ഓണം വെള്ളത്തിലായേക്കും; സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത




തിരുവനന്തപുരം: ഇത്തവണ ഓണം വെള്ളത്തിലാകുമെന്ന ആശങ്കപടര്‍ത്തി കേരളത്തില്‍ വ്യാപകമായി വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. 


അറബിക്കടലിന്‍റെ തെക്കുപടിഞ്ഞാറും മധ്യപടിഞ്ഞാറും ഭാഗങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 40- മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.


അതേസമയം കഴിഞ്ഞ ദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓണത്തിന് കേരളത്തില്‍ മാനം തെളിയുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഴ മുന്നറിയിപ്പും നല്‍കിയിരിക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment