍വാഡ്, ബാഗല്‍കോട്ടെ, വിജയപുര, ഹവേരി മേഖലകളിലാണ് വെള്ളപ്പൊക്കമുണ്ടാത്. സംസ്ഥാനത്ത് മൂന്ന് മാസത്തിനിടെ മൂന്നാം തവണയാണ് ഇത്തരത്തില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത്.


ഭിമ നദി നിറഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് കലബുര്‍ഗി, യാദ്ഗീര്‍ ജില്ലകളിലെ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. കലബുര്‍ഗിയില്‍ മാത്രം 36 ദുരിതാശ്വാസ ക്യാമ്പുകളിലായി 4864 പേരെ മാറ്റി താമസിപ്പിച്ചു.


വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മേഖലയില്‍ വ്യാപക കൃഷി നാശമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷ്യസംഭരണ ഗോഡൗണുകളിലും വെള്ളം കയറി. ഉത്തര കര്‍ണാടകയില്‍ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment