ഞാറ്റുവേലകൾക്കൊപ്പം - ഓൺലൈൻ ക്ലാസ്സും ഡോക്യുമെന്റേഷനും




മണ്ണും പ്രകൃതിയും മനുഷ്യരും മറ്റു ജീവജാലങ്ങളും തമ്മിൽ നമുക്ക് നഷ്ടമായി കൊണ്ടിരിക്കുന്ന പാരസ്പര്യം, ജൈവികത, ജീവിതം, നാട്ടുഭക്ഷണം, അടുക്കള വൈദ്യം എന്നിവയെ നാട്ടറിവുകളെ കൊണ്ട് തിരിച്ചു പിടിക്കാനുള്ള സമഗ്രമായ ഒരു കാർഷിക പദ്ധതിയാണ് ഞാറ്റുവേല കൾക്കൊപ്പം. പ്രകൃതി സൗഹൃദ ജീവിതം കൊണ്ടുള്ള ഒരു നിത്യപ്രതിരോധം. സാമൂതിരി രാജാവ് നമ്മുടെ കുരുമുളകിനെ തീരുവാതിര ഞാറ്റുവേല കൊണ്ട് പ്രതിരോധിച്ച പോലെയുള്ള ഒരു സർഗ്ഗാത്മക സമരമാണ് / സമരാ യുധമാണ് ഞാറ്റുവേലകൾക്കൊപ്പം പദ്ധതി.


ഒരു വർഷം നീണ്ടു നില്ക്കുന്ന  മൂഴിക്കുളം ശാല നാട്ടറിവ് പഠന കളരി -3 ഓൺലൈൻ ക്ലാസ്സും (ഞായറാഴ്ച തോറും  7 pm - 8pm) ഒരു മാസത്തെ ഇന്റേൺഷിപ്പും. ഞാറ്റുവേല കൃഷി, അടുക്കളപ്പാട്ട്, അടുക്കള വൈദ്യം ഡോ ക്യുമെന്റേഷനും 2021 ഏപ്രിൽ 1 ന്  പ്രചാരകനും ജൈവകർഷകനുമായ ചന്ദ്രൻ മാഷിന്റെ നേതൃത്വത്തിൽ കൃഷി പാഠശാലയിലും അടുക്കളയിലുമായി തുടക്കം കുറിയ്ക്കുന്നു. ഉദ്ഘാടനം ഏപ്രിൽ 14/1196 മേടം 1 ബുധനാഴ്ച വിഷുദിനത്തിൽ അശ്വതി ഞാറ്റുവേലയിൽ നടക്കും. 


പദ്ധതിയുടെ കോഴ്സ് ഡയറക്ടർ നാട്ടറിവ് ചിന്തകനും ഗ്രന്ഥകാരനും പ്രചാരകനും ആയ വി.കെ.ശ്രീധരൻ മാഷാണ്. ഓരോ മേഖല യിലേയും പ്രഗത്ഭന്മാർ ക്ലാസ്സുകൾ കൈകാര്യം ചെയ്യും. കോഴ്സ് ഫീ 3000 രൂപ. ഇന്റേൺഷിപ്പ് ഫീ - 2000 രൂപ. ആകെ 5000 രൂപ. ഓരോ പഠിതാവും പഠനാനന്തരം പ്രബന്ധങ്ങൾ അവതരിപ്പിക്കേണ്ടതുണ്ട്. മികച്ച മൂന്ന് പ്രബന്ധങ്ങൾക്ക് 10,000 . 5000, 3000 രൂപാ ക്രമത്തിൽ സമ്മാനം നൽകും. പ്രബന്ധങ്ങൾ പുസ്തകരൂപത്തിൽ പ്രിന്റ് ഓൺ ഡിമാന്റായി പ്രസിദ്ധീകരിക്കുന്നതുമാണ്.


അന്തരീക്ഷ താപനില, മർദ്ദം, ഹ്യുമിഡിറ്റി, ഊർപ്പം, പി.എച്ച്, കാറ്റ്, മഴ .വെളിച്ചം, സൗ രോർജ്ജം , പക്ഷികൾ, പൂമ്പാറ്റകൾ, തുമ്പികൾ സൂക്ഷ്മജീവികൾ, മണ്ണിര, ഋതുക്കൾ, പൂവുകൾ, ഔഷധച്ചെടികൾ, ഫലവർഗ്ഗങ്ങൾ, ഇലക്കറികൾ, കിഴങ്ങ് വർഗ്ഗങ്ങൾ, മൂല്യവർദ്ധിത ഉല്പന്നങ്ങൾ മുതലായവയും പഠനത്തിന് വിധേയമാക്കന്നുണ്ട്. ഇതിനൊക്കെ മുന്നോടിയായി പ്രവർത്തന പദ്ധതികൾ വിശദമാക്കുന്ന ഞാറ്റുവേല കലണ്ടർ ക്യാൻവാസിൽ പ്രസിദ്ധീകരിക്കും. ഒരു പാടാളുകൾ, സംഘടനകൾ സ്ഥാപനങ്ങൾ, ഓഫീസുകൾ, പ്രസ്ഥാനങ്ങൾ പദ്ധതിയുമായി സഹകരിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. ചർച്ചകൾ നടന്നു വരുന്നു. താല്പര്യമുള്ളവർക്ക് ഈ പദ്ധതി സ്വന്തം ഇടങ്ങളിൽ നടപ്പാക്കാവുന്നതാണ്. നാട്ടറിവ് പഠന കളരിയുടെ പിന്തുണ ഉറപ്പു നൽകുന്നു. പഠന - പ്രയോഗ -ഗവേഷണ- ഡോക്യുമെന്റേഷൻ പദ്ധതി മൂന്ന് വർഷം വരെ നീളാൻ സാദ്ധ്യതയുണ്ട്.


സഹായക ഗ്രന്ഥങ്ങൾ

1 കൃഷിഗീത 
2. കാലവും കൃഷിയും
3. കൃഷിയുടെ നാട്ടറിവുകൾ 
4. കൃഷി പാഠപുസ്തകം
5.നട്ടോന് പന്തീരായിരം
6.മലയാം കൊല്ലം 
7. ഔഷധ സസ്യങ്ങൾ ഫീൽഡ് ബുക്ക്
8. ഇലക്കറികൾ ഫീൽഡ് ബുക്ക്
9. ഞാറ്റുവേല കലണ്ടർ
10. ഗൃഹവൈദ്യം
11. നാട്ടുവൈദ്യം
12. നാട്ടുഭക്ഷണം
13. വേവിയ്ക്കാത്ത (കാർബൺ ന്യൂട്രൽ) ഭക്ഷണങ്ങൾ
14. ഞാറ്റുവേല -നാട്ടറിവ് മാസിക..


 മൂഴിക്കുളം ശാലയുടെ അടുക്കളയിൽ നിന്നും കാർബൺ ന്യൂട്രൽ ഭക്ഷണവും നാട്ടുഭക്ഷണവും 50 രൂപാ ക്രമത്തിൽ ഈ കാലയളവിൽ ലഭിക്കും. സാമൂഹ്യ വിദ്യാഭ്യാസത്തിന്റെ / പ്രചരണത്തിന്റെ ഭാഗമായി നാട്ടുത്സവങ്ങളും ഞാറ്റുവേല ചന്തകളും കൈവേലകളരിയും സംഘടിപ്പിക്കും.


നാട്ടുത്സവങ്ങൾ, ചന്തകൾ, കളരികൾ

1.ചക്ക - മാങ്ങ - ഫലവർഗ്ഗ മേള
2 ഇലക്കറി മേള
3. കിഴങ്ങുവർഗ്ഗ മേള
4 മൂല്യ വർദ്ധിത ഉല്പന്ന മേള
5. കാർബൺ ന്യൂട്രൽ മേള
6 ഔഷധ സസ്യ മേള
7മൺസൂൺ ഫെസ്റ്റിവൽ.
8. ഞാറ്റുവേല ചന്തകൾ
9 .ഉർവ്വരതാനുഷ്ഠാനങ്ങൾ
10. കൈവേലകളരികൾ
11. പാനീയ കളരി
12. കഞ്ഞി മേള.


പഠനാനന്തരം കോഴ്സ് സർട്ടിഫിക്കറ്റും പ്രവർത്തിപരിചയ സർട്ടിഫിക്കറ്റും നൽകുന്നതാണ്. തുടർന്ന് പഠിതാക്കളെ റിസോഴ്സ് പേഴ്സണുകളാക്കി മാറ്റും. കോഴ്സ് കാലയളവിൽ സ്വന്തം നാട്ടിൽ ഈ പദ്ധതി നടപ്പാക്കാനുള്ള എല്ലാ സഹായ സഹകരണവും നാട്ടറിവ് പഠന കളരി ഉറപ്പ് നൽകുന്നുണ്ട്.
കൃഷിയിലും നാട്ടറിവിലും അടുക്കളയിലും ഗൃഹവൈദ്യത്തിലും താല്പര്യമുള്ള ആർക്കും ഈ കോഴ്സിൽ ചേരാവുന്നതാണ്. മാർച്ച് 15 ന് മുമ്പായി 94470 21246 വാട്സപ് നമ്പറിൽ പേരു് രജിസ്റ്റർ ചെയ്യേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർ മാർച്ച് 25 ന് മുമ്പായി 5000 രൂപ ബാങ്ക് അക്കൗണ്ട് വഴിയോ Gpay ആയോ അടയ്ക്കണം.


നാട്ടു വെളിച്ചം

പാല, ചേര്, കാഞ്ഞിരം ഉള്ളിടത്ത് നിന്നേ വെള്ളം കുടിയ്ക്കാവൂ. 
പൂമ്പാറ്റയില്ലാത്ത നാട്ടിൽ പോകരുത്. കാലവർഷത്തിൽ ജലം ഒഴുക്കി കളയണം. തുലാവർഷത്തിൽ സംഭരിച്ച് നിർത്തണം.
ഫലശ്രുതി. മറ്റൊരു ലോകം മറ്റൊരു ജീവിതം സാദ്ധ്യമാണ്.


ബന്ധപ്പെടാൻ:
ടി.ആർ. പ്രേംകുമാർ
ഡയറക്ടർ
മൂഴിക്കുളം ശാല ഞാറ്റുവേല ഗ്രാമീണ വിദ്യാപീഠം നാട്ടറിവ് പഠന കളരി.
ഫോൺ - 94470 21246

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment