ഒമാനിൽ തിങ്കളാഴ്ച രാവിലെ വരെ ന്യൂനമര്‍ദ്ദം; ജാഗ്രതാ നിർദേശം




മസ്‌കറ്റ്: ഒമാനിൽ തിങ്കളാഴ്ച രാവിലെ വരെ ന്യൂനമര്‍ദ്ദം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഞാറാഴ്ച രാത്രി വരെ കനത്ത മഴക്കും കാറ്റിനും സാധ്യയുണ്ട്. അപകട മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാണമെന്നും ജാഗ്രത പാലിക്കണമെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.


ന്യൂന മര്‍ദ്ദം ശക്തിയാര്‍ജിച്ചതു മൂലം ഞാറാഴ്ച രാത്രി വരെ കനത്ത മഴക്കും കാറ്റിനും സാധ്യയുള്ളതായിട്ടാണ് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മുസന്ദം, ബുറൈമി, ദാഹിറ, ബാത്തിന, ദാഖിയ, മസ്‌കറ്റ്, ശര്‍ഖിയ മേഖലകളില്‍ ശക്തമായ മഴ പെയ്യാനാണ് സാധ്യത. ന്യൂനമര്‍ദം തിങ്കളാഴ്ച യോടുകൂടി മാത്രമേ ദുര്‍ബലമാകുകയുള്ളൂ. 


വ്യാഴാച രാത്രി മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. ശക്തമായ മഴ തുടരുന്നതിനാല്‍ അപകട മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാണമെന്നും റോയല്‍ ഒമാന്‍ പോലീസ് അഭ്യര്‍ത്ഥിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment