ഓപ്പറേഷൻ സ്റ്റാേൺ വാൾ ഖനന രംഗത്തെ ക്രമിനലിസം പുറത്തു കൊണ്ടു വരണം




സംസ്ഥാനത്തെ കരിങ്കൽ ക്വാറികളും ക്രഷർ യൂണിറ്റുകളിൽ വ്യാപക വിജിലൻസ് റെയ്ഡ് തുടരുന്നു. ഓപ്പറേഷൻ സ്റ്റോൺ വാൾ എന്ന പേരിലാണ് റെയ്ഡ് നടക്കുന്നത്. പല ക്വാറികളിൽ നിന്നും ലോഡിനസുരിച്ചുള്ള തുക സർക്കാരിലേക്ക് നികുതി നികുതി പണമായി എത്തുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 


മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പരിശോധന. നിയമ ലംഘനങ്ങൾ നികുതി വെട്ടിപ്പിൽ അവസാനിക്കുന്നില്ല എന്ന് ഈ വൈകിയ വേളയിലും സർക്കാർ മറന്നു പോകുകയാണോ ?


കഴിഞ്ഞ വർഷവും ഇത്തരം പരിശോധനകൾ നടന്നിരുന്നു. ഖനന രംഗത്ത് ആ മുതൽ അം വരെ നിയമ ലംഘനങ്ങൾ നടന്നു വരവെ ഏറ്റവും പുതിയ വിജിലൻസ് സർവ്വേയായ Operation Stone Wall പഴയ കാലത്തെ ഓർമ്മിപ്പിക്കും വിധം പാഴ് വാക്കായി തീരാതിരിക്കണം. സംസ്ഥാനത്തെ ജനങ്ങൾ സ്വന്തം പ്രദേശത്തെ നിയമ ലംഘകരായ ഖനനക്കാർക്കും അവരുടെ സംരക്ഷകർക്കും എതിരെ ബന്ധപ്പെട്ട വർക്ക് വിവരങ്ങൾ കൈമാറുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment